പെണ്‍കുട്ടിയോടൊപ്പം കാറില്‍ കറങ്ങുകയായിരുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍

കാസര്‍കോട്: പെണ്‍കുട്ടിയോടൊപ്പം കാറില്‍ കറങ്ങുകയായിരുന്ന മൂന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ പോലീസ് പിടിയിലായി. കാസര്‍കോട് സ്വദേശിനിയായ 19 കാരി പെണ്‍കുട്ടിക്കൊപ്പമാണ് മംഗ്ലൂരുവില്‍ എഞ്ചിനീയറിംഗ് കോഴ്സിന് പഠിക്കുന്ന മൂന്ന് വിദ്യാര്‍ത്ഥികള്‍ രാത്രിയില്‍  പിടിയിലായത്.

പിടിയിലാകുമ്പോള്‍ പെണ്‍കുട്ടിയും യുവാക്കളും ലഹരിയിലായിരുന്നു. ഇവരെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്.  2014 ല്‍ കാസര്‍കോട്ടെ ഒരു സ്വകാര്യ സ്കൂളിലാണ് പെണ്‍കുട്ടിയും യുവാക്കളും ഒന്നിച്ച്‌ പഠിച്ചത്. പിന്നീട് പെണ്‍കുട്ടി പ്ലസ്ടുവില്‍ പഠനം നിര്‍ത്തി. യുവാക്കളില്‍ ഒരാളുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. മംഗളൂരുവില്‍ പലതവണ ഇവര്‍ സന്ധിക്കാറുണ്ടായിരുന്നു.

ഇതിനിടയില്‍ ഇവര്‍ കഞ്ചാവും മദ്യവും ഉപയോഗിച്ചു വന്നിരുന്നതായി പിടിയിലായവര്‍ പോലീസിനോട് സൂചിപ്പിച്ചിട്ടുണ്ട്. പെണ്‍കുട്ടി പലതവണ ലൈംഗീക ബന്ധത്തിന് വിധേയയാവുകയും ചെയ്തിട്ടുണ്ട്. പിടിയിലായ യുവാക്കളെല്ലാം ഉന്നത കുടുംബാംഗങ്ങളാണ്. പോലീസ് ബന്ധുക്കളെ വിളിച്ചു വരുത്തിയിട്ടുണ്ട്.

പെണ്‍കുട്ടിയോ വീട്ടുകാരോ പരാതി നല്‍കിയാല്‍ കേസുമായി മുന്നോട്ട് പോകാനാണ് പോലീസിന്‍റെ തീരുമാനം. പെണ്‍കുട്ടി സെക്സ് റാക്കറ്റിന്‍റെ വലയിലായതായാണ് സംശയിക്കുന്നത്. പോലീസ് ഇതുസംബന്ധിച്ച്‌ വിശദമായ അന്വേഷണമാണ് നടത്തിവരുന്നത്.

prp

Related posts

Leave a Reply

*