ഡിവൈഎഫ്‌ഐ നേതാവ് ജീ​വ​ന്‍​ലാ​ലി​നെ സിപിഎം പുറത്താക്കി

തൃശൂര്‍: യുവ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ഡിവൈഎഫ്‌ഐ നേതാവിനെ സിപിഎം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.  ഡി​വൈ​എ​ഫ്‌ഐ ഇ​രി​ങ്ങാ​ല​ക്കു​ട ബ്ലോ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും സിപിഎം അംഗവുമായ മാ​പ്രാ​ണം മാ​ടാ​യി​ക്കോ​ണം രാ​മം​കു​ള​ത്ത് വീ​ട്ടി​ല്‍ ആ​ല്‍.​എല്‍. ജീ​വ​ന്‍​ലാ​ലി​നെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സിപിഎം പുറത്താക്കിയത്.

കാട്ടൂര്‍ സ്വദേശിനിയായ വനിതാ നേതാവ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വര്‍ഗീസിന് ചൊവ്വാഴ്ച രാത്രി പരാതി നല്‍കിയതോടെയാണ് നടപടിയെടുക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായത്.  തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ന്‍​ട്ര​ന്‍​സ് കോ​ച്ചിം​ഗി​നു സീ​റ്റ് ശ​രി​യാ​ക്കി​കൊ​ടു​ക്കാ​മെ​ന്നു ​പ​റ​ഞ്ഞാ​ണു ഇയാള്‍ പെണ്‍കുട്ടിയെ തലസ്ഥാനത്ത് കൊണ്ടുവന്നത്. സീറ്റ് ശരിയാക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്ത ശേഷം എംഎല്‍എ ഹോസ്റ്റലില്‍ ബാഗ് എടുക്കാന്‍ എത്തിയ പെണ്‍കുട്ടിയോട് അശ്ലീല ചുവയോടെ സംസാരിച്ച ശേഷം ജീവന്‍ലാല്‍ കയറിപ്പിടിക്കുകയായിരുന്നു.

സി.പി.എം നേതാക്കള്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയൊന്നുമില്ലെന്നും പരാതി ഒതുക്കി തീര്‍ക്കാനാണ് അവര്‍ ശ്രമിച്ചതെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. സംഭവം നടന്നത് തിരുവനന്തപുരത്തായതിനാല്‍ കേസ് തിരുവനന്തപുരത്തേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.

prp

Related posts

Leave a Reply

*