പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; സാനിയ മിര്‍സയ്‌ക്ക് കത്ത്

ന്യൂഡല്‍ഹി: പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യത്തില്‍ നിന്ന് പിന്‍തിരിയണമെന്നാവശ്യപ്പെട്ട് ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് കേന്ദ്ര സ്ഥാപനമായ സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍റ് എന്‍വയോണ്‍മെന്‍റിന്‍റെ(സി.എസ്.ഇ) കത്ത് .

ഒരു പൗള്‍ട്രി സ്ഥാപനത്തിന്‍റെ പരസ്യത്തില്‍ അഭിനയിച്ച സാനിയ മിര്‍സ, പൗള്‍ട്രി മേഖല ആന്‍റി ബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നില്ലെന്ന തെറ്റായ സന്ദേശമാണ് പൊതു സമൂഹത്തിന് നല്‍കുന്നതെന്നാണ് സി.എസ്.ഇയുടെ കണ്ടെത്തല്‍. ഇത് അഡ്വര്‍ടൈസ്‌മെന്‍റ് സ്റ്റാന്‍ഡേര്‍ഡ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നയത്തിന് എതിരാണെന്നും സി.എസ്.ഇ ചൂണ്ടിക്കാണിക്കുന്നു.

ഇതു സംബന്ധിച്ച്‌ നേരത്തെ തന്നെ സാനിയക്ക് അറിയിപ്പ് നല്‍കിയിരുന്നതാണെന്നും സി.എസ്.ഇ സീനിയര്‍ പ്രോഗ്രം മാനേജര്‍ അമിത് ഖുരാന പറഞ്ഞു. പൗള്‍ട്രി മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന ആന്റി ബയോട്ടിക്ക് ദുരാചാരം വിശദമായി തന്നെ അവരെ ബോധിപ്പിച്ചിരുന്നു. സമൂഹത്തില്‍ ഏറെ അറിയപ്പെടുന്ന വ്യക്തി എന്ന നിലയില്‍ ഇത്തരം അപകീര്‍ത്തികരമായ വ്യവഹാരങ്ങളില്‍ നിന്ന് പിന്തിരിയേണ്ട ബാധ്യത സാനിയക്കുണ്ടെന്നും ഖുരാന അറിയിച്ചു.

prp

Related posts

Leave a Reply

*