തൃശൂരില്‍ വീണ്ടും എ.ടി.എം കവര്‍ച്ചാശ്രമം

തൃശൂര്‍: തൃശൂര്‍: ജില്ലയില്‍ വീണ്ടും എ.ടി.എം കവര്‍ച്ചാശ്രമം. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിയിലുള്ള എസ്.ബി.ഐയുടെ എ.ടി.എമ്മാണ് മോഷ്ടാക്കള്‍ തകര്‍ത്തത്.

രാവിലെ പണമെടുക്കാനെത്തിയവരാണ് സംഭവം കണ്ടത്. ഇതേത്തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.  എടിഎമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.

 

prp

Related posts

Leave a Reply

*