സ്വകാര്യ ബസ് സമരം മാറ്റിവച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ആരംഭിക്കാനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റിവച്ചത്.

ബസുടമകളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ബസ് ഉടമകള്‍ അറിയിച്ചു. നിരക്ക് വര്‍ദ്ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് പണിമുടക്ക് നടത്തുമെന്നാണ് സ്വകാര്യ ബസുടമകളുടെ സംഘടന പ്രഖ്യാപിച്ചിരുന്നത്.

നിരക്ക് വര്‍ദ്ധനയ്ക്ക് പുറമെ വിദ്യാര്‍ത്ഥികളുടെ സൗജന്യ നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരമുള്ള റൂട്ടുകളിലെ നിരോധനം നീക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

prp

Related posts

Leave a Reply

*