മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് ചാടിയ യുവാവിനെ രക്ഷിച്ചു

തിരുവനന്തപുരം: മൃഗശാലയില്‍ സിംഹക്കൂട്ടിലേക്ക് ചാടിയ യുവാവിനെ ജീവനക്കാര്‍ രക്ഷപ്പെടുത്തി. ഒറ്റപ്പാലം സ്വദേശി മുരുകനാണ് തുറന്ന കൂട്ടിലേക്ക് ചാടിയത്. ഇന്ന് രാവിലെ 11.45ഓടെയായിരുന്നു സംഭവം. സിംഹത്തിന്‍റെ കൂടിനു മുന്നിലെ മതില്‍ കടന്ന് കിടങ്ങിലേക്ക് ഇയാള്‍ ചാടുകയായിരുന്നു. യുവാവിന്‍റെ മുന്നിലേക്ക് സിംഹം നടന്ന് വരുന്നത് കണ്ട സന്ദര്‍ശകര്‍ ബഹളം വെച്ചു. ഉടന്‍ സ്ഥലത്തെത്തിയ ജീവനക്കാര്‍ കൂട്ടിനകത്തിറങ്ങി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. വീഴ്ച്ചയില്‍ കാലൊടിഞ്ഞ മുരുകനെ ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ക്ക് മാനസികാസ്വസ്ഥം ഉള്ളതായി സംശയിക്കുന്നു. ഇയാള്‍ക്കെതിരെ ആത്മഹത്യാ ശ്രമത്തിനും വനമൃഗത്തെ ആക്രമിക്കാന്‍ ശ്രമിച്ചതിനും […]

പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷകര്‍ കുറയുന്നു

തിരുവനന്തപുരം: പുതിയ റേഷന്‍കാര്‍ഡിന് അപേക്ഷകര്‍ കുറയുന്നു. അപേക്ഷ ക്ഷണിച്ച്‌ മൂന്നുദിവസം പിന്നിടുമ്പോള്‍ താലൂക്കുകളില്‍ അമ്പതോളം അപേക്ഷകള്‍ മാത്രമാണ് ഇതുവരെ ലഭിച്ചത്. പ്രതിദിനം 100 ല്‍ അധികം പേര്‍ എത്തുന്നുണ്ടെങ്കിലും പതിനഞ്ചോളം പേരുടെ അപേക്ഷ മാത്രമേ സ്വീകരിക്കാനാവുന്നുള്ളൂ. നേരത്തെ, പുതുക്കാന്‍ കഴിയാത്തവരുടെയും താല്‍ക്കാലിക കാര്‍ഡ് ലഭിച്ചവരുടെയും അപേക്ഷകളാണ് നിലവില്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഇതിന് ആളുകള്‍ കുറവാണ്. നേരത്തെ അവസരം നഷ്ടപ്പെട്ടവരില്‍ കൂടുതല്‍ പ്രവാസികളാണ്. അവരിപ്പോഴും പ്രവാസികള്‍ തന്നെയായതിനാല്‍ പുതുക്കാനാവില്ല. റേഷന്‍ ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തിയതിനാല്‍ കാര്‍ഡ് കൊണ്ട് പ്രയോജനമില്ലെന്ന് കരുതുന്നവരാണ് […]

സീരിയല്‍ താരം ഹരികുമാരന്‍ തമ്പി അന്തരിച്ചു

തിരുവനന്തപുരം: ടെലിവിഷന്‍ സീരിയല്‍ താരം ഹരികുമാരന്‍ തമ്പി (56) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം നിരവധി സീരിയലുകളില്‍ ഹരികുമാരന്‍ തമ്പി വേഷമിട്ടു. കല്യാണി കളവാണി പരമ്ബരയിലെ വേഷമാണ് ശ്രദ്ധേയനാക്കിയത്. അഭിനയിച്ചതിലേറെയും  ഹാസ്യകഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിട്ടുള്ളത്.

മന്ത്രിമാര്‍ ആഴ്​ചയില്‍ അഞ്ചു ദിവസം തലസ്​ഥാനത്ത്​ ഉണ്ടാകണം:​ മുഖ്യമന്ത്രി

തിരുവനന്തപുരം: ആഴ്​ചയില്‍ അഞ്ചു ദിവസണമങ്കിലും മന്ത്രിമാര്‍ തലസ്​ഥാനത്ത്​ ഉണ്ടാകണമെന്ന്​ മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം. മ​ന്ത്രി​മാ​ര്‍ എ​ല്ലാ​വ​രും എ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്ന്​ മന്ത്രിസഭായോഗം മറ്റിവെക്കേണ്ടി വന്ന സാഹചര്യത്തിലാണ്​ മുഖ്യമന്ത്രി താക്കീത്​ നല്‍കിയത്​. കഴിഞ്ഞ വെ​ള്ളി​യാ​ഴ്ച ക്വാറം തികയാത്തതു മൂലം മാ​റ്റി​വെച്ച പ്ര​ത്യേ​ക മ​ന്ത്രി​സ​ഭ യോ​ഗം ഇന്ന്​ നടന്നു. മ​ന്ത്രി​മാ​ര്‍ പ​ങ്കെ​ടു​ക്കാ​ത്ത​തി​നാ​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​കാ​തെ വ​ന്ന ഓ​ര്‍​ഡി​ന​ന്‍​സു​ക​ളാ​ണ് പ്ര​ത്യേ​ക മ​ന്ത്രി​സ​ഭ​യോ​ഗം ഇന്ന്​ പ​രി​ഗ​ണി​ക്കു​ന്നത്​. കാലാവധി പൂര്‍ത്തിയായ പത്ത് ഓര്‍ഡിനന്‍സുകള്‍ പുതുക്കാനും പ്രത്യേകമന്ത്രിസഭായോഗത്തില്‍ തീരുമാനമായിട്ടുണ്ട്. വെ​ള്ളി​യാ​ഴ്ച വി​ളി​ച്ചു​ചേ​ര്‍​ത്ത പ്ര​ത്യേ​ക മ​ന്ത്രി​സ​ഭ​യി​ല്‍ മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം ഏ​ഴ്​ മ​ന്ത്രി​മാ​ര്‍ മാ​ത്ര​മാ​ണ്​ […]

പിഞ്ചുകുഞ്ഞിനെ മാലിന്യത്തിനിടയില്‍ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞ യുവതിയും കാമുകനും പിടിയില്‍

കാഞ്ഞിരക്കുളം: പതിനൊന്നുമാസം പ്രായമുള്ള കുഞ്ഞിനെ മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ മാതാവിനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. പുതിയതുറ പിഎം ഹൗസില്‍ റോസ്മേരി (22), കാമുകനായ പുതിയതുറ ചെക്കിട്ടവിളാകം പുരയിടത്തില്‍ സാജന്‍ (27) എന്നിവരാണ് ആഴിമലയില്‍ നിന്ന് പോലീസ് പിടിയിലായത്. കുഞ്ഞിനെ നെയ്യാറ്റിന്‍കര ഷോപ്പിങ് കോംപ്ലക്സിനു സമീപത്തുനിന്ന് പൊലീസ് കണ്ടെത്തി. ആശുപത്രിയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് കഴിഞ്ഞ 22-ന് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയത്. തിരിച്ചെത്താതിനെ തുടര്‍ന്ന് വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ യുവതി സജനോടൊപ്പം ഒളിച്ചോടിയതായി കണ്ടെത്തി. […]

ജീവന് ഭീഷണി: ശ്രീജിത്ത് വീണ്ടും സമരം തുടങ്ങി

തിരുവനന്തപുരം: സഹോദരന്‍ ശ്രീജിവിന്‍റെ കസ്റ്റഡിമരണത്തില്‍ നടപടി ആവശ്യപ്പെട്ടുള്ള സമരം അവസാനിപ്പിച്ചു മടങ്ങിയ ശ്രീജിത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ വീണ്ടും സമരം തുടങ്ങി. ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടിയും കുറ്റക്കാര്‍ക്കെതിരായ നടപടി വൈകരുതെന്ന് ആവശ്യപ്പെട്ടുമാണു ശ്രീജിത് വീണ്ടും സമരം തുടങ്ങിയത്. രണ്ടു ദിവസത്തെ ആശുപത്രിവാസത്തിനു ശേഷമാണു ശ്രീജിത്ത് സെക്രട്ടേറിയറ്റിനു മുന്നിലേക്ക് വീണ്ടും എത്തിയത്. ശ്രീജിവിന്‍റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം ഏറ്റെടുത്ത സിബിഐ മൊഴി രേഖപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ശ്രീജിത് സമരം അവസാനിപ്പിച്ചു മടങ്ങിയത്. എന്നാല്‍ കേസില്‍ ഉള്‍പ്പെട്ടതു സമീപവാസികളായതിനാല്‍ വീട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നു ശ്രീജിത്ത് […]

ട്രാന്‍സ്ജെന്‍ഡറിന് നാട്ടുകാരുടെ ക്രൂരമര്‍ദനം; പോലീസുകാരും മോശമായി പെരുമാറിയെന്ന് ആരോപണം

തിരുവനന്തപുരം: വലിയതുറയില്‍ ട്രാന്‍സ്ജെന്‍ഡറിന് നാട്ടുകാരുടെ ക്രൂരമര്‍ദനം. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ പെണ്‍വേഷം കെട്ടിവന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ഇവരുടെ വസ്ത്രങ്ങളും നാട്ടുകാര്‍ വലിച്ചു കീറി. തിരുവനന്തപുരം സ്വദേശിയായ ഇവര്‍ കഴിഞ്ഞ കുറേ കാലമായി നാഗര്‍കോവിലിലാണ് താമസം. രണ്ടുദിവസം മുന്‍പാണ് തിരികെ നാട്ടിലേക്ക് എത്തിയത്. ഇന്നലെ രാത്രി അവന്തിക സുഹൃത്തിനെ ബസ് കയറ്റി വിട്ടശേഷം തിരിച്ച്‌ ഈരാറ്റുപേട്ടയിലേക്കുള്ള ബസ് കാത്തു നില്‍ക്കുമ്പോഴായിരുന്നു സംഭവം. സംഭവം അറിഞ്ഞ് ബസ് സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടാലറിയാവുന്ന രണ്ടു പോലുസുകാര്‍ എത്തിയെങ്കിലും ക്രൂരമര്‍ദ്ദനം ഏറ്റിരുന്നു. എന്നാല്‍ ഇവരും സമീപത്തെത്തി […]

കണ്ണട വിവാദം കൊഴുക്കുന്നു; സ്പീക്കറിനും പണികിട്ടി

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിലെ പ്രമുഖരുടെ കണ്ണട വിവാദം വീണ്ടും ചര്‍ച്ചയാകുന്നു. ഇത്തവണ സ്പീക്കര്‍ ജി.ശ്രീരാമകൃഷ്ണന്റെ കണ്ണടയാണ് ചര്‍ച്ചയാകുന്നത്. കണ്ണട വാങ്ങുന്നതിനായി 49,900 രൂപയാണ്​ ശ്രീരാമകൃഷ്​ണന്‍ സര്‍ക്കാറില്‍ നിന്ന്​ കൈപ്പറ്റിയിരിക്കുന്നത്​. വിവരവകാശരേഖ നിയമപ്രകാരമാണ്​ ശ്രീരാമകൃഷ്​ണ​​​െന്‍റ ചികില്‍സ ചെലവുകള്‍ പുറത്ത്​ വന്നത്​.  ലെന്‍സിന് മാത്രം 45,500 രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. കൂടാതെ  സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് 4,25,594 രൂപയും അദ്ദേഹം കൈപ്പറ്റിയതായി വിവരാവകാശ രേഖയില്‍ പറയുന്നു. എന്നാല്‍ എന്ത് രോഗമാണെന്ന് രേഖയില്‍ പറയുന്നില്ല. ഒരു നിയമസഭാംഗത്തിന് ഒരു കാലയളവില്‍ ഒരു കണ്ണട വാങ്ങാന്‍ […]

മദ്യവില ഉയരും; 400 രൂപ വരെയുള്ള മദ്യത്തിന് 200% നികുതി

തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം ബിയര്‍ എന്നിവയ്ക്ക് നിരവധി സെസുകള്‍ ഈടാക്കി വരുന്നു. ഏതാനും സെസുകള്‍ എടുത്തിനീക്കി തതുല്യമായ ടാക്സ് ഏര്‍പ്പെടുത്തും. 400 രൂപ വരെയുള്ള മദ്യത്തിന് 200 ശതമാനമാണ് നികുതി. 400 രൂപയ്ക്ക് മുകളില്‍ 210 ശതമാനം നികുതി നല്‍കണമെന്ന് മന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ബിയറിന്‍റെ വില്‍പ്പന നികുതി നൂറ് ശതമാനമാണ് വര്‍ദ്ധിപ്പിച്ചത്.  വൈന് 100% നികുതി. ഇറക്കുമതി മദ്യത്തില്‍ കെയ്സിന് 6000 രൂപയും വൈന് 3000 രൂപയും ആയി ഉയര്‍ത്തി. 60 […]

സ്ത്രീ സൗഹൃദ ബജറ്റുമായി പിണറായി സര്‍ക്കാര്‍; 2018 അയക്കൂട്ട വര്‍ഷമായി ആചരിക്കും

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ മൂന്നാമത്തെ ബജറ്റ് സ്ത്രീ സൗഹൃദ ബജറ്റാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സ്ത്രീ സുരക്ഷ പദ്ധതികള്‍ക്കായി 1267 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്.   സ്ത്രീ സുരക്ഷക്ക് മാത്രം 50 കോടി മാറ്റി വയ്ക്കും. അതിക്രമങ്ങളെ അതിജീവിക്കുന്ന സ്ത്രീകളുടെ ക്ഷേമത്തിനായി 3 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. വിവാഹ സഹായം 10,000 രൂപയില്‍ നിന്നും 40,000 രൂപയായി ഉയര്‍ത്തി. അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായം 2000 രൂപയായി ഉയര്‍ത്തി. കുടുംബശ്രീക്കുള്ള ധനസഹായം 200 കോടിയാക്കി. […]