തന്‍റെ ചിത്രം സ്വകാര്യകമ്പനി പരസ്യത്തിന് ഉപയോഗിക്കുന്നതായി ദിവ്യ എസ്.അയ്യര്‍

പേരൂര്‍ക്കട: തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ്.അയ്യരുടെ ചിത്രം ഓണ്‍ലൈന്‍ ഷോപ്പിങ്​ കമ്പനിയുടെ പരസ്യത്തിന് ഉപയോഗിക്കുന്നതായി പരാതി.

താന്‍ കോട്ടയം അസി. കലക്ടര്‍ ആയിരുന്നപ്പോള്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവെ ചില യുവാക്കളോടൊപ്പം എടുത്ത ചിത്രം സ്മാര്‍ട്ട്​വേ ഇന്ത്യാ എന്ന ഓണ്‍ലൈന്‍ ഷോപ്പിങ്​ കമ്പനി സമൂഹമാധ്യമങ്ങളില്‍ പരസ്യത്തിനായി ഉപയോഗിക്കുന്നതായി ചൂണ്ടിക്കാട്ടി ദിവ്യ എസ്.അയ്യര്‍ ഡി.ജി.പിക്ക് പരാതി നല്‍കി.

കമ്പനി തകര്‍ച്ചയിലാണെന്ന വാര്‍ത്ത സമൂഹമാധ്യമത്തില്‍ പ്രചരിച്ചതിനെതുടര്‍ന്നാണ് ഈ ചിത്രമുപയോഗിച്ച്‌ ദിവ്യ എസ്.അയ്യരും കമ്പനിയില്‍ പങ്കാളിയാണെന്ന്​ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. ഡി.ജി.പി പരാതി കമീഷണര്‍ക്ക് കൈമാറി. കമീഷണറുടെ നിര്‍ദേശപ്രകാരം പേരൂര്‍ക്കട എസ്.എച്ച്‌.ഒ സ്​റ്റുവര്‍ട്ട് കീലര്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

prp

Related posts

Leave a Reply

*