കൊല്ലത്തെ ഡിഗ്രി വിദ്യാർഥിനിയുടെ ആത്മഹത്യക്കേസ് ക്രൈംബ്രാഞ്ചിന്

കൊല്ലം: കൊല്ലത്ത് തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത രാഖി കൃഷ്ണയുടെ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു. രാഖിയുടെ പിതാവ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി.കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിനിയായിരുന്ന രാഖി കഴിഞ്ഞ മാസം 28 നാണ് പരീക്ഷാ കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് ജീവനൊടുക്കിയത്.

സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് രാഖിയുടെ പിതാവ് രാധാകൃഷ്ണന്‍ പ്രത്യേക ടീമിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഡിജിപി കേസന്വേഷണം കൊല്ലം സിറ്റി ക്രൈംബ്രാഞ്ചിന് കൈമാറിയത്.

അതേസമയം രാഖി കൃഷ്ണ ധരിച്ചിരുന്ന വസ്ത്രത്തില്‍ എഴുതിയിരുന്ന ഇംഗ്ലീഷ് വാചകങ്ങള്‍ കോപ്പിയടിക്കുപയോഗിച്ചതാണോ എന്നറിയാന്‍ ഉത്തരങ്ങളുടെ ഫോട്ടോയും ചോദ്യകടലാസും കേരള സര്‍വ്വകലാശാലയോട് പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസ് നിര്‍ദ്ദേശിച്ചിരുന്നു. മാത്രമല്ല രാഖിയെ മാനസികമായി പീഡിപ്പിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സഹപാഠികളുള്‍പ്പെടെ 20 ലധികം വിദ്യാർത്ഥികളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു.

prp

Related posts

Leave a Reply

*