തൃശൂര്‍: കാമുകിയെ സ്വന്തമാക്കാന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ മലയാളി 15 വര്‍ഷത്തിന് ശേഷം പിടിയിലായി. പ്രമുഖ ഐടി സ്ഥാപനത്തില്‍ ആള്‍മാറാട്ടം നടത്തി സീനിയര്‍ മാനേജറായി ജോലി ചെയ്യുകയായിരുന്ന തരുണ്‍ ജിനരാജിനെയാണ് അഹമ്മദാബാദ് പോലീസ് ബംഗളൂരുവിലെത്തി അറസ്റ്റ് ചെയ്തത്. തൃശൂര്‍ വിയ്യൂര്‍ സ്വദേശി കൃഷ്ണന്‍ യാമിനി ദമ്പതികളുടെ മകളും ബാങ്ക് ഉദ്യോഗസ്ഥയുമായ സജ്‌നിയെ 2003 ഫെബ്രുവരി 14 നാണ് അഹമ്മദാബാദിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വിവാഹം കഴിഞ്ഞ് നാലാം മാസം ഭാര്യയെ കഴുത്തില്‍ ഷാളിട്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. […]
Tag: trissur
തൃശൂരില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയുടെ പിറകിലിടിച്ച് 2 മരണം
തൃശൂര്‍: തൃശൂരില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. പേരാമ്പ്രയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. നടവരമ്പ് സ്വദേശി ശ്രീരാഗ്, കുട്ടനെല്ലൂര്‍ സ്വദേശി മുഷ്താഖ് എന്നിവരാണ് മരിച്ചത്. കണ്ടെയ്‌നര്‍ ലോറിയുടെ പുറകില്‍ കാര്‍ ചെന്നിടിച്ചാണ് അപകടമുണ്ടായത്. തൃശൂര്‍ ചാലക്കുടി ദേശീയപാതയിലെ നടവരമ്പിനടത്താണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. കാറോടിച്ചിരുന്ന ഹരിപ്രസാദിനെ ഗുരുതരമായ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമായിട്ടില്ല.
അച്ഛന്‍റെയും അമ്മയുടെയും കല്ല്യാണ ആല്‍ബം നോക്കി കരയുന്ന കുഞ്ഞിന്‍റെ വീഡിയോ വൈറലാകുന്നു
തൃശൂര്‍: ‘ഇതിനകത്ത് ഞാന്ണ്ടാ…ഞാന്‍ ബീച്ചില്‍ പോയില്ലേ.. താലികെട്ടി കൊടുക്കണ കണ്ട.. ഞനൊണ്ട..ഇത്രയും ആള്‍ക്കാരെ കണ്ടില്ലേ’, അച്ഛന്‍റെയും അമ്മയുടെയും കല്ല്യാണ ആല്‍ബം നോക്കി കരയുന്ന കുഞ്ഞിന്‍റെ വീഡിയോ വൈറലാകുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോയാണ് ഇത്. കുഞ്ഞിന്‍റെ കരച്ചിലിനിടയില്‍ അച്ഛന്‍ ആശ്വസിപ്പിക്കാനും നോക്കുന്നുണ്ട്. ‘നിന്നെ ഞങ്ങള്‍ കല്ല്യാണം വിളിച്ചതല്ലേ? നീ അന്ന് അമ്മാമ്മയോടൊപ്പം ബീച്ചില്‍ പോയത് എന്തിനാ… അതുകൊണ്ടല്ലേ കല്ല്യാണത്തിന് വരാന്‍ പറ്റാഞ്ഞത്’ അച്ഛന്‍റെ ചോദ്യം കേട്ട് ‘ഞാന്‍ പോകണ്ടാന്ന് പറഞ്ഞതാ’ എന്ന് കുഞ്ഞ് […]
തൃശൂരില്‍ നേരിയ ഭൂചലനം
തൃശ്ശൂര്‍: തൃശൂരില്‍ വിവിധയിടങ്ങളില്‍ നേരിയ ഭൂചലനം. രാത്രി 11.13 ഓടെയാണ് ശബ്ദത്തോടുകൂടി ഒരു സെക്കന്‍ഡ് ദൈര്‍ഘ്യത്തില്‍ ഭൂചലനം അനുഭവപ്പെട്ടത്. പ്രഭവ കേന്ദ്രവും തീവ്രതയും വ്യക്തമായിട്ടില്ല. തൃശൂര്‍ നഗരത്തില്‍ പാട്ടുരായ്ക്കല്‍, വിയ്യൂര്‍, ലാലൂര്‍, ചേറൂര്‍, ഒല്ലൂര്‍, പൂച്ചട്ടി, കണ്ണംകുളങ്ങര, കൂര്‍ക്കഞ്ചേരി, ചിയ്യാരം വിജയമാത പള്ളി, അമ്മാടം, പെരിഞ്ചേരി, കോലഴി, മണ്ണുത്തി, ആശാരിക്കാട്, പട്ടാളക്കുന്ന്, അയ്യന്തോള്‍, മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടു. വീടിന്‍റെ വാതിലുകള്‍ ശബ്ദത്തോടെ ഇളകുകയും, പാത്രങ്ങള്‍ മറിഞ്ഞു വീഴുകയും ചെയ്തതായി നാട്ടുകാര്‍ പറഞ്ഞു.
ഒടുവില്‍ പത്തു കോടിയുടെ ഭാഗ്യശാലിയെ കണ്ടെത്തി
തൃശൂര്‍: മണിക്കൂറുകള്‍ നാനാഭാഗത്തുനിന്നും ഉയര്‍ന്ന അന്വേഷണത്തിന് ഒടുവില്‍ ആ ഭാഗ്യശാലി ആരെന്നു കണ്ടെത്തി. സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംപറിന്‍റെ പത്തു കോടി സമ്മാനം തൃശൂര്‍ സ്വദേശിനി വത്സല വിജയന്. ഭര്‍ത്താവ് മരിച്ച വല്‍സല (58) ഇപ്പോള്‍ മൂന്ന് മക്കളോടൊപ്പം അടാട്ടിലെ വാടക വീട്ടിലാണ് കഴിയുന്നത്. ചിറ്റിലപ്പള്ളിയിലെ പഴയ വീടുതകര്‍ന്നതിനെ തുടര്‍ന്ന് പുതിയ വീട് വയ്ക്കുന്നതിന് വേണ്ടിയാണ് ഇവര്‍ വാടക വീട്ടിലേക്ക് മാറിയത്. തൃശൂലിലെ തന്നെ എസ്.എസ്. മണിയന്‍ ഏജന്‍സിയില്‍ നിന്ന് വിറ്റ ടി.ബി. 128092 എന്ന ടിക്കറ്റിനാണ് […]
ഡിവൈഎഫ്‌ഐ നേതാവ് ജീവന്‍ലാലിനെ സിപിഎം പുറത്താക്കി
തൃശൂര്‍: യുവ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ഡിവൈഎഫ്‌ഐ നേതാവിനെ സിപിഎം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഡിവൈഎഫ്‌ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയും സിപിഎം അംഗവുമായ മാപ്രാണം മാടായിക്കോണം രാമംകുളത്ത് വീട്ടില്‍ ആല്.എല്‍. ജീവന്‍ലാലിനെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സിപിഎം പുറത്താക്കിയത്. കാട്ടൂര്‍ സ്വദേശിനിയായ വനിതാ നേതാവ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വര്‍ഗീസിന് ചൊവ്വാഴ്ച രാത്രി പരാതി നല്‍കിയതോടെയാണ് നടപടിയെടുക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായത്. തിരുവനന്തപുരത്ത് എന്‍ട്രന്‍സ് കോച്ചിംഗിനു സീറ്റ് ശരിയാക്കികൊടുക്കാമെന്നു പറഞ്ഞാണു ഇയാള്‍ പെണ്‍കുട്ടിയെ തലസ്ഥാനത്ത് […]
തൃശൂരില്‍ എണ്‍പതുകാരിയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന്‍റെ മൊഴി ഞെട്ടിക്കുന്നത്
തൃശൂര്‍: മറ്റത്തൂരില്‍ 80കാരിയായ ഭാര്യയെ 91കാരനായ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തി. വെള്ളിക്കുളങ്ങര മുക്കാട്ടുകരക്കാരന്‍ ചെറിയകുട്ടിയുടെ ഭാര്യ കൊച്ചുത്രേസ്യയാണ് (80) കൊല്ലപ്പെട്ടത്. നാലു ദിവസമായി കൊച്ചുത്രേസ്യയെ കാണാനില്ലായിരുന്നു. എന്നാല്‍ വ്യാഴാഴ്ച്ച വീടിനോട് ചേര്‍ന്നുള്ള വിറകുപുരയില്‍ നിന്നും ത്രേസ്യക്കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. പൂര്‍ണമായും കത്തിച്ച നിലയിലായിരുന്നു. വീടിന്‍റെ മുകള്‍നിലയിലുള്ള മുറിയില്‍വെച്ച് കൊലപ്പെടുത്തിയശേഷം വീടിനു പിന്നിലെ ഷെഡിനടുത്ത് കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പൂര്‍ണമായി കത്തിത്തീര്‍ന്നു. കൊച്ചുത്രേസ്യയും ഭര്‍ത്താവ് ചെറിയക്കുട്ടിയും മാത്രമാണ് വലിയ പുരയിടത്തിലെ വീട്ടില്‍ താമസിക്കുന്നത്. ഇവര്‍ക്ക് ഏഴ് മക്കളുണ്ട്. […]
ക്യാമ്പിലേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചതായി പരാതി
തൃശ്ശൂര്‍: പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്കായി ജനങ്ങള്‍ സ്വരൂപിച്ച ഭക്ഷ്യവസ്തുക്കള്‍ അനധികൃതമായി കടത്താന്‍ ശ്രമം. ദുരിതാശ്വാസ ക്യാമ്പിലേക്കെത്തിച്ച ഭക്ഷ്യവസ്തുക്കളാണ് കടത്താന്‍ ശ്രമിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. തൃശ്ശൂര്‍ കേച്ചേരിയിലാണ് സംഭവം. കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണസംഘത്തിലേക്ക് സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ചതായാണ് നാട്ടുകാര്‍ ആരോപിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഷോളയാര്‍ ഡാമില്‍ 8 കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കുടുങ്ങിക്കിടക്കുന്നു
തൃശൂര്‍: ഷോളയാര്‍ ഡാമില്‍ 8 കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കുടുങ്ങിക്കിടക്കുന്നു. ഇവരെ ഉടന്‍ പുറത്തെത്തിക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ അറിയിച്ചു. ഉദ്യോഗസ്ഥരെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തും. സംസ്ഥാനത്ത് മഴ കുറഞ്ഞെങ്കിലും പ്രളയബാധിത പ്രദേശങ്ങളായ പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. നിരവധിപേര്‍ ഇപ്പോഴും പലയിടത്തായി കുടുങ്ങികിടക്കുന്നുണ്ട്. പ്രളയക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സര്‍വകക്ഷിയോഗം നാളെ ചേരും. അതിനിടെ, അധിക ജലം ഒഴുക്കാൻ ആനത്തോട്, കൊച്ചു പമ്പ ഡാമുകളുടെ ഷട്ടർ തുറക്കുന്നതിനാല്‍ പമ്പയുടെയും കക്കാട്ടാറിന്‍റെയും […]
ഓണനാളില്‍ പഞ്ചസാര പകുതിയാക്കി വെട്ടിക്കുറച്ച് സപ്ലൈക്കോ നടപടി
തൃശൂര്‍: റേഷന്‍ കാര്‍ഡിന് സബ്‌സിഡി നിരക്കില്‍ നല്‍കിയിരുന്ന ഒരു കിലോ നല്‍കിയിരുന്ന പഞ്ചസാര അരക്കിലോയാക്കി ചുരുക്കി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ നടപടി. ഒരു കിലോ പഞ്ചസാര ഒറ്റടിക്ക് അരക്കിലോയാക്കിയ നടപടിയില്‍ പ്രതിഷേധം ഉയര്‍ന്നതോടെ സിഐ.ടി.യു ഇടപെട്ട് പ്രഖ്യാപനം പിന്‍വലിക്കുകയും ചെയ്തു. വ്യാഴായ്ച വൈകിട്ട് ആറോടെയാണ് ഓണ്‍ലൈന്‍ വീഡിയോയിലൂടെയാണ് പഞ്ചാസാര വിതരണം ഒറ്റയടിക്ക് വെട്ടിച്ചുരുക്കി അത്യപൂര്‍വ പ്രഖ്യാപനം നടത്തിയത്. എന്നാല്‍ സപ്ലൈക്കോ ജീവനക്കാരുടെ സംഘടനയായ സിഐ.ടി.യു പ്രതിഷേധം ഉയര്‍ത്തിയതോടെ ഞൊടിവേഗത്തില്‍ പ്രഖ്യാപനം പിന്‍വലിച്ച് ഉത്തരവും പുറത്തിറക്കുകയായിരുന്നു. ഓണത്തിന് പിന്നാലെ സെപ്റ്റംബര്‍ […]










