സാനിയ പാകിസ്ഥാന്‍റെ മരുമകള്‍, അംബാസഡര്‍ പദവിയില്‍ നിന്നും നീക്കം ചെയ്യണം: ബിജെപി

ന്യൂഡല്‍ഹി: ടെന്നിസ് താരം സാനിയ മിര്‍സയെ തെലങ്കാന ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്ന് ബി.ജെ.പി എം.എല്‍.എ രാജാ സിങ്​. സാനിയ പാകിസ്ഥാന്‍റെ മരുമകളാണെന്നും അതിനാല്‍ എത്രയും പെട്ടെന്ന്​ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു സാനിയയെ പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്നും രാജാ സിങ്​ ആവശ്യപ്പെട്ടു. ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തിന്‍റെ​ പശ്ചാത്തലത്തിലായിരുന്നു ഗോശമഹല്‍ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയുടെ പ്രസ്താവന. പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍ ശുഹൈബ്​ മാലികി​ […]

തിരിച്ചെത്താന്‍ ചെറിയ പ്രായമല്ലെന്നറിയാം, എങ്കിലും ടെന്നീസാണ് എന്‍റെ ജീവിതം; മടങ്ങി വരവ് പ്രഖ്യാപിച്ച് സാനിയ മിര്‍സ

ഹൈദരാബാദ്: ടെന്നീസിലേക്കുള്ള തന്‍റെ മടങ്ങി വരവ് പ്രഖ്യാപിച്ച് സാനിയ മിര്‍സ. ഈ വര്‍ഷം അവസാനത്തോടെ ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും പരിശീലനം ഉടന്‍ ആരംഭിക്കുമെന്നും സാനിയ പ്രതികരിച്ചു. കാല്‍ മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് സാനിയ ടെന്നീസില്‍ നിന്നും കുറച്ചുകാലം വിട്ട് നിന്നത്. ഇതോടൊപ്പം സാനിയ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അമ്മയായി. ഈ വര്‍ഷം അവസാനത്തോടെ മത്സര ടെന്നീസില്‍ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ സാനിയ വ്യക്തമാക്കി. അടുത്ത 10 ദിവസത്തിനുള്ളില്‍ തന്‍റെ ട്രെയിനര്‍ എത്തുമെന്നും ടെന്നീസില്‍ […]

സാനിയയ്ക്കും മാലിക്കിനും ആണ്‍കുഞ്ഞ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സക്ക് ആണ്‍കുഞ്ഞ് ജനിച്ചു. ചൊവ്വാഴ്ച രാവിലെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ആയ ഷോയ്ബ്  മാലിക്കാണ് തങ്ങള്‍ക്ക് കുഞ്ഞ് പിറന്നകാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ‘അത് ഒരു ആണ്‍കുഞ്ഞാണ്. എന്‍റെ പെണ്‍കുട്ടി എന്നത്തേയും പോലെ നന്നായിരിക്കുന്നു, കരുത്തയായി. അല്‍ഹംദുലില്ലാഹ്.. എല്ലാവരുടെയും ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നന്ദി.’ നിറഞ്ഞ ഉത്സാഹത്തോടെ ഷുഐബ് ട്വിറ്ററില്‍ കുറിച്ചു. ഷോയ്ബ്  വാര്‍ത്ത പുറത്തുവിട്ടതോടെ ഇരുവര്‍ക്കും ആശംസകളും അഭിനന്ദനങ്ങളുമായി നിരവധി ആരാധകരും സെലിബ്രിറ്റികളും എത്തിയിട്ടുണ്ട്. 2010-ലായിരുന്നു ഇരുവരുടെയും വിവാഹം. ഈ വര്‍ഷം […]

പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; സാനിയ മിര്‍സയ്‌ക്ക് കത്ത്

ന്യൂഡല്‍ഹി: പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യത്തില്‍ നിന്ന് പിന്‍തിരിയണമെന്നാവശ്യപ്പെട്ട് ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് കേന്ദ്ര സ്ഥാപനമായ സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍റ് എന്‍വയോണ്‍മെന്‍റിന്‍റെ(സി.എസ്.ഇ) കത്ത് . ഒരു പൗള്‍ട്രി സ്ഥാപനത്തിന്‍റെ പരസ്യത്തില്‍ അഭിനയിച്ച സാനിയ മിര്‍സ, പൗള്‍ട്രി മേഖല ആന്‍റി ബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നില്ലെന്ന തെറ്റായ സന്ദേശമാണ് പൊതു സമൂഹത്തിന് നല്‍കുന്നതെന്നാണ് സി.എസ്.ഇയുടെ കണ്ടെത്തല്‍. ഇത് അഡ്വര്‍ടൈസ്‌മെന്‍റ് സ്റ്റാന്‍ഡേര്‍ഡ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നയത്തിന് എതിരാണെന്നും സി.എസ്.ഇ ചൂണ്ടിക്കാണിക്കുന്നു. ഇതു സംബന്ധിച്ച്‌ നേരത്തെ തന്നെ സാനിയക്ക് അറിയിപ്പ് നല്‍കിയിരുന്നതാണെന്നും […]

സാനിയ മിര്‍സയുടെ ‘കോഴി’ പരസ്യം വിവാദത്തില്‍

ദില്ലി: ഓൾ ഇന്ത്യ പൗൾട്രി ഡെവലപ്മെന്‍റി ആൻഡ് സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പരസ്യത്തിൽ അഭിനയിച്ച ടെന്നീസ് താരം സാനിയ മിർസക്കെതിരെ പ്രതിഷേധം. കോഴി ഇറച്ചി പ്രേമികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പരസ്യത്തിൽ നിന്ന് താരം പിന്മാറണമെന്ന് ആവശ്യപ്പെട്ട് സെന്‍റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്‍റ് (സിഎസ്ഇ) രംഗത്തെത്തി. പൗൾട്രി ഫാമുകളിലെ കോഴികളിൽ കൂടിയ അളവിൽ ആന്‍റി ബയോട്ടിക്കുകൾ കുത്തിവെയ്ക്കുന്നതായും, ഇത്തരം കോഴിയിറച്ചി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നുമാണ് സിഎസ്ഇയുടെ വാദം. വലിയ തോതില്‍ ആരാധകരും പൊതുജനങ്ങള്‍ക്കിടയില്‍ സ്വാധീനവുമുള്ള സാനിയ മിര്‍സ ഇത്തരമൊരു […]