വെയിലത്ത് പണിയെടുക്കുന്നവരുടെ ജോലി സമയം പുന:ക്രമീകരിച്ചു

തിരുവനന്തപുരം: പകല്‍ താപനില ക്രമാതീതമായി ഉയര്‍ന്നു കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യം ഉള്ളതിനാല്‍ തൊഴിലാളികളുടെ ജോലി സമയം ഫെബ്രുവരി 22 മുതല്‍ ഏപ്രില്‍ 30 വരെ പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചക്ക് 12 മുതല്‍ 3.00 മണി വരെ വിശ്രമവേളയായിരിക്കും.

ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെയുള്ള സമയത്തിനുള്ളില്‍ 8 മണിക്കൂറായി നിജപ്പെടുത്തിയും രാവിലെയും ഉച്ചക്ക് ശേഷവും ഉള്ള മറ്റു ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചക്ക് 12 മണിക്ക് അവസാനിക്കുന്ന പ്രകാരവും വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന പ്രകാരവും പുന:ക്രമീകരിച്ച്‌ ലേബര്‍ കമ്മീഷണര്‍ ഉത്തരവായി.

തൊഴിലുടമകള്‍ തൊഴിലാളികളുടെ ജോലി സമയം മേല്‍ പറഞ്ഞ പ്രകാരം ക്രമീകരിച്ച്‌ നല്‍കണമെന്നും ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ ലേബര്‍ ആഫീസര്‍ അറിയിച്ചു. തൊഴിലാളികള്‍ ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ വെയിലത്ത് പണിയെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം അറിയിക്കണമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

prp

Related posts

Leave a Reply

*