തൃശ്ശൂരില്‍ പെണ്‍വാണിഭം; സിനിമാ-സീരിയല്‍ താരങ്ങള്‍ പിടിയില്‍

തൃശ്ശൂര്‍: പൂങ്കുന്നത്ത് പെണ്‍വാണിഭം നടത്തിവന്ന സംഘത്തിലെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. നടത്തിപ്പുകാരിയായ കൊട്ടാരക്കര സ്വദേശിനിയായ ആനി (ലക്ഷ്മി45), പീച്ചി സ്വദേശി ഹരിപ്രസാദ് (25), പെരുമ്പിലാവ് സ്വദേശി ധനേഷ് (28) എന്നിവരും തിരുവനന്തപുരം, ഷൊര്‍ണൂര്‍ സ്വദേശിനികളായ പെണ്‍കുട്ടികളുമാണ് അറസ്റ്റിലായത്. പെണ്‍കുട്ടികള്‍ സീരിയലുകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്നവരാണ്. പൂങ്കുന്നത്ത് ഉദയനഗര്‍ അവന്യൂ റോഡിലെ ഇരുനിലവീട് വാടകയ്ക്ക് എടുത്തായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. ജോലിയുള്ള സ്ത്രീകള്‍ക്കായി പ്രവര്‍ത്തിക്കുന്ന കേന്ദ്രമെന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലുള്ളവര്‍ക്ക് അയല്‍വാസികളുമായി ബന്ധമുണ്ടായിരുന്നില്ല. എന്നാല്‍, ആളുകളുടെ വരവും പോക്കും കണ്ട് […]

തൃശൂരില്‍ വീട് തകര്‍ന്ന് അച്ഛനും മകനും മരിച്ചു

കനത്ത മ‍ഴയെ തുടര്‍ന്ന് തൃശൂര്‍ വണ്ടൂരില്‍ വീട് തകര്‍ന്ന് അച്ഛനും മകനും മരിച്ചു. ചേനക്കല വീട്ടില്‍ അയ്യപ്പന്‍ (70), ബാബു (45) എന്നിവരാണ് മരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. മണ്ണ് കൊണ്ടു നിര്‍മ്മിച്ച വീട് തുടര്‍ച്ചയായ മ‍ഴയില്‍ തകര്‍ന്നു വീ‍ഴുകയായിരുന്നു. രാവിലെ അയല്‍വാസികളാണ് വീട് തകര്‍ന്ന് കിടക്കുന്നത് കണ്ടതും ഫയര്‍ഫോ‍ഴ്സിനെ അറിയിച്ചതും. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്ത മൃതദേഹങ്ങള്‍ പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി    

സംവിധായകന്‍ ഒ.രാമദാസ് അന്തരിച്ചു

തൃശൂര്‍: പ്രശസ്ത സിനിമാ സംവിധായകനും നടനുമായ ഒ. രാമദാസ് (80) അന്തരിച്ചു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. തൃശ്ശൂര്‍ മരത്താക്കര സ്വദേശിയാണ് ഒ രാമദാസ്. വഴിപിഴച്ച സന്തതി, കൃഷ്ണപ്പരുന്ത് തുടങ്ങിയ ചിത്രങ്ങളാണ് സംവിധാനം ചെയ്തിരിക്കുന്നത്. പ്രശസ്ത നടി കമലാദേവിയാണ് ഭാര്യ. വിജി മോഹന്‍, ശ്രീശാന്തി, രജി സുഭാഷ് എന്നിവരാണ് മക്കള്‍.

വൈലോപ്പിള്ളിയുടെ ഭാര്യതാറ്റാട്ട് ഭാനുമതി അന്തരിച്ചു

തൃശൂര്‍: മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്‍റെ ഭാര്യതാറ്റാട്ട് ഭാനുമതിയമ്മ (92) അന്തരിച്ചു.  വൈലോപ്പിള്ളി ചീരാത്ത് ശങ്കരമേനോന്‍റെയും താറ്റാട്ട് ലക്ഷമിക്കുട്ടിയമ്മയുടെയും മകളായ ഭാനുമതിയമ്മ വിദ്യാഭ്യാസ വകുപ്പില്‍ ഡപ്യൂട്ടി സെക്രട്ടറിയായിരുന്നു. 1956ലായിരുന്നു വൈലോപ്പിള്ളിയുമായുള്ള വിവാഹം നടന്നത്. എന്നാല്‍ കുടുംബജീവിതം സുഖകരമായി മുന്നോട്ട് പോയിരുന്നില്ല. അധികം വൈകാതെ അവര്‍ വേര്‍പിരിഞ്ഞു. ഡോ. ശ്രീകുമാര്‍, ഡോ.വിജയകുമാര്‍ എന്നിവരാണ് മക്കള്‍. സംസ്‌ക്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.  

വിവാഹത്തിനിടെ പെണ്ണ് അര്‍ജന്‍റീനയായപ്പോള്‍ ചെക്കന്‍ ബ്രസീല്‍; വൈറലായൊരു ഫോട്ടോഷൂട്ട്‌

പല തരത്തിലുമുള്ള ഫോട്ടോഷൂട്ടുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. കടലില്‍ വെച്ചുള്ളതും പുഴയില്‍ വെച്ചുള്ളതും അമ്പലങ്ങളില്‍ വെച്ചുള്ളതുമായ നിരവധി ഫോട്ടോഷൂട്ടുകളെ കുറിച്ച്‌ എല്ലാവര്‍ക്കും അറിയാം. എന്നാല്‍  ദമ്പതികള്‍ ഫുട്‌ബോള്‍ ആസ്വാദകരായാലോ? എല്ലാ കട്ട ബ്രസീൽ അർജന്റീന ഫാൻസിനും#postwedding #love #differentpointwww.facebook.com/differentfoto Posted by Aneesh Thrithallur on Sunday, June 17, 2018 അതും ബ്രസീല്‍ ഫാന്‍ ചെക്കനും അര്‍ജന്‍റീന ഫാന്‍ പെണ്ണും വിവാഹിതരായാല്‍, പിന്നീടുള്ള ഫോട്ടോഷൂട്ട് എങ്ങനെയായിരിക്കുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ അത്തരത്തിലുള്ളൊരു ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. […]

തയ്യല്‍ക്കടയുടെ ബോര്‍ഡ് വെച്ച്‌ പെണ്‍വാണിഭം: ഓണ്‍ലൈന്‍ മാഫിയയുടെ ബന്ധം അന്വേഷിക്കുന്നു

തൃശൂര്‍: തയ്യല്‍ക്കടയുടെ ബോര്‍ഡ് വെച്ച്‌ വീടിനുള്ളില്‍ പെണ്‍വാണിഭം നടത്തിയ നാലുപേര്‍ അറസ്റ്റില്‍. നാട്ടുകാരെ പറ്റിച്ച്‌ പുഴയ്ക്കലില്‍ വാടകവീട് സംഘടിപ്പിച്ചായിരുന്നു പ്രവര്‍ത്തനം. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റിലായെങ്കിലും ഇവരെല്ലാം ചെറു മീനുകളാണ്. ഇവരില്‍ നിന്ന് പൊലീസിന് ഒരു വിവരവും കിട്ടുന്നില്ല. ഇത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ഓണ്‍ലൈന്‍ വാണിഭ ലോബിക്ക് ഇതുമായി ബന്ധപ്പെട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് വിലയിരുത്തുന്നത്. നാട്ടുകാരുടെ സംശയം മൂലമാണ് ഇവര്‍ അറസ്റ്റിലാവാന്‍ കാരണം. പൊലീസ് റെയ്ഡിന് എത്തുമെന്നറിഞ്ഞ് നടത്തിപ്പുകാരിയായ യുവതി മുങ്ങി. സ്ഥിരമായി വീട്ടില്‍ […]

സംസ്‌ഥാനത്ത്‌ 27 ശതമാനം മഴകുറഞ്ഞു; ഇനി ശക്തിപ്പെടും

തൃശൂര്‍: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഒരാഴ്ച പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് 27 ശതമാനം മഴക്കുറവ്. തുടക്കത്തില്‍ മെച്ചപ്പെട്ടിരുന്നെങ്കിലും തുടര്‍ച്ചയായി നാലു ദിവസത്തോളം മഴ കുറഞ്ഞതാണ് കാരണം. മെയ് 29 ന് മഴ തുടങ്ങിയെങ്കിലും ജൂണ്‍ ഒന്നു മുതലുള്ള മഴയേ കാലവര്‍ഷത്തില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. ജൂണ്‍ ഒന്നു മുതല്‍ ഏഴുവരെ ആലപ്പുഴ, കൊല്ലം, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ ശരാശരിയേക്കാള്‍ കൂടുതല്‍ മഴ കിട്ടിയപ്പോള്‍ മറ്റ് എട്ടു ജില്ലകളിലും ശരാശരിയേക്കാള്‍ മഴ കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രങ്ങള്‍ രേഖപ്പെടുത്തി. വിവിധ ജില്ലകളില്‍ ഒരാഴ്ചയില്‍ കിട്ടിയ മഴ, […]

ദീപാ നിശാന്തിന് വധഭീഷണി; ബി.ജെ.പി ഐ.ടി സെല്‍ പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍

തൃശൂര്‍: അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിന് നേരെ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ബി.ജെ.പി ഐ.ടി സെല്‍ പ്രവര്‍ത്തകനായ തിരുവനന്തപുരം സ്വദേശി ബിജു നായര്‍ അറസ്‌റ്റില്‍. ദീപാ നിശാന്തിന്‍റെ പരാതിയില്‍ തൃശൂര്‍ വെസ്‌റ്റ് പൊലീസാണ് ബിജുവിനെ അറസ്‌റ്റ് ചെയ്‌തത്. തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അറസ്‌റ്റ്. ബിജുവിനെ പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കത്വ പെണ്‍കുട്ടിയ്‌ക്ക് വേണ്ടി ദീപക് ശങ്കരനാരായണന്‍ എഴുതിയ കുറിപ്പ് ഷെയര്‍ ചെയ്തത് മുതലാണ് ദീപാ നിശാന്തിനെതിരെ സൈബര്‍ ആക്രമണം ആരംഭിച്ചത്. രമേഷ് […]

റീസര്‍വേ നടത്തിയില്ല, വയോധികന്‍ വില്ലേജ് ഓഫീസിന് തീയിട്ടു

കൊച്ചി: റീസര്‍വേ നടത്താന്‍ മാസങ്ങളോളം കയറിയിറങ്ങിയ വയോധികന്‍ വില്ലേജ് ഓഫീസ് തീയിട്ടു. എറണാകുളം ആമ്പല്ലൂരിലാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. നിരവധി ഫയലുകള്‍ കത്തി നശിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെ വില്ലേജ് ഓഫീസിലെത്തിയ റജി (70) പെട്രോളൊഴിച്ച്‌ തീക്കൊളുത്തുകയായിരുന്നു. റീസര്‍വേ ആവശ്യത്തിനായി മാസങ്ങളോളം വില്ലേജ് ഓഫീസ് കയറിയിറങ്ങിയ ഇയാള്‍ സഹികെട്ടാണ് തീയിട്ടത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തൃശൂരില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ യുവതിയെ ഭര്‍ത്താവ് ചുട്ടുകൊന്നു

തൃശൂര്‍:  വെള്ളികുളങ്ങരയില്‍ ഭളിത് യുവതിയെ ഭര്‍ത്താവ് ചുട്ടുകൊന്നു. വെള്ളിക്കുളങ്ങര സ്വദേശി ജീത്തുവാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വിരാജ് ആണ് ജീത്തുവിനെ തീകൊളുത്തി കൊന്നത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. അച്ഛനൊപ്പം  കുടുംബശ്രീ യോഗത്തിനെത്തിയതായിരുന്നു യുവതി. യോഗത്തിന് ശേഷം പുറത്തിറങ്ങിയപ്പോള്‍  ഇയാള്‍ പെട്രോളൊഴിച്ച ശേഷം ജീവനോടെ കത്തിക്കുകയായിരുന്നു. ആള്‍കൂട്ടം നോക്കി നില്‍ക്കെയാണ് ക്രൂരകൃത്യം നടന്നത്. എന്നാല്‍ കണ്‍മുന്നില്‍ സംഭവം കണ്ടിട്ടും നാട്ടുകാര്‍ നോക്കി നില്‍ക്കുക മാത്രമാണ് ചെയ്തത്.  ആക്രമണം പെട്ടെന്നായിരുന്നതിനാല്‍ തീ അണയ്ക്കാന്‍ സ്ഥലത്തുണ്ടായിരുന്ന പെണ്‍കുട്ടിയുടെ അച്ഛന് പോലും കഴിഞ്ഞില്ല. ഗുരുതര പൊള്ളലേറ്റ് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന […]