താന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങള്‍ വ്യാജം: ബിനോയ് കോടിയേരി

തിരുവനന്തപുരം: ദുബായില്‍ താന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങള്‍ വ്യാജമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരി.

തന്‍റെ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള രേഖകളെല്ലാം താന്‍ ഹാജരാക്കാന്‍ തയാറാണ്. ദുബായില്‍ ബിസിനസുമായി ബന്ധപ്പെട്ട ഒരു ചെക്ക് കേസ് ഉണ്ടായിരുന്നു. അത് കോടതി വഴി പരിഹരിച്ചതാണ്. ഇപ്പോള്‍ ആരോപിക്കുന്നത് പോലുള്ള യാതൊരു സംഭവവും തന്‍റെ പേരില്‍ ഇല്ലെന്ന് ബിനോയ് കോടിയേരി പത്രകുറിപ്പിലൂടെ അറിയിച്ചു.

വസ്തുതാവിരുദ്ധമായ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതിന്‍റെ അടിസ്ഥാനമെന്താണെന്ന് വ്യക്തമല്ലെന്നും അത് ദുരുദ്ദേശപരമാണെന്നും ബിനോയ് വ്യക്തമാക്കി.  ദുബായില്‍ യാത്രാനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന വാര്‍ത്തയും ബിനോയ് നിഷേധിച്ചു. ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ പ്രേരിതമാണോയെന്ന് ഇപ്പോള്‍ പ്രതികരിക്കുന്നില്ല. കൂടുതല്‍ വിവരങ്ങളുമായി അച്ഛന്‍ മാധ്യമങ്ങളെ കാണുമെന്നും ബിനോയ് പറഞ്ഞു.

 

prp

Related posts

Leave a Reply

*