ഗാനമേളയ്ക്കിടെ കുഴഞ്ഞുവീണ യുവ ഗായകന്‍ മരിച്ചു

തിരുവനന്തപുരം: ഗാനമേളയ്ക്കിടയില്‍ വേദിയില്‍ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന  യുവഗായകന്‍ ഷാനവാസ് മരിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം തിരുവനന്തപുരം
മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന ഷാനവാസ് ഇന്നു രാവിലെ അഞ്ചിനായിരുന്നു മരണത്തിനു കീഴടങ്ങിയത്.

Image result for shanavas singer

കഴിഞ്ഞ ദിവസം ശാര്‍ക്കരയി വച്ചു നടന്ന ഗാനമേളയ്ക്കിടെ  മറ്റൊരു ഗായികയ്ക്കൊപ്പം പാടുകയായിരുന്നു ഷാനവാസ്. പാടുന്നതിനിടയില്‍ തല ചുറ്റി താഴേക്കു വീഴുകയായിരുന്നു. കണ്ടു നിന്നവര്‍ക്കു കാര്യം മനസിലായില്ല എങ്കിലും ഷാനവാസ് എഴുന്നേറ്റു വരാതായതോടെ ആളുകള്‍ ഓടിയെത്തി ഉടനെ ആശുപത്രിയിലേക്ക് എത്തിച്ചു. ഉടനെ ആശുപത്രിയിലെത്തിച്ച ഷാനവാസിന് അടിയന്തരമായി ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയായിരുന്നു.

തിരുവനന്തപുരം സ്വദേശിയാണ്. ഷാനവാസിന്‍റെ മരണത്തോടെ ഭാര്യയും രണ്ടു പെണ്‍കുഞ്ഞുങ്ങളും അടങ്ങിയ കുടുംബം അനാഥമായി. ഗാനമേളകളില്‍ നിന്നു ഷാനവാസിനു ലഭിച്ചിരുന്ന പ്രതിഫലമായിരുന്നു ഈ കുടുംബത്തിന്‍റെ വരുമാനം.

prp

Related posts

Leave a Reply

*