തിരുവനന്തപുരം: വീട്ടില്‍ക്കയറി വൃദ്ധയെ ആക്രമിച്ച് 23 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ദമ്പതിമാരെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി. മുല്ലശ്ശേരിവീട്ടില്‍ വിശാഖ്, ഇയാളുടെ ഭാര്യ നയന എന്നിവരെയാണ് വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ശ്രീകണ്ഠേശ്വേരം തകരപ്പറമ്പ് റോഡില്‍ താമസിക്കുന്ന ഭഗവതി അമ്മാളിനെ ആക്രമിച്ചാണ് ഇവര്‍ സ്വര്‍ണാരണങ്ങള്‍ കവര്‍ന്നത്. ഇരുചക്രവാഹനത്തില്‍ രാവിലെ എട്ടരയോടെ ഭഗവതി അമ്മാളിന്‍റെ വീടിനു മുന്നിലെത്തിയ ഇരുവരും കൈയിലുണ്ടായിരുന്ന വെള്ളപ്പേപ്പര്‍ കാണിച്ച് അതിലെ വിലാസം ചോദിച്ചു. വീട്ടില്‍ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ ഇവര്‍ കുശാലാന്വേഷണം നടത്തുകയും വീടിനുള്ളിലേക്കു കടക്കുകയും […]
Tag: thiruvananthapuram
സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു; തീരദേശ വികസനത്തിന് 2000 കോടി
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍റെ മൂന്നാമത്തെ ബജറ്റില്‍ തീരദേശത്തിന്‍റെ വികസനത്തിന് 2000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. : ഓഖി ദുരന്തത്തിന്‍റെയും പ്രകൃതിക്ഷോഭങ്ങളുടെയും പശ്ചാത്തലത്തില്‍ ആയിരുന്നു പ്രഖ്യാപനം. തീരദേശത്തെ ഹരിതവല്‍ക്കരിക്കാന്‍ 150 കോടി രൂപ നീക്കിവെയ്ക്കും. തീരദേശത്തിന്‍റെ വികസനം കിഫ്ബിയില്‍ ഉള്‍പ്പെടുത്തും. ഇതിനായി കിഫ്ബി വഴി 900 കോടി രൂപ കണ്ടെത്തും. തീരപ്രദേശങ്ങളിലെ ആശുപത്രികള്‍ നവീകരിക്കും. കടലിനോട് ചേര്‍ന്ന് 50 മീറ്റര്‍ പരിധിയിലുള്ള കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ 150 കോടി നീക്കിവെക്കും. തീരദേശമേഖലയില്‍ വൈഫൈയും കുടുംബാരോഗ്യ പദ്ധതിയും നടപ്പാക്കും. മത്സ്യബന്ധന തുറമുഖങ്ങള്‍ക്കായി നബാര്‍ഡില്‍ […]
‘സിബിഐ അന്വേഷണത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്’; ശ്രീജിത്തിന്‍റെ സമരത്തിന് അന്ത്യം
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാരെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് നടത്തിയ ഐതിഹാസിക സമരത്തിന് അവസാനം. ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിന് മുന്നിലെ അനിശ്ചിതകാല സമരം 782ാം ദിവസത്തിലാണ് ശ്രീജിത്ത് അവസിനിപ്പിച്ചിരിക്കുന്നത്. സിബിഐ അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് ശ്രീജിത്ത് സമരം നിര്‍ത്തിയത്. ഇന്ന്‍ രാവിലെയാണ് സിബിഐ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരായി ശ്രീജിത്തും അമ്മയും മൊഴി നല്‍കിയത്. മൊഴി നല്‍കല്‍ രണ്ടു മണിക്കൂറോളം നീണ്ടു. ഉദ്യോഗസ്ഥരെ വിവരങ്ങള്‍ ധരിപ്പിച്ചതായും സിബിഐ അന്വേഷണത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ശ്രീജിത് […]
വീടുകളില്‍ പതിച്ച കറുത്ത സ്റ്റിക്കര്‍; ആശങ്കപ്പെടാനില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജനങ്ങളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കറുത്ത സ്റ്റിക്കറിനെക്കുറിച്ചുള്ള പ്രചാരണം ശക്തമാകുകയാണ്. വീടുകളുടെ ജനല്‍ ചില്ലുകളില്‍ ഒട്ടിച്ച നിലയില്‍ കറുത്ത സ്റ്റിക്കര്‍ കണ്ടതോടെ അതിന് പിന്നില്‍ എന്തോ നിഗൂഢലക്ഷ്യം ഒളിച്ചിരിപ്പുണ്ടെന്ന ചിന്തയിലാണ് ജനങ്ങള്‍. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇതിന് പിന്നിലെന്നുള്ള തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലുള്ള പ്രചാരണം മാധ്യമങ്ങളില്‍, പ്രത്യേകിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വരുന്നുണ്ട്. എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന പോലീസ് മേധാവി സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും കണ്‍ട്രോള്‍ റൂമുകള്‍ക്കും സൈബര്‍ സെല്ലുകള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും […]
സ്വകാര്യ ബസ് സമരം മാറ്റിവച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ആരംഭിക്കാനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റിവച്ചത്. ബസുടമകളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ബസ് ഉടമകള്‍ അറിയിച്ചു. നിരക്ക് വര്‍ദ്ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് പണിമുടക്ക് നടത്തുമെന്നാണ് സ്വകാര്യ ബസുടമകളുടെ സംഘടന പ്രഖ്യാപിച്ചിരുന്നത്. നിരക്ക് വര്‍ദ്ധനയ്ക്ക് പുറമെ വിദ്യാര്‍ത്ഥികളുടെ സൗജന്യ നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരമുള്ള റൂട്ടുകളിലെ […]
കേരളത്തില്‍ ശനിയാഴ്ച വരെ കടല്‍ക്ഷോഭത്തിന് സാധ്യത
തിരുവനന്തപുരം: ചന്ദ്രഗ്രഹണത്തിന് മുന്നോടിയായി ഏഴ് ജില്ലകളില്‍ കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജനുവരി 30 മുതല്‍ ഫെബ്രുവരി മൂന്നുവരെ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നി തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തീരദേശ വാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് നിര്‍ദേശം നല്‍കി. ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും വലിയ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും അവര്‍ വ്യക്തമാക്കി.
നന്തന്‍കോട് കൂട്ടക്കൊലക്കേസ് പ്രതി ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം: നന്തന്‍കോട് കൊലപാതകകേസിലെ പ്രതി കേദല്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. അപസ്മാരത്തെ തുടര്‍ന്ന് ഭക്ഷണം ശ്വാസ നാളത്തില്‍ കുടുങ്ങിയ കേഡലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നന്തന്‍കോട് കൂട്ടകൊലക്കേസില്‍ പ്രതിയായ കേദല്‍ ജീന്‍സന്‍ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും ഉള്‍പ്പെടെ നാലുപേരെയാണ് കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. പ്രതിക്കു മാനസീകാസ്വസ്ഥ്യം ഉള്ളതിനാല്‍ വിചാരണ നേരിടാനാകില്ല എന്നു മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഫോണ്‍ കെണി വിവാദം; എ.കെ ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് മാധ്യമ പ്രവര്‍ത്തക
തിരുവനന്തപുരം: എ.കെ ശശീന്ദ്രനെതിരെ പരാതി ഇല്ലെന്ന് ആരോപണമുന്നയിച്ച മാധ്യമ പ്രവര്‍ത്തക. തിരുവനന്തപുരം സിജെഎം കോടതിയിലാണ് യുവതി മൊഴി നല്‍കിയത്. ഔദ്യോഗിക വസതിയില്‍ വച്ച് മോശമായി പെരുമാറിയിട്ടില്ലയെന്നും ഫോണിൽ അശ്ലീലം പറഞ്ഞത് ശശീന്ദ്രനാണെന്ന് ഉറപ്പില്ല എന്നും യുവതി പറഞ്ഞു. ഈ കേസില്‍ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ശനിയാഴ്ച വിധി പറയും. തനിക്ക് പരാതിയില്ലെന്നും കോടതിക്കുപുറത്ത് കാര്യങ്ങൾ ഒത്തുതീർപ്പായെന്നും മുമ്പും പരാതിക്കാരി പറഞ്ഞിരുന്നു. എന്നാൽ കേസ് ഒത്തുതീർപ്പാക്കാൻ അനുവദിക്കരുതെന്ന് ഹർജിയിൽ കക്ഷി ചേർന്നവർ ആവശ്യപ്പെട്ടു. […]
താന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങള്‍ വ്യാജം: ബിനോയ് കോടിയേരി
തിരുവനന്തപുരം: ദുബായില്‍ താന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങള്‍ വ്യാജമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരി. തന്‍റെ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള രേഖകളെല്ലാം താന്‍ ഹാജരാക്കാന്‍ തയാറാണ്. ദുബായില്‍ ബിസിനസുമായി ബന്ധപ്പെട്ട ഒരു ചെക്ക് കേസ് ഉണ്ടായിരുന്നു. അത് കോടതി വഴി പരിഹരിച്ചതാണ്. ഇപ്പോള്‍ ആരോപിക്കുന്നത് പോലുള്ള യാതൊരു സംഭവവും തന്‍റെ പേരില്‍ ഇല്ലെന്ന് ബിനോയ് കോടിയേരി പത്രകുറിപ്പിലൂടെ അറിയിച്ചു. വസ്തുതാവിരുദ്ധമായ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതിന്‍റെ അടിസ്ഥാനമെന്താണെന്ന് വ്യക്തമല്ലെന്നും അത് ദുരുദ്ദേശപരമാണെന്നും ബിനോയ് വ്യക്തമാക്കി. ദുബായില്‍ യാത്രാനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന […]
ശ്രീജീവിന്‍റെ കസ്റ്റഡിമരണത്തില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു
തിരുവനന്തപുരം: ശ്രീജീവിന്‍റെ കസ്റ്റഡിമരണത്തില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണ നടപടികൾ ഇന്ന് തുടങ്ങും. അസ്വഭാവിക മരണത്തിന് പാറശ്ശാല പൊലീസ് 2014-ല്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് സിബിഐ ഏറ്റെടുത്തത്. പ്രതിപ്പട്ടികയില്‍ ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല. അന്വേഷണച്ചുമതല തിരുവനന്തപുരം യൂണിറ്റ് കൈമാറിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം ചെന്നൈയിലെ സിബിഐ ജോയിന്‍റ് ഡയറക്ടറുടെ ഓഫീസില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയിരുന്നു. സാധാരണ ദില്ലിയില്‍ നിന്നും ചെന്നൈയിലേക്ക് നിര്‍ദേശമെത്തി ഉത്തരവ് ഇറക്കാന്‍ കുറഞ്ഞത് മൂന്നാഴ്ചത്തെ കാലതാമസം ഉണ്ടാകാറുണ്ട്. എന്നാല്‍ ശ്രീജിവിന്‍റെ കേസില്‍ അടിയന്തരപ്രാധാന്യം നല്‍കി […]










