വൈലോപ്പിള്ളിയുടെ ഭാര്യതാറ്റാട്ട് ഭാനുമതി അന്തരിച്ചു

തൃശൂര്‍: മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്‍റെ ഭാര്യതാറ്റാട്ട് ഭാനുമതിയമ്മ (92) അന്തരിച്ചു.  വൈലോപ്പിള്ളി ചീരാത്ത് ശങ്കരമേനോന്‍റെയും താറ്റാട്ട് ലക്ഷമിക്കുട്ടിയമ്മയുടെയും മകളായ ഭാനുമതിയമ്മ വിദ്യാഭ്യാസ വകുപ്പില്‍ ഡപ്യൂട്ടി സെക്രട്ടറിയായിരുന്നു.

1956ലായിരുന്നു വൈലോപ്പിള്ളിയുമായുള്ള വിവാഹം നടന്നത്. എന്നാല്‍ കുടുംബജീവിതം സുഖകരമായി മുന്നോട്ട് പോയിരുന്നില്ല. അധികം വൈകാതെ അവര്‍ വേര്‍പിരിഞ്ഞു.

ഡോ. ശ്രീകുമാര്‍, ഡോ.വിജയകുമാര്‍ എന്നിവരാണ് മക്കള്‍. സംസ്‌ക്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.

 

prp

Related posts

Leave a Reply

*