രാജ്യത്തിന് നാണക്കേടായി വസ്ത്രം ധരിച്ചു; ഈജിപ്ഷ്യന്‍ നടിയെ കാത്ത് ജയില്‍ ശിക്ഷ

കൊയ്റോ: പൊ​തു​വേ​ദി​യി​ല്‍ സുതാര്യമായ വസ്ത്രം ധരിച്ചെത്തിയ നടിയ്ക്ക് കിട്ടിയത് എട്ടിന്‍റെ പണി. രാജ്യത്തെ നാണം കെടുത്തുന്ന തരത്തിലുളള വസ്ത്രം ധരിച്ചതിന് നടി റാ​ണി​യ​ ​യൂ​സ​ഫിനെതിരെ നിയമ നടപടിയ്ക്കൊരുങ്ങുകയാണ് . അഭിഭാഷകരാണ് ചീഫ് പ്രോസിക്യൂട്ടര്‍ക്ക് പരാതി നല്‍കിയത്. കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ അ‍ഞ്ച് വര്‍ഷം വരെ തടവ് ലഭിക്കും.

കൊയ്റോ ഫിലിം ഫെസ്റ്റിവലിനാണ് കറുത്ത നിറത്തിലുളള  ശ​രീ​ര​ത്തോ​ട് ​ഒ​ട്ടി​ച്ചേ​ര്‍​ന്നു​കി​ട​ക്കു​ന്ന​ വസ്ത്രം ധരിച്ച്‌ റാ​ണി​യ എത്തിയത്. എന്നാല്‍ സംഭവം വിവാദമായതോടെ മാപ്പ് ചോദിച്ചു നടി രംഗത്തെത്തിയിരുന്നു. ഇതാദ്യമായിട്ടാണ് ഇത്തരത്തിലുളള വസ്ത്രം ധരിക്കുന്നതെന്നും രാജ്യത്ത് ഇത്തരത്തിലുളള പ്രശ്നമുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ ധരിക്കില്ലായിരുന്നെന്നും താരം പറഞ്ഞു.

എന്നാല്‍ ഈജിപ്തില്‍ ഇതാദ്യമായിട്ടല്ല ഇത്തരത്തിലുളള സംഭവം നടക്കുന്നത്. കഴിഞ്ഞ വര്‍ഷം പാട്ട് രംഗത്തിനിടെ അശ്ലീല ചുവയോടെ വാഴപ്പഴം കടിച്ചതില്‍ ഈജ്പ്ഷ്യന്‍ ഗായിക ഷൈമ അഹ്മദിനെതിരെ നിയമ നടപടി സ്വീകരിച്ചിരുന്നു. രണ്ട് വര്‍ഷം തടവിനായിരുന്നു ശിക്ഷിച്ചത്. പിന്നീട് ഇത് ഒരു വര്‍ഷമാക്കി.

സം​ഗീ​ത​ ​ആ​ല്‍​ബ​ത്തി​ല്‍​ ​നൃ​ത്തം​ചെ​യ്യു​ന്ന​രം​ഗ​ങ്ങ​ള്‍​ ​ഉ​ള്‍​പ്പെ​ടു​ത്തി​യെ​ന്നും​ ​സ​ഭ്യ​ത​ ​ലം​ഘി​ക്കു​ന്ന​ ​ചേ​ഷ്ട​ക​ള്‍​ ​കാ​ണി​ച്ചു​വെ​ന്നും​ ​ആ​രോ​പി​ച്ച്‌ ​മ​റ്റൊ​രു​ഗാ​യി​ക​യ്ക്കെ​തി​രെ​യും​ ​കേ​സെ​ടു​ത്തി​രു​ന്നു. പു​സ്ത​ക​ത്തി​ല്‍​ ​അ​ശ്ലീ​ല​ത,​ ​മ​യ​ക്കു​മ​രു​ന്ന് ​എ​ന്നി​വ​യെ​ക്കു​റി​ച്ച്‌ ​പ​റ​ഞ്ഞ​തി​ന് 2106​ല്‍​ ​ഒ​രു​ ​എ​ഴു​ത്തു​കാ​ര​നെ​യും​ ​ഇൗ​ജി​പ്തി​ല്‍​ ​ത​ട​വി​ലാ​ക്കി​യി​രു​ന്നു.​ ​മ​നു​ഷ്യാവ​കാ​ശ​പ്ര​വ​ര്‍​ത്ത​ക​രും​ ​വി​ദേ​ശ​ ​എ​ഴു​ത്തു​കാ​രു​മു​ള്‍​പ്പെ​ടെ​ ​ശ​ക്ത​മാ​യ​ ​സ്വാ​ധീ​നം​ ​ചെ​ലു​ത്തി​യ​തോ​ടെ​ ​ഇ​ദ്ദേ​ഹ​ത്തെ​ ​വി​ട്ട​യ​ച്ചു.

 

 

prp

Leave a Reply

*