തിരുവനന്തപുരം:തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ പരിശോധനയ്ക്കെത്തിയ ശേഷം കാണാതായ പൂര്‍ണ ഗര്‍ഭിണി കിളിമാനൂര്‍ മടവൂര്‍ വിളയ്ക്കാട് പേഴുവിള വീട്ടില്‍ ഷംന (22) ഗര്‍ഭിണിയല്ലെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ഉച്ചയോടെ എസ്.എ.ടി ആശുപത്രിയില്‍ നിന്ന് അപ്രത്യക്ഷയായ ഷംന വീട്ടുകാരെ വെട്ടിച്ച് ആശുപത്രിക്ക് പുറത്തിറങ്ങി. അവിടെ നിന്ന് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി. ഉച്ചയ്ക്ക് പുറപ്പെടുന്ന ചെന്നൈ സൂപ്പര്‍ഫാസ്റ്റില്‍ കയറി ചൈന്നെയ്ക്ക് പോയി. യാത്രയ്ക്കിടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. ട്രെയിന്‍ വൈകുന്നേരം എറണാകുളം നോര്‍ത്തിലെത്തിയപ്പോള്‍ ഫോണ്‍ ഓണാക്കി. ഷംനയെ കാണാതായ പരാതിയില്‍ സൈബര്‍ […]
Tag: thiruvananthapuram
കേരള തീരത്ത് ശക്തമായ തിരമാലകള്‍ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം
തിരുവനന്തപുരം: തിരുവനന്തപുരം: കേരള തീരത്ത് ശക്ത്മായ തിരമാലകള്‍ക്ക് സാധ്യത. ഏപ്രില്‍ 21നും 22നും കൊല്ലം, കൊച്ചി, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, പൊന്നാനി എന്നീ തീരപ്രദേശങ്ങളില്‍ ഞാറാഴ്ച്ച രാവിലെ വരെ കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യതയെന്ന് സമുദ്രശാസ്ത്ര പഠനവിഭാഗത്തിന്‍റെ മുന്നറിയിപ്പ്. 2.5 മുതല്‍ 3 മീറ്റര്‍ വരെ തിരമാലകള്‍ ഉയര്‍ന്നേക്കുമെന്നാണ് വിവരം. കടല്‍ ക്ഷോഭിച്ചിരിക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി. കേരളാത്തീരത്ത് 2.5 മീറ്റര്‍ മുതല്‍ 3 മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 1. വേലിയേറ്റ […]
എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് മൂന്നിനകം
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് മൂന്നിനകം പ്രസിദ്ധീകരിക്കും. മൂല്യനിര്‍ണയ ക്യാമ്പു കളില്‍നിന്ന് രണ്ടുതവണയാണ് ഒാരോ വിദ്യാര്‍ഥിയുടെയും മാര്‍ക്ക് രേഖപ്പെടുത്തി പരീക്ഷാഭവന്റെ സെര്‍വറിലേക്ക് അപ്ലോഡ് ചെയ്യുക. മാര്‍ക്ക് രേഖപ്പെടുത്തിയതില്‍ പിഴവുണ്ടെങ്കില്‍ ഇരട്ട എന്‍ട്രിയിലൂടെ കണ്ടെത്താന്‍ കഴിയും. ടാബുലേഷന്‍ ശേഷം മാര്‍ക്കുകളുടെ പരിശോധന പരീക്ഷാഭവന് നടത്തും. ഏതെങ്കിലും വിദ്യാര്‍ഥിയുടെ മാര്‍ക്ക് രേഖപ്പെടുത്താതെ പോയിട്ടുണ്ടെങ്കില്‍ അവ കണ്ടെത്തി രേഖപ്പെടുത്തുന്ന ജോലിയും ഇൗ സമയത്ത് പൂര്‍ത്തിയാക്കും. ഇതേ മാര്‍ക്ക് തന്നെ പരീക്ഷാഭവനില്‍ ഒരുതവണകൂടി പരിശോധിക്കും. ഇതിനുശേഷം ഐ.ടി പരീക്ഷയുടെ മാര്‍ക്കും ഗ്രേസ് മാര്‍ക്കും ചേര്‍ക്കും. […]
തിരുവനന്തപുരത്ത് നിന്ന് കാണാതായ ഗര്‍ഭിണിയെ കണ്ടെത്തി
തിരുവനന്തപുരത്ത് നിന്ന് കാണാതായ പൂര്‍ണ ഗര്‍ഭിണിയെ കണ്ടെത്തി. കൊല്ലം കരുനാഗപള്ളിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ നിന്നാണ് ഇവരെ കാണാതായത്. കൊല്ലം കരുനാഗപ്പള്ളിയിലെ ടാക്സി ഡ്രൈവര്‍മാരാണ് ഇവരെ തിരിച്ചറിഞ്ഞത്. ഗര്‍ഭിണിയെ കാണാതായ സംഭവത്തില്‍ അന്വേഷണം അന്യസംസ്ഥാനത്തേക്കടക്കം വ്യാപിപ്പിച്ചിരുന്നു. അതിനിടയിലാണ് ഇവരെ കണ്ടെത്തിയത്. യുവതിയെ കാണാതായ അന്ന് തന്നെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ കോട്ടയത്തും രാത്രിയോടെ എറണാകുളത്തും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ അന്വേഷണസംഘം അവിടേക്ക് എത്തിയെങ്കിലും യുവതിയെ കുറിച്ച് വിവരം ഒന്നും ലഭ്യമായിരുന്നില്ല. […]
റേഡിയോ ജോക്കിയുടെ കൊലപാതകം: ഒരാള്‍കൂടി കസ്റ്റഡിയില്‍
തിരുവനന്തപുരം: ആറ്റിങ്ങല്‍ മടവൂരിൽ മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികളില്‍ ഒരാളായ അപ്പുണ്ണിയെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് ആഴ്ചയായി ചെന്നൈയില്‍ ഒളിവിലായിരുന്നു അപ്പുണ്ണി. അപ്പുണ്ണി ഖത്തറിലുള്ള ഒന്നാം പ്രതി സത്താറുമായി ബന്ധപ്പെട്ട് പണം വാങ്ങുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. കൊലയ്ക്കുശേഷം ചെന്നൈയില്‍ എത്തി മുങ്ങിയ അപ്പുണ്ണി ഇന്റര്‍നെറ്റ് കാള്‍ വഴിയാണ് സത്താറുമായി ബന്ധപ്പെട്ടിരുന്നത്. ഒളിവില്‍ കഴിയാന്‍ ആവശ്യമായ പണം അപ്പുണ്ണിക്ക് സത്താര്‍ അയച്ചുകൊടുത്തതിനുള്ള തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു. കൊലപാതകത്തിന്‍റെ നാട്ടിലെ സൂത്രധാരനായ അപ്പുണ്ണിക്കായി തമിഴ്‌നാട്, കര്‍ണാടക, […]
വിഷുവെത്തും മുമ്പേ വിപണി കീഴടക്കി കുട്ടി കൃഷ്ണന്‍മാര്‍
തിരുവനന്തപുരം: ഏത് ആഘോഷം എത്തിയാലും വിപണികളാണ് ആദ്യം അവ തിരിച്ചറിയുന്നത്. മലയാളികളെ സംബന്ധിച്ച് വിഷുവാണ് ഇനി വരാനിരിക്കുന്ന ഉത്സവം. വിഷുവിന് കണിവെയ്ക്കുന്ന പച്ചക്കറികള്‍ ഇടം പിടിക്കുന്നതിന് മുമ്പ് തന്നെ വിപണി കീഴടക്കിയിരിക്കുകയാണ് കണിയുടെ പ്രധാന ഭാഗമായ കൃഷ്ണ വിഗ്രഹങ്ങള്‍. 75 രൂപ മുതല്‍ 300 രൂപ വരെയാണ് കൃഷ്ണവിഗ്രഹങ്ങളുടെ വില. വിവിധ വര്‍ണങ്ങളിലാണ് കൃഷ്ണവിഗ്രഹങ്ങള്‍ വിപണിയിലെത്തുന്നത്. കണ്ണെഴുതിയും കളഭക്കുറി വരച്ചും വിപണിയിലെത്തുമ്പോള്‍ കാര്‍ണവര്‍ ഭംഗി ഏറെ. കാര്‍വര്‍ണന്‍ മാത്രമല്ല വിപണിയിലെത്തുന്നത്. മഞ്ഞ,നീല, കറുപ്പ് എന്നിങ്ങനെ വിവിധ നിറങ്ങളില്‍ […]
റേഡിയോ ജോക്കിയുടെ കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിനെ കൊല്ലാനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. ഒരു വാളും അറ്റം വളഞ്ഞുകൂര്‍ത്ത മറ്റൊരു ആയുധവുമാണ് കേസിലെ പ്രധാന പ്രതി അലിഭായിയുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. കരുനാഗപ്പള്ളി കായലിലില്‍ നിന്നാണ് രണ്ട് വാളുകളും കണ്ടെടുത്തത്. ഖത്തറില്‍ ഒളിവിലായിരുന്ന അലിഭായി എന്ന ഓച്ചിറ മേമന സ്വദേശി മുഹമ്മദ് സാലിഹിനെ ചൊവ്വാഴ്ച തിരുവനന്തപുരം വിമാനത്തവളത്തില്‍ എത്തിച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഖത്തറിലുള്ള വ്യവസായി സത്താറാണ് രാജേഷ് വധത്തിലെ മുഖ്യ ആസൂത്രകനെന്ന് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. സത്താറിന്റെ മുന്‍ ഭാര്യയും നൃത്താധ്യാപികയുമായ […]
പാറ്റൂര്‍ കേസില്‍ ലോകായുക്തയുടെ നിര്‍ണായക ഉത്തരവ്
തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ ഫ്‌ലാറ്റ് ഉടമകളുടെ കൈവശമുള്ള 4.3 സെന്റ് പുറമ്പോക്ക് കൂടി പിടിച്ചെടുക്കാന്‍ ലോകായുക്ത ഉത്തരവിട്ടു. ലോകായുക്തയുടെ ഡിവിഷന്‍ ബെഞ്ചാണ് കേസില്‍ നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. വിധി എത്രയും വേഗം നടപ്പാക്കാന്‍ ഉത്തരവിന്‍റെ കോപ്പി റവന്യൂവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഉടന്‍ നല്‍കാനും ലോകായുക്ത രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ കളക്ടര്‍ക്കും ഉത്തരവ് കൈമാറണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പാറ്റൂരിലെ 16.5 സെന്‍റ് പുറമ്പോക്ക് ഭൂമി ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്നുവെന്നായിരുന്നു സര്‍ക്കാരിന്‍റെ വാദം. ഇതില്‍ […]
റേഡിയോ ജോക്കിയുടെ കൊലപാതകം; മുഖ്യപ്രതി കസ്റ്റഡിയില്‍
തിരുവനന്തപുരം:റേഡിയോ ജോക്കി രാജേഷ് വധക്കേസിലെ മുഖ്യപ്രതി അലിഭായി പിടിയില്‍. സാലിഹ് ബിന്‍ ജലാല്‍ എന്ന അലിഭായി ഖത്തറില്‍ നിന്നാണ് കേരളത്തിലെത്തവെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്‍റര്‍പോളിന്‍റെ സഹായത്തോടെയാണ് പ്രതി പിടിയിലായത്. കൊലപാതകത്തിനുശേഷം കാഠ്മണ്ഡു വഴി ഇയാള്‍ ഖത്തറിലേക്ക് കടക്കുകയായിരുന്നു. അലിഭായിയുടെ ഖത്തറിലെ സ്‌പോണ്‍സറുമായി പൊലീസ് ബന്ധപ്പെടുകയും കൊലക്കേസ് പ്രതിയായതിനാല്‍ വീസ റദ്ദാക്കി നാട്ടിലേക്ക് തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് റേഡിയോ ജോക്കി രാജേഷിനെ അക്രമി സംഘം മടവൂര്‍ ജംഗ്ഷനു സമീപത്തുവച്ചു വെട്ടിക്കൊലപ്പെടുത്തിയത്. രാജേഷിന്റെ […]
പാമ്പ് വിഷത്തിന് പ്രതിവിധി കോഴിമുട്ട
തിരുവനന്തപുരം: പാമ്പ് വിഷത്തിന് പ്രതിവിധി കോഴിമുട്ട. പാമ്പ് കടിക്കുള്ള പ്രതിവിധി മുട്ടയുടെ മഞ്ഞക്കരുവില്‍ നിന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. കോഴിമുട്ടയില്‍ നിന്ന് വിഷസംഹാരി വികസിപ്പിച്ചത് ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സാണ്. മരുന്ന് വികസിപ്പിച്ചെടുത്തത് നാഡികളെയും രക്തപ്രവാഹ വ്യവസ്ഥകളെയും ബാധിക്കുന്ന വിഷങ്ങള്‍ക്കാണ്. കോഴിമുട്ടയുടെ മഞ്ഞക്കരുവില്‍ വിഷം കുത്തിവെച്ച ശേഷം അതുല്‍പാദിപ്പിക്കുന്ന ആന്റിബോഡി പാമ്ബു വിഷത്തിന് ഫലപ്രദമെന്ന് കണ്ടെത്തി. നാഡി, രക്തചംക്രമണ വ്യവസ്ഥകളെ ബാധിക്കുന്ന വിഷത്തിന് വേണ്ടി പ്രത്യേക മരുന്നുകള്‍ തുടര്‍ഗവേഷണത്തില്‍ കണ്ടെത്തുകയുമായിരുന്നു. മരുന്ന് മൃഗങ്ങളിലും എലികളിലും വിജയകരമായി പരീക്ഷിച്ചു. […]









