തൃശൂരില്‍ വീണ്ടും എടിഎം കവര്‍ച്ചാശ്രമം; മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പുറത്ത്

തൃശൂര്‍: വ​ര​ന്ത​ര​പ്പി​ള്ളി​യി​ല്‍ എസ്ബിഐയുടെ എ​ടി​എം കൗണ്ടറില്‍ ക​വ​ര്‍​ച്ചാശ്ര​മം. വ​ര​ന്ത​ര​പ്പി​ള്ളി റിം​ഗ് റോ​ഡി​ല്‍ ബാങ്ക് പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴെ​യു​ള്ള എ​ടി​എം മെ​ഷീ​ന്‍ കു​ത്തി​തു​റ​ക്കാ​നാ​ണ് ശ്ര​മം നട​ന്നി​രി​ക്കു​ന്ന​ത്. എ​ടി​എം സെ​ന്‍റ​റി​ലെ ര​ണ്ട് നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ ത​ക​ര്‍​ത്തെ​ങ്കി​ലും ഇ​വ​രു​ടെ ദൃ​ശ്യം പോ​ലീ​സി​ന് ല​ഭി​ച്ചു. സ​മീ​പ​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ര​ണ്ട് ബ​സു​ക​ളി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​ട്ടു​ണ്ട്.

കഴിഞ്ഞ രാത്രിയാണ് ക​വ​ര്‍​ച്ച​ശ്ര​മം ന​ട​ന്നി​രി​ക്കു​ന്ന​ത്. ര​ണ്ട് പേ​രാ​ണ് ക​വ​ര്‍​ച്ച​ക്ക് പി​ന്നി​ലെ​ന്ന് ക​രു​തു​ന്നു. എ​ടി​എം സെന്‍ററിലെ ന​ശി​പ്പി​ക്ക​പ്പെ​ട്ട കാ​മ​റ​യി​ല്‍ ക​വ​ര്‍​ച്ച​ക്കെ​ത്തി​യ​വ​രു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ന്നി​ട്ടു​ണ്ട്. ര​ണ്ടു പേ​രും ഉ​ടു​ത്ത​മു​ണ്ടു​കൊ​ണ്ട് മു​ഖം മ​റ​ച്ച രീ​തി​യി​ലാ​ണ് എ​ത്തി​യി​രു​ന്ന​ത്. മേ​ഖ​ല​യി​ല്‍ വൈദ്യുതി ഇല്ലാതിരുന്ന സ​മ​യ​ത്താ​ണ് ക​വ​ര്‍​ച്ചാശ്ര​മം ന​ട​ന്നത്.

എ​ടി​എം സെ​ന്‍റ​റി​ന്‍റെ മുമ്പി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന കാ​മ​റ​യു​ടെ വ​യ​ര്‍ മു​റി​ച്ചു മാ​റ്റി​യാ​ണ് ക​വ​ര്‍​ച്ച​ക്കാര്‍ അ​ക​ത്ത് പ്രവേശിച്ചത്.​ സെ​ന്‍റ​റി​ന്‍റെ അ​ക​ത്തു​ള്ള കാ​മ​റ ത​ക​ര്‍​ത്ത​തി​നു​ശേ​ഷം മെ​ഷീ​ന്‍റെ അ​ടി​ഭാ​ഗ​ത്ത് പ​ണം നി​റ​ച്ചേ ട്രേ​യു​ടെ ലോ​ക്ക് ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ചു. ഇ​തി​നി​ടെ മു​ബൈ​യി​ലെ എ​സ്ബി​ഐ ബാ​ങ്കി​ന്‍റെ സ്വി​ച്ച്‌ സെ​ന്‍റ​റി​ലേ​ക്ക് മെ​സേ​ജ് എ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​നെ ബാ​ങ്കി​ന്‍റെ തൃ​ശൂ​ര്‍ ഓ​ഫീ​സി​ലേ​ക്ക് വി​വ​രം കൈമാറി.

രാ​ത്രി പ​തി​നൊ​ന്നിന് ശേ​ഷ​മാ​ണ് ബാ​ങ്കി​ല്‍ നി​ന്ന് വ​ര​ന്ത​ര​പ്പി​ള്ളി പോ​ലീ​സി​ന് വി​വ​രം ല​ഭി​ക്കു​ന്ന​ത്. നി​മി​ഷ​ങ്ങ​ള്‍​ക്ക​കം എ​സ്‌ഐ ഐ.​സി. ചി​ത്ത​ര​ജ്ഞ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും കവര്‍ച്ചക്കാര്‍ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. ക​വ​ര്‍​ച്ച​ക്കി​ടെ എ​ടി​എം സെ​ന്‍റ​റി​ലെ അ​ലാം മു​ഴ​ങ്ങി​യ​താ​വാം ഇ​വ​ര്‍ ര​ക്ഷ​പ്പെ​ടാ​ന്‍ കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പ്ര​ഫ​ഷ​ണ​ല്‍ ക​വ​ര്‍​ച്ച​ക്കാ​ര​ല്ല ഇ​തി​ന് പി​ന്നി​ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. പ്ര​തി​ക​ള്‍​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ പോ​ലീ​സ് ഉൗ​ര്‍​ജി​ത​മാ​ക്കി. ബൈ​ക്കി​ലാ​ണ് ഇ​വ​ര്‍ എത്തിയതെന്നാണ് പോ​ലീ​സി​ന്‍റെ സം​ശ​യം.​സ​മീ​പ​ത്തു​ള്ള നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.​ ക​വ​ര്‍​ച്ചാശ്ര​മം ന​ട​ന്ന​യു​ട​നെ ബാ​ങ്ക് മാ​നേ​ജ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ടി​എം സെ​ന്‍റ​റി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.​ പ​ണം ന​ഷ്ട​പ്പെ​ട്ടി​ല്ലെ​ന്നാ​ണ് പ്രാഥമിക വിലയിരുത്തല്‍.

എ​ടി​എം സെ​ന്‍റ​ര്‍ കു​ത്തി​തു​റ​ക്കാ​നു​ള്ള ആ​യു​ധ​ങ്ങ​ള്‍​ക്ക് വേ​ണ്ടി​യാ​ണ് ബ​സു​ക​ളി​ല്‍ മോ​ഷ​ണം ന​ട​ന്ന​തെ​ന്ന് ക​രു​തു​ന്നു.​ സ്വ​കാ​ര്യ ബ​സി​ലും സ്കൂ​ള്‍ ബ​സി​ലു​മാ​ണ് മോ​ഷ​ണം ന​ട​ന്നി​ട്ടു​ള്ള​ത്.​ സ്വ​കാ​ര്യ ബ​സി​ലെ സ്പീ​ക്ക​റു​ക​ള്‍ ത​ക​ര്‍​ത്തു. സാ​ധ​ന​ങ്ങ​ള്‍ വ​ലി​ച്ചെ​റി​ഞ്ഞ നി​ല​യി​ലാ​ണ്. രാ​വി​ലെ ജീ​വ​ന​ക്കാ​ര്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ബ​സി​ല്‍ മോ​ഷ​ണം ന​ട​ന്ന വി​വ​രം അ​റി​യു​ന്ന​ത്.​ ഒന്നും ന​ഷ്ട​പ്പെ​ട്ടി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ര്‍ പ​റ​ഞ്ഞു. രണ്ടു സംഭവങ്ങള്‍ക്ക് പിന്നിലും ഒരേ സംഘമാണോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.

prp

Related posts

Leave a Reply

*