റേഡിയോ ജോക്കിയുടെ കൊലപാതകം; മുഖ്യപ്രതി കസ്റ്റഡിയില്‍

തിരുവനന്തപുരം:റേഡിയോ ജോക്കി രാജേഷ് വധക്കേസിലെ മുഖ്യപ്രതി അലിഭായി പിടിയില്‍. സാലിഹ് ബിന്‍ ജലാല്‍ എന്ന അലിഭായി ഖത്തറില്‍ നിന്നാണ് കേരളത്തിലെത്തവെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഇന്‍റര്‍പോളിന്‍റെ സഹായത്തോടെയാണ് പ്രതി പിടിയിലായത്. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം കാ​ഠ്മ​ണ്ഡു വ​ഴി ഇ​യാ​ള്‍ ഖ​ത്ത​റി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. അലിഭായിയുടെ ഖത്തറിലെ സ്‌പോണ്‍സറുമായി പൊലീസ് ബന്ധപ്പെടുകയും കൊലക്കേസ് പ്രതിയായതിനാല്‍ വീസ റദ്ദാക്കി നാട്ടിലേക്ക് തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് റേ​ഡി​യോ ജോ​ക്കി രാ​ജേ​ഷി​നെ അ​ക്ര​മി സം​ഘം മ​ട​വൂ​ര്‍ ജം​ഗ്ഷ​നു സ​മീ​പ​ത്തു​വ​ച്ചു വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. രാ​ജേ​ഷി​ന്‍റെ ഓ​ഫീ​സി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

രാ​ജേ​ഷി​ന്‍റെ വി​ദേ​ശ​ത്തു​ള്ള വ​നി​താ സു​ഹൃ​ത്തി​ന്‍റെ ഭ​ര്‍​ത്താ​വാ​ണ് ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തെ ഏ​ര്‍​പ്പാ​ടാ​ക്കി​യ​തി​നു പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ള്ള വി​വ​രം. അതേ സമയം മുഖ്യപ്രതികളില്‍ ഒരാളായ അപ്പുണ്ണി തുടര്‍ച്ചയായി സഞ്ചരിച്ച്‌ ഒളിവിടം മാറുന്നതാണ് പൊലീസിന് വെല്ലുവിളിയാകുന്നത്. കൊലയുടെ ആസൂത്രണത്തില്‍ പങ്കെടുത്ത മൂന്ന് പേര്‍ അറസ്റ്റിലായിരുന്നു.

 

prp

Related posts

Leave a Reply

*