സം​സ്ഥാ​ന​ത്ത് ട്രെ​ക്കിം​ഗി​ന് താ​ല്‍​ക്കാലി​ക നി​രോ​ധ​നം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വനമേഖലകളില്‍ ട്രെ​ക്കിം​ഗി​ന് താ​ല്‍​കാ​ലി​ക നി​രോ​ധ​നം. തേനി കു​ര​ങ്ങ​ണി വ​ന​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ട്രെ​ക്കിം​ഗ് നിരോധി​ച്ച​തെ​ന്നു വ​നം വ​കു​പ്പ് അ​റി​യി​ച്ചു.

ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ ആ​രും ട്രെക്കിം​ഗി​നാ​യി വ​ന​ത്തി​ല്‍ പ്ര​വേ​ശി​ക്ക​രു​തെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കാ​ട്ടു​തീ​ക്കു​ള്ള സാ​ധ്യ​ത ഉ​യ​ര്‍​ന്ന​തും വ​ന​ത്തി​നു​ള്ളി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ഭാ​വ​വു​മാ​ണ് ട്രെ​ക്കിം​ഗ് നി​രോ​ധി​ക്കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം.

വേനലിന്‍റെ കാഠിന്യം ഏറിയതിനെ തുടര്‍ന്ന് മരങ്ങളും പുല്ലുകളും ഉണങ്ങിയതാണ് കാട്ടുതീയുടെ സാധ്യത ഉയര്‍ത്തിയത്.തേനിയിലെ അപകടത്തിന് പുറമെ കേരളത്തിന്‍റെ അതിര്‍ത്തി ഗ്രാമങ്ങളായ രാമക്കല്‍മേട്, പൂക്കുളം മല തുടങ്ങിയ പ്രദേശങ്ങളിലും കാട്ടുതീ ഉണ്ടായിരുന്നു.

prp

Related posts

Leave a Reply

*