തിരുവനന്തപുരത്ത് നാല് വയസുകാരിക്ക് പീഡനം

എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയായ നാലുവയസുകാരിയെ
പീഡനത്തിനിരയാക്കിയ സംഭവത്തില്‍ സ്കൂള്‍ ബസ് ജീവനക്കാരായ രണ്ടുപേരെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. വാഴമുട്ടം സ്കൂളിലെ സ്കൂള്‍ ബസ് ജീവനക്കാരായ വെള്ളാര്‍ സ്വദേശി സുനില്‍, ദത്ത് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഒരു മാസം മുമ്പാണ് സംഭവം നടന്നത്. കുട്ടിയ്ക്ക് അടുത്തിടെ ചില സ്വഭാവ വൈകല്യങ്ങള്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ച്‌ പരിശോധന നടത്തിയപ്പോഴാണ് കുട്ടി പീഡനത്തിനിരയായതായി അറിയുന്നത്. വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്‍ സ്കൂള്‍ ബസ് ജീവനക്കാരെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

prp

Related posts

Leave a Reply

*