നോക്കുകൂലി വിവാദം; മാപ്പ് പറഞ്ഞ് തൊഴിലാളി യൂണിയന്‍

തിരുവനന്തപുരം: നടന്‍ സുധീര്‍ കരമനയോട് നോക്കുകൂലി വാങ്ങിയ സംഭവത്തില്‍ തെറ്റ് സമ്മതിച്ച്‌ തൊഴിലാളി യൂണിയന്‍. കൂടാതെ നോക്കുകൂലിയായി വാങ്ങിയ 25,000 രൂപ യൂണിയനുകള്‍ തിരികെ നല്‍കിയതായും സുധീര്‍ കരമന ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. തിരുവനന്തപുരത്തെ ചാക്ക ബൈപ്പാസിനടുത്ത് സുധീറിന്‍റെ വീട് പണിക്കായി കൊണ്ടുവന്ന ഗ്രാനൈറ്റും മാര്‍ബിളും ഇറക്കുന്നത് യുണിയന്‍കാര്‍ ചേര്‍ന്ന് തടഞ്ഞെന്നും 25,000 രൂപ വാങ്ങിയ ശേഷം ലോഡ് ഇറക്കാതെ പോയെന്നുമാണ് നടന്‍ പരാതി നല്‍കിയിരുന്നത്. സംഭവത്തെ തുടര്‍ന്ന് സി.ഐ.ടി.യുവും, ഐ.എന്‍.ടി.യു.സിയും കുറ്റക്കാരായ തൊഴിലാളികളെ സസ്പെന്‍റ് ചെയ്തിരുന്നു. അതേസമയം […]

ദമ്പതികളെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തലസ്ഥാനത്ത് ദമ്പതികളെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വട്ടിയൂര്‍കാവ് വാഴോട്ടു കോണത്ത് ഫുഡ് കോപ്പറേഷനിലെ മുന്‍ ഉദ്യോഗസ്ഥന്‍ മോഹനന്‍, ഭാര്യ അംബിക എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് മരണ വിവരം പുറത്തറിയുന്നത്. രാവിലെ മുതല്‍ ഇരുവരേയും കാണാനില്ലായിരുന്നു. വിവരം തിരക്കാന്‍ മകള്‍ ഫോണ്‍വിളിച്ചപ്പോള്‍ ആരും എടുത്തില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അംബികയുടെ മൃതദേഹം ഷാള്‍ ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ച നിലയിലും മോഹനന്‍റേത് ഫാനില്‍ തൂങ്ങിയ നിലയിലുമാണ്.  ഇന്‍ക്വസ്റ്റിനു […]

ഇനി റെയില്‍വേ ജനറല്‍ ടിക്കറ്റുകളും സ്വകാര്യ വെബ്​സൈറ്റുകള്‍ വഴി

തി​രു​വ​ന​ന്ത​പു​രം: ജ​ന​റ​ല്‍ ക​മ്പാര്‍​ട്ട്​​മെ​ന്‍റു​ക​ളി​ലെ ടി​ക്ക​റ്റ് ഒാ​ണ്‍​ലൈ​നി​ല്‍ ല​ഭ്യ​മാ​ക്കാ​ന്‍​ സ്വ​കാ​ര്യ വെ​ബ്സൈ​റ്റു​കളെ ചു​മ​ത​ല​പ്പെ​ടു​ത്താ​ന്‍ റെ​യി​ല്‍​വേ നീ​ക്കം. ഐ.​ആ​ര്‍.​സി.​ടി.​സി വെ​ബ്​​സൈ​റ്റ്​ ഉ​ണ്ടാ​യി​രി​ക്കെ​യാ​ണ്​ സ്വ​കാ​ര്യ പേ​മ​ന്‍റ്-​റീ​ചാ​ര്‍ജി​ങ് സൈ​റ്റു​ക​ള്‍ക്ക് അ​ധി​കാ​രം ന​ല്‍കാ​ന്‍ റെ​യി​ല്‍വേ ന​ട​പ​ടി തു​ട​ങ്ങി​യ​ത്. ജ​ന​റ​ല്‍ ടി​ക്ക​റ്റു​ക​ള്‍ നി​ല​വി​ല്‍ കൗ​ണ്ട​റു​ക​ളി​ല്‍​നി​ന്നാ​ണ്​ ല​ഭി​ക്കു​ന്ന​ത്. ഇ​തി​നു​ പ​ക​രം വ​രി​നി​ല്‍​ക്കാ​തെ ടി​ക്ക​റ്റെ ടു​ക്കാ​മെ​ന്ന വാ​ഗ്​​ദാ​ന​ത്തോ​ടെ​യാ​ണ്​ ടി​ക്ക​റ്റി​ങ്​ സം​വി​ധാ​നം കൂ​ടി സ്വ​കാ​ര്യ​വ​ത്​​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി. ജ​ന​റ​ല്‍ ടി​ക്ക​റ്റു​ക​ള്‍ ഒാ​ണ്‍​ലൈ​ന്‍ വ​ഴി ല​ഭ്യ​മാ​ക്കു​ന്ന​ത്​ പ്ര​യോ​ജ​ന​ക​ര​മാ​ണെ​ങ്കി​ലും ഇ​തി​ന്​ ഐ.​ആ​ര്‍.​സി.​ടി.​സി​യി​ല്‍ അ​നു​ബ​ന്ധ സൗ​ക​ര്യ​മേ​ര്‍പ്പെ​ടു​ത്താ​മെ​ന്നി​രി​ക്കെ, സ്വ​കാ​ര്യ പേ​മ​െന്‍റ്​ സൈ​റ്റു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് സം​ശ​യ​മു​യ​ര്‍ത്തു​ന്ന​ത്. ഐ.​ആ​ര്‍.​സി.​ടി.​സി […]

ദളിത്‌ സംഘടനകളുടെ ഹര്‍ത്താല്‍ തുടങ്ങി; വാഹനങ്ങള്‍ക്ക് നേരെ ആക്രമണം തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ വാഹനങ്ങള്‍ തടയുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും വാഹനങ്ങള്‍ തടയാന്‍ ശ്രമമുണ്ടായി. ഇതിനിടെ  കൊച്ചിയില്‍ വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗീതാനന്ദനടക്കം ഒന്‍പത് പേരാണ് പൊലീസിന്‍റെ കരുതല്‍ തടങ്കലിലുള്ളത്. രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം തുടങ്ങിയ ആവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  കടകള്‍ അടഞ്ഞുകിടക്കുകയാണ്‌. ഹര്‍ത്താലിനെ തുടര്‍ന്ന്‌ കണ്ണൂര്‍, കാലിക്കറ്റ്‌, ആരോഗ്യസര്‍വ്വകലാശാലകള്‍ ഇന്നത്തെ പരീക്ഷകള്‍ […]

കണ്ണൂര്‍ കരുണ മെഡിക്കല്‍ ബില്‍ ഗവര്‍ണര്‍ക്ക് കൈമാറി

തിരുവനന്തപുരം: കണ്ണൂര്‍ കരുണ മെഡിക്കല്‍ ബില്‍ ഗവര്‍ണര്‍ക്ക് കൈമാറി. നിയമസെക്രട്ടറി വി ജി ഹരീന്ദ്രനാഥ് രാജ്ഭവനില്‍ എത്തിയാണ് ബില്‍ കൈമാറിയത്. ബില്‍ ഇന്നലെ ഗവര്‍ണര്‍ക്ക് കൈമാറിയെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്‌.  എന്നാല്‍ സെക്രട്ടറിയേറ്റിലെ നിയമ വകുപ്പില്‍ തന്നെയായിരുന്നു ബില്ലുണ്ടായിരുന്നത്. ഇന്ന് നിയമ സെക്രട്ടറി രാജ്ഭവനില്‍ നേരിട്ടെത്തിയാണ് ബില്‍ ഗവര്‍ണര്‍ക്ക് കൈമാറിയത്. സര്‍ക്കാരിന് മുന്നില്‍ ബില്‍ കനത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിയമസഭ പാസാക്കിയ സാഹചര്യത്തില്‍ ബില്‍ ഗവര്‍ണര്‍ക്ക് കൈമാറാതെ നിര്‍വാഹമില്ലായിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഇന്നലെ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് ബില്‍ […]

ഹര്‍ത്താലിനോട് സഹകരിക്കില്ല; മുഴുവന്‍ സ്വകാര്യ ബസുകളും നിരത്തിലിറങ്ങും

തിരുവനന്തപുരം: ഏപ്രില്‍ ഒമ്പത് തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലില്‍ സ്വകാര്യ ബസുടമകള്‍ പങ്കെടുക്കില്ല. രണ്ടാം തീയ്യതിയിലെ പൊതുപണിമുടക്കിന് ശേഷം ഒരാഴ്ചക്കിടെയില്‍ വീണ്ടും വരുന്ന ഹര്‍ത്താലിനോട് സഹകരിക്കേണ്ടതില്ലെന്ന് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. അന്നേദിവസം കേരളത്തിലെ മുഴുവന്‍ സ്വകാര്യ ബസുടമകളും സര്‍വീസ് നടത്തുമെന്നും ഫെഡറേഷന്‍ അറിയിച്ചു. ഡീസല്‍ വില വര്‍ധനവ് കാരണം സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന ബസുടമകള്‍ക്ക് ഹര്‍ത്താലിന് വേണ്ടി സര്‍വീസ് നിര്‍ത്തിവെക്കാനാവില്ലെന്നും ഫെഡറേഷന്‍ അറിയിച്ചു. നേരത്തെ കോഴിക്കോട് ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസുകളും അന്ന് സാധാരണ […]

തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍

തിരുവനന്തപുരം: ഏപ്രില്‍ ഒന്‍പതിന് സംസ്ഥാനത്ത് ദലിത് ഐക്യവേദി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പട്ടികജാതി,പട്ടികവര്‍ഗ്ഗനിയമം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാകും സമരം. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്

റേഡിയോ ജോക്കിയുടെ കൊലപാതകത്തിനു പിന്നില്‍ നൃത്താദ്ധ്യാപിക..?

തിരുവനന്തപുരം: റേഡിയോ ജോക്കിയുടെ കൊലപാതകത്തിന് പിന്നില്‍ നൃത്താദ്ധ്യാപികയാണോ എന്ന സംശയം ബലപ്പെടുന്നു. അന്വേഷണത്തിന്‍റെ തുടക്കത്തില്‍ ക്വട്ടേഷന്‍ നല്‍കിയത് അധ്യാപികയുടെ ഭര്‍ത്താവാണോയെന്ന സംശയമായിരുന്നു പോലീസിന് ഉണ്ടായിരുന്നു. ഈ സംശയമാണ് ഇപ്പോള്‍ ഇയാളുടെ ഭാര്യയിലേക്ക് തിരിഞ്ഞിരിക്കുന്നത്. സംഭവത്തിന് തൊട്ടു മുന്‍പായി നൃത്താദ്ധ്യാപികയുമായി രാജേഷ് മൊബൈലില്‍ സംസാരിക്കുമ്പോഴാണ് രാജേഷ് ആക്രമിക്കപ്പെട്ടത്. സംഭവം നടക്കുന്ന ദിവസം പുലര്‍ച്ചെ രണ്ടു മണിക്ക് രാജേഷ് സ്റ്റുഡിയോയില്‍ ഉണ്ടെന്ന് ക്വട്ടേഷന്‍ സംഘം അറിഞ്ഞതും അത് കൂടാതെ ചെന്നൈയിലെ സ്വകാര്യ സ്‌കൂളില്‍ ജോലി ലഭിച്ച്‌ രാജേഷ് അവിടേയ്ക്ക് പോകുന്നതിന്‍റെ […]

സംസ്ഥാനത്ത് മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരേ 22 കേസുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരേ 22 കേസുകള്‍. പരമാവധി വില്‍പ്പന വിലയേക്കാള്‍ കൂടിയ വില ഈടാക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരേയാണ് നിലവില്‍ 22 കേസുകളുള്ളത്. കാന്‍സറടക്കമുള്ള മാരക രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കാണ് അമിത വില ഈടാക്കി മെഡിക്കല്‍ ഷോപ്പുകള്‍ തീവെട്ടിക്കൊള്ള നടത്തുന്നത്. സംസ്ഥാനത്തെ മരുന്നു ഷോപ്പുകളിലും സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകളിലും അമിത വില ഈടാക്കുന്ന കാര്യത്തില്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് സ്വീകരിച്ച നടപടിയുടെ ഭാഗമായാണ് മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. കേസുകളുള്ള മെഡിക്കല്‍ സ്‌റ്റോറുകള്‍: തിരുവനന്തപുരം ജില്ലയിലെ മണക്കാട് എസ്.ആര്‍ ലോജിക്കല്‍ […]

ആര്‍ജെ രാജേഷ് വധം; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ആറ്റിങ്ങല്‍ മടവൂര്‍ ആശാനിവാസില്‍ റേഡിയോ ജോക്കി രാജേഷ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അലിഭായ് വിദേശത്തേക്ക് കടന്നതായി റിപ്പോര്‍ട്ട്‌. അലിഭായ് എന്ന പേരിലറിയപ്പെടുന്ന പ്രതിയ്ക്കായി കഴിഞ്ഞ ദിവസം പൊലീസ് ലുക്ക്ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇയാള്‍ മൂന്നുദിവസം മുന്‍പേ തന്നെ കടല്‍ കടന്നതായാണ് റിപ്പോര്‍ട്ട്‌. അതേസമയം കൊലപാതകത്തില്‍ പങ്കാളിയായ അപ്പുണിയെയും കണ്ടെത്താന്‍ കഴിയാത്തത് അന്വേഷണ സംഘത്തെ കുഴക്കുകയാണ്. രാജേഷുമായി ബന്ധമുളള സ്ത്രീയും നിരീക്ഷണത്തിലാണ്. രാജേഷ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന്‍ പേരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവര്‍ കൊലയാളികള്‍ക്ക് വാഹന […]