മദ്യപാനത്തിനിടെ വാക്കുതര്‍ക്കം; ഒരാള്‍ കൊല്ലപ്പെട്ടു

തിരുവനന്തപുരം: ആര്യനാട്ട് മദ്യപിച്ചു കൊണ്ടിരുന്നവര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. ആര്യനാട് പള്ളിവേട്ട അംബിക വിലാസത്തില്‍ ജയകൃഷ്ണന്‍ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വിളപ്പില്‍ശാല സ്വദേശി സുരേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്നലെ രാത്രിയോടെയാണ് സംഭവം. ആശാരിമാരായ അജിത്, ജയകൃഷ്ണന്‍ എന്നിവര്‍ സുരേഷിന്‍റെ വര്‍ക് ഷോപ്പില്‍ ഒത്തു കൂടുകയും മദ്യപിക്കുന്നതും പതിവാണ്. ഇന്നലെ രാത്രി ഏഴുമണിയോടെ ഇവര്‍ ഒത്തു കൂടുകയും മദ്യപിക്കുകയും ചെയ്തു ഇതിനിടെ നടന്ന വാക്ക് തര്‍ക്കം അടിയില്‍ എത്തി. നാട്ടുകാര്‍ ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു പറഞ്ഞയച്ചു.

എന്നാല്‍ രാത്രി പത്തു മണിയോടെ വീണ്ടും ഇവിടെ എത്തി വഴക്കിടുകയും സംഭവം കണ്ട നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയും ചെയ്തു.പോലീസ് എത്തിയതോടെ വര്‍ക്ക് ഷോപ്പില്‍ ബോധരഹിതനായി ജയകൃഷ്ണനെ കണ്ടു. തലയ്ക്കും ശരീരത്തിലും ഗുരുതര പരിക്കേറ്റിരുന്നു. ആംബുലന്‍സ് എത്തിച്ചു ആശുപത്രിയില്‍ മാറ്റാന്‍ തുടങ്ങിയെങ്കിലും മരണം സംഭവിച്ചു.

prp

Related posts

Leave a Reply

*