തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളിദ്രോഹനയത്തിനെതിരെ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്‌ത പൊതുപണിമുടക്കില്‍ കേരളം നിശ്ചലമായി. സ്ഥിരംതൊഴില്‍ ഇല്ലാതാക്കുന്ന നയത്തിനെതിരായ പ്രക്ഷോഭത്തില്‍ വിവിധ മേഖലകളിലെ തൊഴിലാളികള്‍ ഒന്നാകെ അണിചേര്‍ന്നു. ഞായറാഴ്ച രാത്രി 12മുതലാണ് പണിമുണക്ക് ആരംഭിച്ചത്. 24 മണിക്കുര്‍ പണിമുടക്ക് തിങ്കളാഴ്ച രാത്രി 12വരെ നീളൂം. തന്നിഷ്ടംപോലെ തൊഴിലാളികളെ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അനുവാദം നല്‍കുന്ന നിയമഭേദഗതിക്കെതിരെയാണ് കേരളം ഒരേ മനസ്സോടെ പണിമുടക്കില്‍ അണിചേര്‍ന്നത്. പൊതുയാത്രാവാഹനങ്ങള്‍ ഒന്നും ഓടുന്നില്ല. വ്യാപാരികളും പണിമുടക്കില്‍ കടകളടച്ച് പങ്കെടുക്കുന്നു. വളരെ കുറച്ച് സ്വകാര്യ വാഹനങ്ങള്‍ […]
Tag: thiruvananthapuram
റേഡിയോ ജോക്കിയുടെ കൊലപാതകം; രാജേഷിന് ഖത്തറിലെ ഡാന്‍സ് ടീച്ചറുമായി ബന്ധമെന്ന് സൂചന
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് അന്വേഷണം ഖത്തറിലേക്ക് എന്ന് സൂചന. കൂട്ടുകാരന്‍ കുട്ടന്‍റെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തി. ഖത്തറിലെ ഡാന്‍സ് ടീച്ചറുമായി രാജേഷിന് ബന്ധമുണ്ടന്ന് കുട്ടന്‍റെ മൊഴി. അതേസമയം രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ഖത്തറിലുള്ള സ്ത്രീയുടെ ഭര്‍ത്താവെന്ന് പൊലീസ് പറഞ്ഞു. ഖത്തറില്‍ ജോലി ചെയ്യുന്ന ഘട്ടത്തിലാണ് രാജേഷ് ഈ സ്ത്രീയുമായി പരിചയത്തിലാവുന്നത്. പ്രതികളെക്കുറിച്ചു പോലീസിനു നിര്‍ണായകവിവരങ്ങള്‍ ലഭിച്ചു. രാജേഷിന്‍റെ മൊബൈല്‍ ഫോണും വാട്സാപ്പ് സന്ദേശങ്ങളും പരിശോധിച്ചതില്‍നിന്നാണു പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ഫോണ്‍രേഖകള്‍ […]
വാഹനമിടിച്ച് പരിക്കേറ്റ് റോഡില്‍ വീണ വൃദ്ധയെ തിരിഞ്ഞ് നോക്കാതെ ജനങ്ങള്‍
തിരുവനന്തപുരം: വാഹനമിടിച്ച് പരിക്കേറ്റ് റോഡില്‍ വീണ വൃദ്ധയെ തിരിഞ്ഞ് നോക്കാതെ ജനങ്ങള്‍. തിരുവനന്തപുരം ജില്ലയിലെ തിരക്കേറിയ റോഡിലാണ് സംഭവമുണ്ടായത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറംലോകമറിഞ്ഞത്. പരിക്കേറ്റ് റോഡിന് നടുവിലാണ് വൃദ്ധ കിടന്നിരുന്നത്. ഇവര്‍ക്കരികിലുടെ നിരവധി വാഹനങ്ങള്‍ കടന്നുപോയെങ്കിലും ആരും വാഹനം നിര്‍ത്താനോ ഇവരെ സഹായിക്കാനോ തയാറായില്ല. ആ സമയത്ത് റോഡിലുടെ പോയ പൊലീസുകാരാണ് ഒടുവില്‍ വൃദ്ധയെ ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തെ കുറിച്ച് തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും അതുവഴി പോവുമ്പോള്‍ ആള്‍ക്കൂട്ടം കണ്ട് വാഹനം നിര്‍ത്തി […]
ജാതി-മത കോളം പൂരിപ്പിക്കാത്ത കുട്ടികളില്‍ വന്‍ വര്‍ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളില്‍ ജാതിമത കോളം പൂരിപ്പിക്കാത്ത കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷം ജാതിമത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയത് ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ത്ഥികളാണ്. 9,209 സ്‌കൂളുകളിലെ ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലേക്കാണ് 1,24,147 വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ പ്രവേശനം നേടിയത്. വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ആണ് നിയമസഭയില്‍ ഇക്കാര്യം രേഖാമൂലം അറിയിച്ചത്.
മുഖ്യമന്ത്രിയെവിടെ എന്ന ചോദ്യവുമായി നിയമസഭയില്‍ പ്രതിപക്ഷ ബഹളം
തിരുവനന്തപുരം: മൂന്നു ദിവസമായി സഭയില്‍ മുഖ്യമന്ത്രിയില്ലാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷ ബഹളം. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി എവിടെ എന്ന ചോദ്യം ഉന്നയിച്ചാണ് പ്രതിപക്ഷം ബഹളം ആരംഭിച്ചത്. അതേസമയം, സഭയെ അറിയിച്ചിട്ടാണ് പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗത്തിന് മുഖ്യമന്ത്രി പോയതെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. എന്നാല്‍, സഭയില്‍ എത്തേണ്ട ഗൗരവം മുഖ്യമന്ത്രി മനസിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗൂണ്ടകള്‍ക്കെതിരായ ഒാപറേഷന്‍ കുബേര അവസാനിപ്പിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി പിണറായി വിജയന് വേണ്ടി മറുപടി പറഞ്ഞ മന്ത്രി ജി. സുധാകരന്‍ സഭയെ […]
കേരളത്തില്‍ ഒമ്പത് ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കും
തിരുവനനതപുരം: സംസ്ഥാനത്തെ 9 ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളെയാണ് വരള്‍ച്ചാബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെതാണ് തീരുമാനം. മഴയുടെ കുറവ്, ഉപരിതല ജലത്തിന്റെയും ഭൂഗര്‍ഭജലത്തിന്റെയും ലഭ്യതക്കുറവ്, ഉപ്പുവെള്ളത്തിന്‍റെ കടന്നുകയറ്റം മുതലായ കാര്യങ്ങള്‍ കണക്കിലെടുത്താണ് 9 ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം വടക്ക് കിഴക്കന്‍ കാലവര്‍ഷത്തില്‍ ഈ ജില്ലകളില്‍ മഴയുടെ അളവില്‍ […]
ആറ്റിങ്ങലില്‍ റേഡിയോ ജോക്കിയെ വെട്ടിക്കൊന്നു
തിരുവനന്തപുരം: ആറ്റിങ്ങല്‍ മടവൂരില്‍ റേഡിയോ ജോക്കിയായ യുവാവിനെ കാറില്‍ എത്തിയ സംഘം വെട്ടിക്കൊന്നു. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. റെഡ് എഫ്.എമ്മിലെ റേഡിയോ ജോക്കിയായ മടവൂര്‍ സ്വദേശി രാജേഷിനെയാണ് രണ്ടു മണിയോടെ സ്വിഫ്റ്റ് കാറിലെത്തിയ നാലു പേര്‍ ചേര്‍ന്ന് വെട്ടി കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന കുട്ടന്‍ എന്നയാള്‍ക്കും പരിക്കേറ്റു. ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തു അന്വേഷണം നടത്തുകയാണ്.
തോമസ് ചാണ്ടിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ വിജിലന്‍സ് ഉത്തരവ്
തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഇന്‍കം ടാക്സ് വിജിലന്‍സിന്‍റെതാണ് ഉത്തരവ്. കൊച്ചി യൂണിറ്റിനാണ് അന്വേഷണച്ചുമതല. ക്രമക്കേട് കണ്ടെത്തിയാല്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. തെരെഞ്ഞെടുപ്പില്‍ വെളിപ്പെടുത്താത്ത 150കോടിയെ കുറിച്ചാണ് അന്വേഷണം. അതേസമയം മാര്‍ത്താണ്ഡം കായലിലെ നിയമം ലംഘിച്ചുള്ള നിര്‍മ്മാണം തോമസ് ചാണ്ടി പൊളിച്ചുമാറ്റി. നാല് ഏക്കറിലേറെ സ്ഥലത്ത് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് തൂണുകള്‍ നീക്കി. നികത്തിയ സ്ഥലത്തിട്ട മണ്ണും നീക്കം ചെയ്തു. തോമസ് ചാണ്ടിയുടെ കമ്പനി തന്നെയാണ് അനധികൃത നിര്‍മ്മാണം നീക്കിയത്. […]
അദ്ധ്യാപകന്‍റെ വത്തക്കാ പരാമര്‍ശം; വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: ഫറൂഖ് കോളജ് അധ്യാപകന്‍ നടത്തിയ വിവാദ പ്രസംഗത്തിന്‍റെ പേരില്‍ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ അംഗം കെ.എം.ഷാജി ഉന്നയിച്ച ചോദ്യത്തിന് മന്ത്രി എ.കെ.ബാലനാണ് നിയമസഭയില്‍ മറുപടി നല്‍കിയത്. വത്തക്ക പരാമര്‍ശത്തിന്‍റെ പേരില്‍ അധ്യാപകനെതിരേ കേസെടുത്ത് അന്വേഷണം നടക്കുന്നുണ്ട്. വിദ്യാര്‍ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊടുവള്ളി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണം പൂര്‍ത്തിയായ ശേഷമേ സര്‍ക്കാര്‍ നടപടിയുണ്ടാകൂ എന്നും കേസെടുത്തെങ്കിലും അധ്യാപകനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും മന്ത്രി നിയമസഭയെ […]
സംസ്ഥാനത്തെ സ്‌കൂളുകള്‍ പൂര്‍ണമായി ഇന്‍ഷുറന്‍സ് പരിധിയില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും ഇനി പൂര്‍ണമായും ഇന്‍ഷുറന്‍സ് പരിധിയില്‍. വിദ്യാര്‍ഥികളെയും പാചകത്തൊഴിലാളികളെയും ഇന്‍ഷുര്‍ ചെയ്യും. ഹയര്‍സെക്കന്‍ഡറി ഉള്‍പ്പെടെയുള്ള മുഴുവന്‍ പൊതുവിദ്യാലയങ്ങളും ഇന്‍ഷുറന്‍സ് പരിധിയില്‍ വരുമെന്നും വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നിയമസഭയില്‍ അറിയിച്ചു. ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും നിലവില്‍ ഇന്‍ഷുറന്‍സ് പദ്ധതിയുണ്ട്. കേരളത്തിന്‍റെ പശ്ചാത്തലത്തില്‍ മികച്ച ഗവേഷണം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കൈരളി അവാര്‍ഡ് ഏര്‍പ്പെടുത്തും. അന്താരാഷ്ട്രനിലവാരത്തിലേക്കുയര്‍ത്തുന്ന 141 സ്കൂളുകളുടെ ടെന്‍ഡര്‍ നടപടികള്‍ അവസാനഘട്ടത്തിലാണ്. ഏപ്രില്‍, മെയ് മാസങ്ങളില്‍ തറക്കല്ലിടല്‍ ഉത്സവങ്ങള്‍ നടത്തും. […]









