ഗൗരി നേഹയുടെ മരണം: പ്രിന്‍സിപ്പലിനെതിരേ മാനേജ്മെന്‍റ് നടപടി

കൊല്ലം: ഗൗരി നേഘയുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ അദ്ധ്യാപകരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്ത  ട്രിനിറ്റി സ്കൂളിലെ പ്രധാനാദ്ധ്യാപികയ്ക്കെതിരേ നടപടി. പ്രിന്‍സിപ്പാലിനോട് നിര്‍ബ്ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു. വിരമിക്കാന്‍ വെറും ഒന്നരമാസം മാത്രം ബാക്കി നില്‍ക്കെയാണ് നടപടി.

കേക്ക് മുറിച്ച്‌ സ്വീകരണം നല്‍കിയ ചടങ്ങില്‍ പങ്കെടുത്ത അധ്യാപകര്‍ക്ക് മാനേജ്മെന്‍റിന്‍റെ കര്‍ശന താക്കീതുമുണ്ട്. പ്രിന്‍സിപ്പലിന്‍റെ  ഭാഗത്തുനിന്ന് ഗുരുതര വീഴ്ച്ച പറ്റിയതിന്‍റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസവകുപ്പ് കത്ത് നല്‍കിയിട്ടുള്ളത്. സമൂഹ മനസ്സാക്ഷിയെ ഏറെ വേദനിപ്പിച്ച സംഭവമാണ് ഗൗരി നേഘയുടെ മരണം. ഇതിന് കാരണക്കാരെന്ന് ആരോപിക്കപ്പെട്ട രണ്ട് അധ്യാപകരെ സസ്പന്‍െഡ് ചെയ്തിട്ടും മൂന്ന് മാസങ്ങള്‍ക്കിപ്പുറം ആഘോഷപൂര്‍വ്വം തിരികെ സ്കൂളില്‍ പ്രവേശിപ്പിച്ചത് സമൂഹ മനസ്സാക്ഷിയോടുള്ള വെല്ലുവിളിയാണെന്ന് കത്തില്‍ പറഞ്ഞിരുന്നു.

കേക്ക് മുറിച്ച്‌ അദ്ധ്യാപികമാരെ തിരിച്ചെടുക്കുന്ന ദൃശ്യം സാമൂഹ്യമാധ്യമങ്ങള്‍ വഴി വൈറലായി മാറുകയും ചെയ്തിരുന്നു. കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗൗരി നേഘയുടെ രക്ഷകര്‍ത്താക്കളും രംഗത്തിറങ്ങാനൊരുങ്ങുകയാണ്.

 

 

prp

Related posts

Leave a Reply

*