പേരൂര്‍ക്കട: തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ്.അയ്യരുടെ ചിത്രം ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനിയുടെ പരസ്യത്തിന് ഉപയോഗിക്കുന്നതായി പരാതി. താന്‍ കോട്ടയം അസി. കലക്ടര്‍ ആയിരുന്നപ്പോള്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവെ ചില യുവാക്കളോടൊപ്പം എടുത്ത ചിത്രം സ്മാര്‍ട്ട്വേ ഇന്ത്യാ എന്ന ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനി സമൂഹമാധ്യമങ്ങളില്‍ പരസ്യത്തിനായി ഉപയോഗിക്കുന്നതായി ചൂണ്ടിക്കാട്ടി ദിവ്യ എസ്.അയ്യര്‍ ഡി.ജി.പിക്ക് പരാതി നല്‍കി. കമ്പനി തകര്‍ച്ചയിലാണെന്ന വാര്‍ത്ത സമൂഹമാധ്യമത്തില്‍ പ്രചരിച്ചതിനെതുടര്‍ന്നാണ് ഈ ചിത്രമുപയോഗിച്ച് ദിവ്യ എസ്.അയ്യരും കമ്പനിയില്‍ പങ്കാളിയാണെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. ഡി.ജി.പി പരാതി […]
Tag: thiruvananthapuram
കുപ്പിവെള്ളത്തിന് വില കുറച്ചു
തിരുവനന്തപുരം: വേനല്‍ക്കാലത്ത് ആശ്വാസമേകുന്ന തീരുമാനവുമായി കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്‍. കേരളത്തില്‍ ഇനി കുപ്പി വെള്ളത്തിന് വെറും12 രൂപ നല്‍കിയാല്‍ മതിയാകും. കുപ്പിവെള്ളത്തിന്‍റെ വില ഏകീകരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. വന്‍കിട കമ്പനികള്‍ നിലവില്‍ 20 രൂപയ്ക്കാണ് ഒരു ലിറ്റര്‍ കുപ്പിവെള്ളം വില്‍ക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സികളായ ചില കമ്ബനികള്‍ 15 രൂപയ്ക്കും. കേരളത്തിലെ 150-ഓളം കമ്ബനികള്‍ 80-ലേറെ അസോസിയേഷനില്‍ അംഗങ്ങളാണ്. വ്യാപാരികള്‍ക്ക് കമ്മിഷന്‍ കൂട്ടിനല്‍കി വന്‍കിട കമ്പനികള്‍ ഈ നീക്കത്തെ തകര്‍ക്കുമെന്ന […]
സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്കൂളുകള്‍ അടച്ചു പൂട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്കൂളുകള്‍ അടച്ചു പൂട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയില്‍. സ്കൂളുകള്‍ അടച്ചു പൂട്ടാന്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബാലാവകാശ കമ്മീഷന്‍റെ നിര്‍ദേശ പ്രകാരമാണ് നോട്ടീസ് നല്‍കിയത്. ഇത്തരത്തിലുള്ള 1585 സ്കൂളുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ നടന്നു പോകാവുന്ന ദൂരത്ത് സര്‍ക്കാര്‍ സ്കൂളുകളുണ്ട്. എന്നിട്ടും അനിയന്ത്രിതമായി സ്വകാര്യ സ്കൂളുകള്‍ തുറക്കുകയാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ചില സ്കൂളുകള്‍ ഇതു സംബന്ധിച്ച് കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് […]
ഗാനമേളയ്ക്കിടെ കുഴഞ്ഞുവീണ യുവ ഗായകന്‍ മരിച്ചു
തിരുവനന്തപുരം: ഗാനമേളയ്ക്കിടയില്‍ വേദിയില്‍ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന യുവഗായകന്‍ ഷാനവാസ് മരിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന ഷാനവാസ് ഇന്നു രാവിലെ അഞ്ചിനായിരുന്നു മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ ദിവസം ശാര്‍ക്കരയി വച്ചു നടന്ന ഗാനമേളയ്ക്കിടെ മറ്റൊരു ഗായികയ്ക്കൊപ്പം പാടുകയായിരുന്നു ഷാനവാസ്. പാടുന്നതിനിടയില്‍ തല ചുറ്റി താഴേക്കു വീഴുകയായിരുന്നു. കണ്ടു നിന്നവര്‍ക്കു കാര്യം മനസിലായില്ല എങ്കിലും ഷാനവാസ് എഴുന്നേറ്റു വരാതായതോടെ ആളുകള്‍ ഓടിയെത്തി ഉടനെ ആശുപത്രിയിലേക്ക് എത്തിച്ചു. ഉടനെ ആശുപത്രിയിലെത്തിച്ച ഷാനവാസിന് അടിയന്തരമായി […]
പി.കെ അബ്ദുറബ്ബിനെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് എം.എല്‍.എക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. വിളപ്പിശാലയിലെ മുളറയില്‍ സി.എസ്.ഐയുടെ എയ്ഡഡ് കോളേജ് അനുവദിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് അന്വേഷണം. അബ്ദുറബ്ബിനെ കൂടാതെ കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ രാധാകൃഷ്ണന്‍, മുന്‍ വിദ്യാഭ്യാസ സെക്രട്ടറി ശ്രീനിവാസ്, സി.എസ്.ഐ ബിഷപ്പ് ധര്‍മരാജ് റസാലം എന്നിവരടക്കം 10 പേര്‍ക്കെതിരെയാണ് അന്വേഷണം.
മൂക്കിന്‍റെ മൈനര്‍ ശസ്ത്രക്രിയ നടത്താന്‍ ചെന്ന യുവാവിന് ജീവന്‍ നഷ്ടമായി
തിരുവനന്തപുരം: മൂക്കിന്‍റെ പാലത്തിന് ഉണ്ടായ ചെറിയ വളവ് ശരിയാക്കാന്‍ മൈനര്‍ ശസ്ത്രക്രിയക്കായി കൊല്ലം മെഡിട്രീന ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവ എന്‍ജിനീയര്‍ക്ക് ദാരുണാന്ത്യം. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയെ തുടര്‍ന്നാണ് ശ്രീകാര്യം ശാന്തി നഗര്‍ അശ്വതി ഭവനില്‍ ജയകുമാറിന്‍റെയും ഗീതയുടെയും മകനായ സൂരജ് ജയകുമാര്‍ (കിച്ചു, 27) വിന് ജീവന്‍ നഷ്ടമായത്. ഫെബ്രുവരി 27നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി സൂരജിനെ പ്രവേശിപ്പിച്ചത്. ഒരു മണിക്കൂര്‍ മാത്രം മതിയെന്ന് വ്യക്തമാക്കി ഓപ്പറേഷന്‍ തിയേറ്ററില്‍ കയറ്റിയ യുവാവിനെ മണിക്കൂറുകള്‍ പിന്നിട്ടിട്ടും പുറത്തുകൊണ്ടുവരാത്തത് കണ്ടതോടെ […]
സിനിമകളുടെ വ്യാജപതിപ്പുകള്‍ ഇന്‍റര്‍നെറ്റ് വഴി പ്രചരിപ്പിക്കുന്ന പൈറസി മാഫിയ അറസ്റ്റില്‍
തിരുവനന്തപുരം: തെന്നിന്ത്യന്‍ സിനിമകളുടെ വ്യാജപതിപ്പുകള്‍ പകര്‍ത്തി ഇന്‍റര്‍നെറ്റ് വഴി പ്രചരിപ്പിച്ച് കോടികള്‍ സമ്പാദിച്ച തമിഴ് റോക്കേഴ്സ് പ്രധാന അഡ്മിന്‍ ഉള്‍പ്പെടെയുള്ളവരെ ആന്‍റി പൈറസി സെല്‍ അറസ്റ്റ്ചെയ്തു. തമിഴ്നാട് വില്ലുപുറം സ്വദേശി കാര്‍ത്തി, കൂട്ടാളികളായ സുരേഷ്, ടി എന്‍ റോക്കേഴ്സ് ഉടമ പ്രഭു, ഡിവിഡി റോക്കേഴ്സ് ഉമടകളായ തിരുനെല്‍വേലി സ്വദേശികള്‍ ജോണ്‍സണ്‍, മരിയ ജോണ്‍ തുടങ്ങിയവരാണ് പിടിയിലായത്. തമിഴ് റോക്കേഴ്സ്, ടി എന്‍ റോക്കേഴ്സ്, ഡി വി ഡി റോക്കേഴ്സ് തുടങ്ങിയ സൈറ്റുകളില്‍ വരുന്ന പരസ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് […]
ന്യൂനമര്‍ദം ദുര്‍ബലമാകുന്നതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ദുര്‍ബലമാകുന്നതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. തിരുവനന്തപുരത്തിന് 450 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തി ക്ഷയിച്ച് ഇല്ലാതാകുമെന്നാണ് പ്രവചനം. എങ്കിലും നേരത്തെ പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശങ്ങള്‍ ഇന്നും കൂടി പ്രാബല്യത്തിലുണ്ടാകും. കടല്‍ പ്രക്ഷുബ്ധമായി തുടരാനിടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം. കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ന്യൂനമര്‍ദം; സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദേശം
തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്ക് ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ തീവ്രത കൂടിയെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം. ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായിട്ടുണ്ട്. തിരുവനന്തപുരത്തിന് 390 കിലോമീറ്റര്‍ തെക്ക്, തെക്ക്-പടിഞ്ഞാറന്‍ മേഖലയിലാണ് തീവ്ര ന്യൂനമര്‍ദ്ദം രൂപം കൊണ്ടത്. ഇത് വടക്ക്പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യുനമര്‍ദമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും ഉണ്ടാകാം. തിരമാല സാധാരണ നിലയില്‍ നിന്ന് 2.5 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരാം. കടല്‍ പ്രക്ഷുബ്ധമായിരിക്കും. കടലില്‍ കാറ്റിന്റെ വേഗം […]
ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് സര്‍ക്കാരിന്‍റെ പരിഗണനയിലില്ലെന്ന്
തിരുവനന്തപുരം : ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് സര്‍ക്കാരിന്‍റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരമൊരു നിര്‍ദേശം സര്‍ക്കാരിന്‍റെ മുന്നിലില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്‌ആര്‍ടിസിയെ മറയാക്കി, സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായവും കൂട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. കെഎസ്‌ആര്‍ടിസിയില്‍ പെന്‍ഷന്‍ പ്രായം 60 ആക്കാനുള്ള നീക്കം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ […]









