എസ് ദുര്‍ഗ ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കും

തിരുവനന്തപുരം: സനല്‍കുമാര്‍  ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. രാഷ്ട്രീയ പ്രതിരോധത്തിന്‍റെ ഭാഗമായി പ്രത്യേക പ്രദര്‍ശനം നടത്തുമെന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമല്‍ വ്യക്തമാക്കി. പ്രദര്‍ശനം നടത്താന്‍ സനല്‍ കുമാര്‍ സമ്മതിച്ചുവെന്നും കമല്‍ അറിയിച്ചു കലയെ രാഷ്ട്രീയ പകപോക്കലിനുപയോഗിക്കരുതെന്നാണ് അക്കാദമിയുടെ നിലപാട്. ഇതിന്‍റെ ഭാഗമായാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിന് വേണ്ടി പ്രത്യേക പ്രദര്‍ശനമാണ് ഒരുക്കുന്നത്. നേരത്തെ ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിന്നും എസ് ദുര്‍ഗയെ കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിരുന്നു. രണ്ടാമതും […]

ചികിത്സ നിഷേധിക്കപ്പെട്ട് മുരുകന്‍ മരിച്ച സംഭവം; 6 ഡോക്ടര്‍മാര്‍ പ്രതികളാവും

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ തമിഴ്നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിക്കാനിടയായ സംഭവത്തില്‍ വിവിധ ആശുപത്രികളിലെ ആറ് ഡോക്ടര്‍മാര്‍ പ്രതികളാകും. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. പാട്രിക്, ഡോ. ശ്രീകാന്ത്, അസീസ്യ മെഡിക്കല്‍ കോളജിലെ ഡോ. റോഹന്‍, ഡോ. ആഷിക്, കൊല്ലം മെഡിട്രീന ആശുപത്രിയിലെ ഡോക്ടര്‍ പ്രീതി, മെഡിസിറ്റിയിലെ ഡോക്ടര്‍ ബിലാല്‍ അഹമ്മദ് എന്നിവരെ പ്രതികളാക്കാനാണ് തീരുമാനം. ആകെ 45 സാക്ഷികളാണ് കേസിലുള്ളത്. എസ് യു ടി, കിംസ് ആശുപത്രികളെ കേസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മുരുകന്‍റെ  മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യവകുപ്പ് […]

കോഹ്ലി എന്നും മലയാളികളുടെ പ്രിയ താരം; വീഡിയോ കാണാം

തിരുവനന്തപുരം: മലയാളികള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കോഹ്ലി എന്നും ഒരു ആവേശമാണ്. ഓരോ തവണയും അദ്ദേഹം ആരാധകരുടെ മനസിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ താനടക്കമുള്ള ക്രിക്കറ്റ് താരങ്ങളെ കാണാനെത്തിയ ഒരു കൂട്ടം ഭിന്നശേഷിക്കാരായ കുട്ടികളെ അവഗണിക്കാതെ അവരോടൊപ്പം ചേര്‍ന്ന് നിന്ന് ഫോട്ടോയെടുക്കുകയും ഓട്ടോഗ്രാഫ് നല്‍കുകയും ചെയ്ത കോഹ്ലിയുടെ വീഡീയോ ആണ് ഇപ്പോള്‍  സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. മഴയത്തും കളികാണാന്‍ കാത്തിരുന്ന ആരാധകര്‍ തന്നെ വിസ്മയിപ്പിക്കുന്നുവെന്ന് ടീം വീരാട് കോഹ്ലി തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയുള്ള  […]

22-ാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേള ഡിസംബര്‍ 8 മുതല്‍ 15 വരെ

തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ 8 മുതല്‍ 15 വരെ നടക്കും . മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. മേളയോടനുബന്ധിച്ച്‌ വിവിധ കലാപരിപാടികളും സംഘടിപ്പിക്കും. മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ 10 ന് ആരംഭിക്കും. നവംബര്‍ 10 മുതല്‍ 24 വരെയാണ് ഡെലിഗേറ്റ് രജിസട്രേഷന്‍ നടക്കുന്നത്. 650 രൂപയാണ് ഫീസ്. വിദ്യാര്‍ത്ഥികള്‍ക്ക് 350 രൂപയും. മേളയ്ക്ക് ശേഷം രണ്ട് റീജിയണല്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുമെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ […]

പൊഴിയൂര്‍ ഫുഡ്ബോള്‍ സ്റ്റേഡിയത്തില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം : നെയ്യാറ്റിന്‍കര പൊഴിയൂര്‍ ഫുഡ്ബോള്‍ സ്റ്റേഡിയത്തില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറഞ്ഞു.