മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നായിരുന്നു സ്ഫടികം. ഭദ്രന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമ 1995 ലായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ ഇപ്പോള്‍ ഇവിടെ ചര്‍ച്ചയായിരിക്കുന്നത് വേറൊന്നുമല്ല.
സംവിധായകന്‍ ഭദ്രന്‍റെ മകന്‍റെ വിവാഹം ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ആട് തോമയെ വീണ്ടും ഓര്‍മ്മിക്കും വിധം സ്ഫടികം സ്റ്റൈലിലാണ് ഭദ്രന്‍റെ മകന്‍ ജെറി മാട്ടേലിന്‍റെ വിവാഹത്തിന് വേണ്ടിയുള്ള വരവ്. സ്ഫടികം ലോറിയില്‍ ഒപ്പം വധുവിനെയും കൊണ്ടായിരുന്നു ജെറിയുടെ മാസ് എന്‍ട്രി.
ചുവന്ന അക്ഷരത്തില്‍ സ്ഫടികമെന്ന് എഴുതിയും തോമയുടെ കൂളിംഗ് ഗ്ലാസും മീശയും വരച്ചിട്ടുള്ള സ്ഫടികത്തില്‍ ആട് തോമയുടെ ലോറിയിലായിരുന്നു വിവാഹശേഷം വധുവും വരനും പോയത്. വിവാഹ വണ്ടിയായിട്ടാണ് സ്ഫടികം ലോറി ഉപയോഗിച്ചിരുന്നത്.

സിനിമാ സ്റ്റൈയില്‍ അനുകരിച്ച ജെറിയ്ക്കും വധുവിനും വലിയ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. പാല കത്തീഡ്രലില്‍ നിന്നും നടന്ന വിവാഹ ചടങ്ങുകള്‍ക്ക് ശേഷം വിവാഹസത്കാരവും ഏര്‍പ്പെടുത്തിയിരുന്നു.

മോഹന്‍ലാല്‍ ഭദ്രന്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു സ്ഫടികം. 1995 ല്‍ റിലീസ് ചെയ്ത സിനിമയുടെ ഓളം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതിനിടെ ഭദ്രന്‍ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയില്‍ മോഹന്‍ലാല്‍ നായകനാവുന്നു എന്നതാണ് പുതിയ വാര്‍ത്ത.

