സം​സ്ഥാ​ന​ത്ത് ട്രെ​ക്കിം​ഗി​ന് താ​ല്‍​ക്കാലി​ക നി​രോ​ധ​നം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വനമേഖലകളില്‍ ട്രെ​ക്കിം​ഗി​ന് താ​ല്‍​കാ​ലി​ക നി​രോ​ധ​നം. തേനി കു​ര​ങ്ങ​ണി വ​ന​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ട്രെ​ക്കിം​ഗ് നിരോധി​ച്ച​തെ​ന്നു വ​നം വ​കു​പ്പ് അ​റി​യി​ച്ചു. ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ ആ​രും ട്രെക്കിം​ഗി​നാ​യി വ​ന​ത്തി​ല്‍ പ്ര​വേ​ശി​ക്ക​രു​തെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കാ​ട്ടു​തീ​ക്കു​ള്ള സാ​ധ്യ​ത ഉ​യ​ര്‍​ന്ന​തും വ​ന​ത്തി​നു​ള്ളി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ഭാ​വ​വു​മാ​ണ് ട്രെ​ക്കിം​ഗ് നി​രോ​ധി​ക്കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം. വേനലിന്‍റെ കാഠിന്യം ഏറിയതിനെ തുടര്‍ന്ന് മരങ്ങളും പുല്ലുകളും ഉണങ്ങിയതാണ് കാട്ടുതീയുടെ സാധ്യത ഉയര്‍ത്തിയത്.തേനിയിലെ അപകടത്തിന് പുറമെ കേരളത്തിന്‍റെ അതിര്‍ത്തി ഗ്രാമങ്ങളായ രാമക്കല്‍മേട്, പൂക്കുളം […]

സൈക്കിള്‍ തോട്ടിലേക്ക് മറിഞ്ഞ് നാലാംക്ലാസുകാരന്‍ മരിച്ചു

വെള്ളറട: പാലിയോടിന് സമീപം വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന സൈക്കിള്‍ തോട്ടിലേക്ക് മറിഞ്ഞ് നാലാംക്ലാസ് വിദ്യാര്‍ഥി മരിച്ചു. കുറുവോട് കുളക്കോട്ടകോണം മേക്കിന്‍കര രാഹുല്‍ഭവനില്‍ റെജിയുടെയും പ്രജിതയുടെയും മകന്‍ രാഹുല്‍ പി.റെജി(10)യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അനുജനും സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പാലിയോട് കുളക്കോട്ടുകോണത്തിന് സമീപം താന്നിമൂട് തോട്ടിലാണ് മൂവരും വീണത്. സ്കൂളില്‍നിന്ന് വീട്ടിലെത്തി ഭക്ഷണം കഴിച്ചശേഷം  കരാട്ടെ ക്ലാസില്‍ പങ്കെടുക്കാനായി രാഹുലും അനുജനും കൂട്ടുകാരനായ ആഷിന്‍റെ സൈക്കിളില്‍ കയറി പോയി. വീടിന് കുറച്ചകലെയുള്ള കുത്തനെയുള്ള ഇറക്കത്തില്‍ വച്ച്‌ നിയന്ത്രണംവിട്ട് […]

കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴില്‍ മേള ചെങ്ങന്നൂരില്‍- 5000 പേര്‍ക്ക് തൊഴില്‍ വാഗ്ദാനം

തിരുവനന്തപുരം: 5000 പേര്‍ക്ക് തൊഴില്‍ വാഗ്ദാനവുമായി കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴില്‍ മേള ചെങ്ങന്നൂരില്‍. കൊഴുവല്ലൂര്‍ സെന്റ് തോമസ് എന്‍ജിനീയറിങ് കോളേജില്‍ നടക്കുന്ന തൊഴില്‍ മേളയില്‍ എട്ടാം ക്ലാസ് മുതല്‍ ബുരുദാനന്തര ബിരുദ യോഗ്യതക്കാര്‍ക്കു വരെ പങ്കെടുക്കാം. എല്ലാ ജില്ലക്കാര്‍ക്കും പങ്കെടുക്കാവുന്ന ഈ തൊഴില്‍ മേളയില്‍ രജിസ്ട്രേഷന്‍ തുകയില്ല. വയസ്സ്, യോഗ്യതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും നാല് സെറ്റ് ബയോഡേറ്റായും സഹിതം 18-ന് 9-ന് മുന്‍പ് കേന്ദ്രത്തിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് മേള നടക്കുന്ന കേന്ദ്രത്തിലേക്ക് സൗജന്യമായി വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. […]

നിയമസഭയില്‍ ‘പുലി മുരള്‍ച്ച’! ഭയന്ന്‍ സ്പീക്കറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: പുലികളെന്നു സ്വയം പറയുന്നവരും നാട്ടുകാര്‍ പറയുന്നവരും പലരുമുണ്ടെങ്കിലും നിയമസഭയില്‍ പുലിശബ്ദം കേട്ടിട്ടില്ല, ഇന്നലെ വരെ. ആദ്യമായി അതുകേട്ട ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍ വിരളുകയും ചെയ്തു. ഇന്നലെ നിയമസഭയില്‍ ആഭ്യന്തരവകുപ്പിന്‍റെ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞ് തുടങ്ങിയതിന് പിന്നാലെയാണ് അസ്വാഭാവികമായ ശബ്ദം സ്പീക്കറുടെ ശ്രദ്ധയില്‍പ്പെട്ടത്. മലയാള മനോരമയാണ് ഇതു റിപ്പോര്‍ട്ട് ചെയ്തത്. പുലി മുരളുന്നതുപോലൊരു ശബ്ദം കേള്‍ക്കുന്നുണ്ടല്ലോ എന്ന് സ്പീക്കര്‍ പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിയും അത് ശരിവെച്ചു. ശരിയാണ്, ഞാനും […]

പൊലീസ് സ്റ്റേഷനുകള്‍ ഇന്ന് വനിതകള്‍ ഭരിക്കും

തിരുവനന്തപുരം: വനിത ദിനം പ്രമാണിച്ച് സംസ്ഥാനത്തെ ഭൂരിഭാഗം പൊലീസ് സ്റ്റേഷനുകളും ഇന്ന് വനിതകള്‍ ഭരിക്കും. വനിതാ എസ്‌ഐമാരായിരിക്കും എസ്എച്ച്ഒമാരായി ഇന്ന് ചുമതല നിര്‍വഹിക്കുക. സംസ്ഥാനത്ത് ആദ്യമായിട്ടാണ് വനിതാ ദിനത്തില്‍ വനിതകള്‍ക്ക് പൊലീസ് സ്റ്റേഷനുകളുടെ പൂര്‍ണ ചുമതല നല്‍കുന്നത്. വനിതാ ഇന്‍സ്‌പെക്ടര്‍മാരോ, സബ് ഇന്‍സ്‌പെക്ടര്‍മാരോ ഇല്ലാത്ത സ്റ്റേഷനുകളില്‍ വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥയായിരിക്കും എസ്.എച്ച്.ഒ.യുടെ നിര്‍ദേശ പ്രകാരം സ്റ്റേഷന്‍ നിയന്ത്രിക്കുക. സ്റ്റേഷനില്‍ വരുന്ന പരാതികള്‍ സ്വീകരിക്കുന്നതും മേല്‍നടപടികള്‍ സ്വീകരിക്കുന്നതും വനിതാ പൊലീസ് ഉദ്യോഗസ്ഥരായിരിക്കും. മാത്രമല്ല, പൊലീസ് ആസ്ഥാനത്ത് ഗാര്‍ഡ് […]

മദ്യപാനത്തിനിടെ വാക്കുതര്‍ക്കം; ഒരാള്‍ കൊല്ലപ്പെട്ടു

തിരുവനന്തപുരം: ആര്യനാട്ട് മദ്യപിച്ചു കൊണ്ടിരുന്നവര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. ആര്യനാട് പള്ളിവേട്ട അംബിക വിലാസത്തില്‍ ജയകൃഷ്ണന്‍ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വിളപ്പില്‍ശാല സ്വദേശി സുരേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രിയോടെയാണ് സംഭവം. ആശാരിമാരായ അജിത്, ജയകൃഷ്ണന്‍ എന്നിവര്‍ സുരേഷിന്‍റെ വര്‍ക് ഷോപ്പില്‍ ഒത്തു കൂടുകയും മദ്യപിക്കുന്നതും പതിവാണ്. ഇന്നലെ രാത്രി ഏഴുമണിയോടെ ഇവര്‍ ഒത്തു കൂടുകയും മദ്യപിക്കുകയും ചെയ്തു ഇതിനിടെ നടന്ന വാക്ക് തര്‍ക്കം അടിയില്‍ എത്തി. നാട്ടുകാര്‍ ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു പറഞ്ഞയച്ചു. […]

നഴ്സുമാരുടെ സമരം; മുഖ്യമന്ത്രി ഇടപെടുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടുന്നു.  മാര്‍ച്ച്‌ 31നകം സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ മിനിമം വേതനം ഉറപ്പാക്കുന്ന ശമ്പള പരിഷ്കരണ ഉത്തരവ് ഇറക്കും. നാളെ മുതല്‍ നഴ്സുമാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തില്‍ നിന്നും പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ശനിയാഴ്ച ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ചര്‍ച്ച പൊളിച്ചത് മാനേജ്മെന്റ് പ്രതിനിധികള്‍ വിട്ടുനിന്നതോടെയാണ്. ലേബര്‍ കമ്മീഷണര്‍ ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിരുന്നു. സംസ്ഥാനത്തെ 457 സ്വകാര്യ ആശുപത്രികളിലെ […]

സംസ്ഥാനത്ത് പൂട്ടിയ ബാറുകളും കള്ളുഷാപ്പുകളും അടുത്തയാഴ്ച തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടിയ 152 ബാറുകളും 500 കള്ളുഷാപ്പുകളും അടുത്തയാഴ്ച തുറക്കും. പൂട്ടിയ മൂന്ന് ത്രീസ്റ്റാര്‍ ബാറുകളും 149 ബിയര്‍, വൈന്‍ പാര്‍ലറുകളുമാണ് ഉടന്‍ തുറക്കുക. അഞ്ച് ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ കിട്ടുന്നമുറയ്ക്ക് ബാറുകള്‍ അനുവദിക്കും. 500 കള്ളുഷാപ്പുകളും തുറക്കും. കൂടാതെ കെ.ടി.ഡി.സിയുടെ കീഴില്‍ 500 ബിയര്‍ പാര്‍ലറുകളും തുറക്കും. ബാറുകള്‍ തുറക്കുന്നതില്‍ പൊതുമാനദണ്ഡവും നിശ്ചയിക്കും. അതിനിടെ, പുതിയ മദ്യനയം തയാറാക്കുന്നതിന്‍റെ പണിപ്പുരയിലേക്ക് എക്സൈസ് വകുപ്പ് കടന്നു. 15നകം നയം തയാറാക്കി നിയമവകുപ്പിന് കൈമാറണമെന്നാണ് നിര്‍ദേശം. 31ന് മുന്‍പ് […]

വെയിലത്ത് പണിയെടുക്കുന്നവരുടെ ജോലി സമയം പുന:ക്രമീകരിച്ചു

തിരുവനന്തപുരം: പകല്‍ താപനില ക്രമാതീതമായി ഉയര്‍ന്നു കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യം ഉള്ളതിനാല്‍ തൊഴിലാളികളുടെ ജോലി സമയം ഫെബ്രുവരി 22 മുതല്‍ ഏപ്രില്‍ 30 വരെ പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചക്ക് 12 മുതല്‍ 3.00 മണി വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെയുള്ള സമയത്തിനുള്ളില്‍ 8 മണിക്കൂറായി നിജപ്പെടുത്തിയും രാവിലെയും ഉച്ചക്ക് ശേഷവും ഉള്ള മറ്റു ഷിഫ്റ്റുകളിലെ ജോലി […]

പ്രതിപക്ഷ ബഹളം; നിയമസഭയില്‍ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി

തിരുവനന്തപുരം: ശുഹൈബ് വധവും മധുവിന്‍റെ കൊലപാതകവും ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബഹളം വെച്ചതോടെ മാധ്യമപ്രവര്‍ത്തകരെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. പിന്നീട് ഗ്യാലറിയില്‍ നിന്ന് പുറത്താക്കി. ബഹളത്തിനിടെ ചോദ്യോത്തരവേള തുടരാന്‍ സ്പീക്കര്‍ നിര്‍ദേശിച്ചെങ്കിലും അധികം നീണ്ടുനിന്നില്ല.  സഭ ആരംഭിച്ചതോടെ തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കുകയായിരുന്നു. ശുഹൈബ് വധക്കേസില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നും ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്‍റെ മരണത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നുമാണ് ഇവരുടെ ആവശ്യം. സഭ സമ്മേളിച്ചപ്പോള്‍ ശുഹൈബിന്‍റെ ചിത്രങ്ങളുള്ള പ്ലക്കാര്‍ഡുകളും ബാനറുകളും […]