രാജ്യത്തിന് നാണക്കേടായി വസ്ത്രം ധരിച്ചു; ഈജിപ്ഷ്യന്‍ നടിയെ കാത്ത് ജയില്‍ ശിക്ഷ

കൊയ്റോ: പൊ​തു​വേ​ദി​യി​ല്‍ സുതാര്യമായ വസ്ത്രം ധരിച്ചെത്തിയ നടിയ്ക്ക് കിട്ടിയത് എട്ടിന്‍റെ പണി. രാജ്യത്തെ നാണം കെടുത്തുന്ന തരത്തിലുളള വസ്ത്രം ധരിച്ചതിന് നടി റാ​ണി​യ​ ​യൂ​സ​ഫിനെതിരെ നിയമ നടപടിയ്ക്കൊരുങ്ങുകയാണ് . അഭിഭാഷകരാണ് ചീഫ് പ്രോസിക്യൂട്ടര്‍ക്ക് പരാതി നല്‍കിയത്. കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ അ‍ഞ്ച് വര്‍ഷം വരെ തടവ് ലഭിക്കും. കൊയ്റോ ഫിലിം ഫെസ്റ്റിവലിനാണ് കറുത്ത നിറത്തിലുളള  ശ​രീ​ര​ത്തോ​ട് ​ഒ​ട്ടി​ച്ചേ​ര്‍​ന്നു​കി​ട​ക്കു​ന്ന​ വസ്ത്രം ധരിച്ച്‌ റാ​ണി​യ എത്തിയത്. എന്നാല്‍ സംഭവം വിവാദമായതോടെ മാപ്പ് ചോദിച്ചു നടി രംഗത്തെത്തിയിരുന്നു. ഇതാദ്യമായിട്ടാണ് ഇത്തരത്തിലുളള വസ്ത്രം ധരിക്കുന്നതെന്നും രാജ്യത്ത് […]