കലേഷിന് മറ്റാരുടേയും വരികള്‍ മോഷ്ടിക്കേണ്ട ആവശ്യമില്ല; ക്ഷമ ചോദിച്ച്‌ ദീപ നിശാന്ത്

തൃശൂര്‍: കവിതാ മോഷണ വിവാദത്തില്‍ യുവകവി എസ്.കലേഷിനോട് ക്ഷമ ചോദിച്ച്‌ കേരളവര്‍മ കോളേജിലെ മലയാളം അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. കലേഷിന്‍റെ സങ്കടവും രോഷവും ഒരു എഴുത്തുകാരി എന്ന നിലയ്ക്കും അധ്യാപിക എന്ന നിലയ്ക്കും മറ്റാരേക്കാളും തനിക്കു മനസിലാവുമെന്നും ഇക്കാര്യത്തില്‍ താന്‍ ക്ഷമചോദിക്കുന്നുവെന്നും ദീപ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ക്ഷമാപണം. കലേഷിന് മറ്റാരുടെയെങ്കിലും വരികള്‍ മോഷ്ടിക്കേണ്ട ആവശ്യമില്ലെന്ന ബോധ്യം ഇപ്പോള്‍ തനിക്കുണ്ടെന്നും ആ കവിത കലേഷിന്‍റെതല്ല എന്ന് ശക്തമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ത്തന്നെയാണ് ആ ബോധ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദീപാ […]

‘വെറുമൊരു മോഷ്ടാവായോരെന്നെ കളളിയെന്നു വിളിക്കല്ലേ’; ദീപ നിശാന്തിനെ പരിഹസിച്ച്‌ അഡ്വ: ജയശങ്കര്‍

തൃശ്ശൂര്‍: കേരള വര്‍മ്മ കോളജ് അധ്യാപികയായ ദീപാ നിശാന്ത് കവിത മോഷണം നടത്തിയെന്ന് ആരോപണത്തില്‍ പ്രതികരണവുമായി അഡ്വ: ജയശങ്കര്‍. സുപ്രസിദ്ധ സാഹിത്യകാരിയും പുരോഗമന മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് വിശ്വാസികളുടെ സ്നേഹഭാജനവും സര്‍വ്വോപരി നവോത്ഥാന നായികയുമായ ദീപാ നിഷാന്തിനെതിരെ സാഹിത്യ ചോരണം ആരോപിക്കുന്നത് ചില തല്‍പരകക്ഷികളാണെന്ന് അദ്ദേഹം പറയുന്നു. വെറുമൊരു മോഷ്ടാവായോരെന്നെ കളളിയെന്നു വിളിക്കല്ലേയെന്നും ദീപാ നിശാന്തിനെ പരിഹസിച്ച്‌ അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. എസ് കലേഷ് എന്ന അപ്രശസ്ത കവി 2011ല്‍ എഴുതി പ്രസിദ്ധീകരിച്ച ഒരു […]

ഞാനും നിങ്ങളെപ്പോലെ ഒരു കോളേജധ്യാപികയാണ് ,കവികളെയും കോളേജധ്യാപകരെയും നാണം കെടുത്തരുത്’; ദീപ നിശാന്തിനോട് അപേക്ഷയുമായി യുവതി

തൃശ്ശൂര്‍: എസ് കലേഷിന്‍റെ കവിത ദീപ നിഷാന്ത് മോഷ്ടിച്ചുവെന്ന വിവാദത്തിനിടെ കോളേജ് അധ്യാപികയുടെ അപേക്ഷ ശ്രദ്ധേയമാകുന്നു. അധ്യാപികയും, എഴുത്തുകാരിയുമായി ദീപ നിശാന്ത് തെറ്റ് സമ്മതിക്കാനുള്ള മനസ് കാണിക്കണമെന്ന് കോളേജ് അധ്യാപികയായ ഹരിത നീലിമ ആവശ്യപ്പെടുന്നുണ്ട്. ദീപയുടെ പ്രതികരണ പോസ്റ്റില്‍ കമന്‍റായാണ് ഹരിത നീലിമ ആവശ്യം ഉന്നയിച്ചത്. അധ്യാപകര്‍, കവികള്‍ രണ്ട് വിഭാഗത്തെയും പ്രതിസ്ഥാനത്ത് നിര്‍ത്തിയ ഈ വിഷയത്തില്‍ ഇനി പ്രതികരിക്കില്ല എന്നത് ഭീരുത്വമാണ്. തെളിവുകള്‍ കലേഷിനൊപ്പമാണ് ദീപ. അത് സമ്മതിക്കാനുള്ള മനസ്സുറപ്പ് കാണിക്കു. ഇപ്പൊ ഈ ആക്ഷേപിക്കുന്നവര്‍ […]

സുരേന്ദ്രനെ പുറത്ത് വിട്ടില്ലെങ്കില്‍ പൊലീസിനെ പുറത്തിറക്കാതിരിക്കാന്‍ ബി.ജെ.പിക്ക് അറിയാം: എം.ടി രമേശ്

തൃശൂര്‍: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പുറത്തിറങ്ങി നടക്കാന്‍ അവകാശമില്ലെങ്കില്‍ പൊലീസിനെയും പുറത്തിറക്കാതിരിക്കാന്‍ ബി.ജെ.പിക്ക് അറിയാമെന്ന് എം.ടി രമേശ്. ഇത്തരം സമരം വരും ദിവസങ്ങളില്‍ നടപ്പാക്കുമെന്നും നാളെ നിലയ്ക്കലില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ നിരോധനാജ്ഞ ലംഘിക്കുമെന്നും എം.ടി രമേശ് വ്യക്തമാക്കി. അതേസമയം, ചിത്തിര ആട്ടവിശേഷത്തിന് ശബരിമലയില്‍ അന്‍പത്തിരണ്ടുകാരിയെ ആക്രമിച്ച കേസില്‍ കെ. സുരേന്ദ്രന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന പൊലീസിന്‍റെ വാദം കോടതി അംഗീകരിച്ചില്ല. ഇതിനിടെ, […]

രാജ്യത്ത് പാചകവാതക വില ആറു മാസത്തിനിടെ ഉയര്‍ന്നത് ഏഴു തവണ

തൃശ്ശൂര്‍: ആറു മാസത്തിനിടെ രാജ്യത്ത് പാചകവാതക വില ഉയര്‍ന്നത് ഏഴു തവണ. ഈ കാലയളവില്‍ സബ്‌സിഡിയില്ലാത്ത 14.2 കിലോഗ്രാം ഗാര്‍ഹിക സിലിന്‍ഡറിന് 291 രൂപയാണ് കൂടിയത്. നവംബര്‍ ഒന്നിന് സബ്‌സിഡിയുള്ള സിലിന്‍ഡറിന് 2.94 രൂപയും ഒമ്പതിന് ഏജന്‍സി കമ്മിഷനായി വീണ്ടും രണ്ടുരൂപയും കൂട്ടി. സബ്‌സിഡിയുള്ള സിലിന്‍ഡറിന് നവംബറില്‍ മാത്രം അഞ്ചു രൂപയോളം കൂടി. സബ്‌സിഡിയില്ലാത്തതിന് 63 രൂപയും. ഒക്ടോബറില്‍ സിലിന്‍ഡറിന് 879 രൂപയായിരുന്നത് നവംബറില്‍ 942ലെത്തി. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വിലയുള്ള പട്‌നയില്‍ ഒരു സിലിന്‍ഡറിന്‍റെ വില […]

സംസ്ഥാനത്ത് 18 മുതല്‍ അനിശ്ചിതകാല ഓട്ടോ-ടാക്‌സി പണിമുടക്ക്

തൃശൂര്‍: സംസ്ഥാനത്ത് 18 മുതല്‍ അനിശ്ചിതകാല ഓട്ടോ-ടാക്‌സി പണിമുടക്ക് ആരംഭിക്കാന്‍ തൊഴിലാളികള്‍ തീരുമാനിച്ചു. ഓട്ടോടാക്‌സി നിരക്കുകള്‍ പുനര്‍ നിര്‍ണയിക്കണമെന്ന ആവശ്യമുന്നയിച്ച് ഓട്ടോ-ടാക്‌സി-ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. ബിഎംഎസ് ഒഴികെയുള്ള എല്ലാ തൊഴിലാളി യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കമ്മറ്റി ചെയര്‍മാന്‍ ഇ.നാരായണന്‍ നായര്‍ അറിയിച്ചു.

സംസ്ഥാനത്തെ എ.ടി.എം കവര്‍ച്ച; ഒരാള്‍ കൂടി പിടിയില്‍

തൃശൂര്‍: എറണാകുളത്തും തൃശൂരിലും എ.ടി.എം. കവര്‍ന്ന് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ ഒരാള്‍ കൂടി പോലീസ് പിടിയിലായി. രാജസ്ഥാന്‍ സ്വദേശി ഹനീഷ് ഖാന്‍റെ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇയാളെ കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാജസ്ഥാന്‍ പോലീസിന്‍റെയും സൈബര്‍ സെല്ലിന്‍റെയും സഹായത്തോടെയാണ് ഇയാളെ പിടിച്ചത്. ഇയാള്‍ക്കൊപ്പം പിടിയിലായ മറ്റൊരു പ്രതി നസീമിന്‍റെ അറസ്റ്റ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. മറ്റൊരു മുഖ്യപ്രതി പപ്പു യാദവ് ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് തീഹാര്‍ ജയിലില്‍ റിമാന്‍ഡിലാണ്. കേരള പോലീസ് ജയിലിലെത്തി […]

തൃശൂരിലെ എ ടി എം കവർച്ച ശ്രമം; പ്രതി പോലീസ് പിടിയിൽ

തൃശൂര്‍: ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ എ.ടി.എം കുത്തിത്തുറന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാര്‍ സ്വദേശി ശ്രാവണ്‍ എന്നയാളെയാണ് ചാവക്കാട്ടെ കള്ളുഷാപ്പില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെയാണ് എ.ടി.എമ്മിന്‍റെ സ്‌ക്രീന്‍ തകര്‍ത്ത് മോഷണശ്രമം നടത്തിയത്. . രാവിലെ ആറരയോടെ പണമെടുക്കാന്‍ എത്തിയ ഇടപാടുകാരനാണ് എ.ടി.എം തകര്‍ത്തതായി കണ്ടത്. ഉടന്‍ ഇയാള്‍ പൊലീസിനെയും എസ്.ബി.ഐ അധികൃതരെയും വിവരം അറിയിച്ചു. കവര്‍ച്ചാ ശ്രമം നടന്ന എ.ടി.എം കൗണ്ടറിന് കാവലുണ്ടായിരുന്നില്ല. ഈ മാസം ആദ്യം എറണാകുളം […]

തൃശൂരില്‍ വീണ്ടും എ.ടി.എം കവര്‍ച്ചാശ്രമം

തൃശൂര്‍: തൃശൂര്‍: ജില്ലയില്‍ വീണ്ടും എ.ടി.എം കവര്‍ച്ചാശ്രമം. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിയിലുള്ള എസ്.ബി.ഐയുടെ എ.ടി.എമ്മാണ് മോഷ്ടാക്കള്‍ തകര്‍ത്തത്. രാവിലെ പണമെടുക്കാനെത്തിയവരാണ് സംഭവം കണ്ടത്. ഇതേത്തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.  എടിഎമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.  

ന​വം​ബ​ര്‍ ഒ​ന്നി​ന് പ്ര​ഖ്യാ​പി​ച്ച ബ​സ് പ​ണി​മു​ട​ക്ക് മാ​റ്റി​വ​ച്ചു

തൃ​ശൂ​ര്‍: ഒ​രു വി​ഭാ​ഗം ബ​സു​ട​മ​ക​ള്‍ ന​വം​ബ​ര്‍ ഒ​ന്നി​ന് ആ​രം​ഭി​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ബസ് പ​ണി​മു​ട​ക്ക് മാ​റ്റി​വ​ച്ചു. ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​നാ​നേ​താ​ക്ക​ളു​മാ​യി ഗ​താ​ഗ​ത മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് തീ​രു​മാ​നം. ബ​സ് വ്യ​വ​സാ​യ​ത്തി​ലെ പ്ര​തി​സ​ന്ധി പ​ഠി​ക്കാ​ന്‍ ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ന്‍ ക​മ്മി​റ്റി​യെ നി​യോ​ഗി​ക്കാ​ന്‍ ച​ര്‍​ച്ച​യി​ല്‍ തീ​രു​മാ​ന​മാ​യി. ഒ​രു മാ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് ക​മ്മി​റ്റി​യോ​ടു മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. ഒ​രു വി​ഭാ​ഗം ബ​സു​ട​മ​ക​ള്‍ ന​വം​ബ​ര്‍ ഒ​ന്നി​നും മ​റ്റൊ​രു വി​ഭാ​ഗം ന​വം​ബ​ര്‍ 15-നും ​അ​നി​ശ്ചി​ത​കാ​ല ബ​സ് സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നാ​ണു പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.