സാനിയ മിര്‍സയുടെ ‘കോഴി’ പരസ്യം വിവാദത്തില്‍

ദില്ലി: ഓൾ ഇന്ത്യ പൗൾട്രി ഡെവലപ്മെന്‍റി ആൻഡ് സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പരസ്യത്തിൽ അഭിനയിച്ച ടെന്നീസ് താരം സാനിയ മിർസക്കെതിരെ പ്രതിഷേധം. കോഴി ഇറച്ചി പ്രേമികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പരസ്യത്തിൽ നിന്ന് താരം പിന്മാറണമെന്ന് ആവശ്യപ്പെട്ട് സെന്‍റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്‍റ് (സിഎസ്ഇ) രംഗത്തെത്തി.

പൗൾട്രി ഫാമുകളിലെ കോഴികളിൽ കൂടിയ അളവിൽ ആന്‍റി ബയോട്ടിക്കുകൾ കുത്തിവെയ്ക്കുന്നതായും, ഇത്തരം കോഴിയിറച്ചി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നുമാണ് സിഎസ്ഇയുടെ വാദം. വലിയ തോതില്‍ ആരാധകരും പൊതുജനങ്ങള്‍ക്കിടയില്‍ സ്വാധീനവുമുള്ള സാനിയ മിര്‍സ ഇത്തരമൊരു പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും അതിനാൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിൽ നിന്നും താരം പിന്മാറണമെന്നാണ് സിഎസ്ഇയുടെ ആവശ്യം.

 

 

കോഴികൾ പെട്ടെന്ന് വളരാനും തൂക്കം കൂടാനും വേണ്ടി കോളിസ്റ്റീൻ അടക്കമുള്ള ആന്‍റി ബയോട്ടിക്കുകൾ കുത്തിവെയ്ക്കുന്നതായി സിഎസ്ഇയുടെ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഈ വിഷയത്തിൽ നിരന്തരം ബോധവൽക്കരണം നടത്തുന്ന സന്നദ്ധ സംഘടന കൂടിയാണ് സിഎസ്ഇ.  ഇത്തരം ആന്‍റി ബയോട്ടിക്കുകൾ ഉപയോഗിക്കരുതെന്ന് നിർദേശിച്ചിട്ടും പൗൾട്രി ഫാമുകൾ മുഖവിലയ്ക്കെടുക്കുന്നില്ലെന്നും സിഎസ്ഇ ആരോപിക്കുന്നു.

 

prp

Related posts

Leave a Reply

*