തിരുവനന്തപുരം: ആഴ്ചയില്‍ അഞ്ചു ദിവസണമങ്കിലും മന്ത്രിമാര്‍ തലസ്ഥാനത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം. മന്ത്രിമാര്‍ എല്ലാവരും എത്താത്തതിനെ തുടര്‍ന്ന് മന്ത്രിസഭായോഗം മറ്റിവെക്കേണ്ടി വന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി താക്കീത് നല്‍കിയത്.
കഴിഞ്ഞ വെള്ളിയാഴ്ച ക്വാറം തികയാത്തതു മൂലം മാറ്റിവെച്ച പ്രത്യേക മന്ത്രിസഭ യോഗം ഇന്ന് നടന്നു. മന്ത്രിമാര്‍ പങ്കെടുക്കാത്തതിനാല്‍ തീരുമാനമെടുക്കാനാകാതെ വന്ന ഓര്‍ഡിനന്‍സുകളാണ് പ്രത്യേക മന്ത്രിസഭയോഗം ഇന്ന് പരിഗണിക്കുന്നത്. കാലാവധി പൂര്‍ത്തിയായ പത്ത് ഓര്‍ഡിനന്‍സുകള്‍ പുതുക്കാനും പ്രത്യേകമന്ത്രിസഭായോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
വെള്ളിയാഴ്ച വിളിച്ചുചേര്‍ത്ത പ്രത്യേക മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം ഏഴ് മന്ത്രിമാര്‍ മാത്രമാണ് പങ്കെടുത്തത്. ക്വാറം തികയാത്തതിനാല്‍ ഓര്‍ഡിനന്‍സ് പരിഗണിക്കുന്നത് മുഖ്യമന്ത്രിതന്നെ ഇടപെട്ട് മാറ്റിവെക്കുകയായിരുന്നു. മന്ത്രിമാര്‍ എത്താത്തതിനാല്‍ തീരുമാനമെടുക്കാനാവാതെ മന്ത്രിസഭ പിരിയേണ്ടിവന്നത് സംസ്ഥാന ചരിത്രത്തിലെ അപൂര്‍വ സംഭവമായിരുന്നു.

