ഈ വര്‍ഷം ലോഡ് ഷെഡിങ് ഉണ്ടാവില്ലെന്ന് എം.എം മണി

തിരുവനന്തപുരം: ഈ വര്‍ഷം ലോഡ് ഷെഡിങ് ഉണ്ടാവില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ലോഡ് ഷെഡിങ് ഒഴിവാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ വൈദ്യുതി വാങ്ങാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും മന്ത്രി വ്യക്തമാക്കി. സമവായമില്ലാതെ അതിരപ്പിള്ളി പദ്ധതിയെപ്പറ്റി ചിന്തിക്കാനാവില്ല.  രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സമവായമുണ്ടെങ്കില്‍ ഉടന്‍ തന്നെ പദ്ധതി തുടങ്ങുമെന്നും മന്ത്രി എം.എം മണി പറഞ്ഞു. അതേസമയം സംസ്ഥാനം സൗരോജ്ജമേഖലയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.    

ശ്രീജിത്തിന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റും സമരപന്തലില്‍

തിരുവനന്തപുരം: ശ്രീജിവിന്‍റെ  മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണയുമായി നടന്‍ സന്തോഷ് പണ്ഡിറ്റും. സമരപന്തലിലെത്തി ശ്രീജിത്തിനെ സന്ദര്‍ശിച്ചുകൊണ്ടാണ് സമരത്തിന് സന്തോഷ് പണ്ഡിറ്റ് പിന്തുണ നല്‍കിയത്. അപാരമായ ക്ഷമയും,സഹന ശക്തിയും കാണിക്കുന്ന ശ്രീജിത്തിനും അമ്മക്കും ഈ സമരം ഒരു വീജയത്തില്‍ എത്തിക്കുവാന്‍ സാധിക്കട്ടെ എന്നു ആശംസിക്കുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇനിയും ഈ നാട്ടില്‍ നടക്കുന്ന നീതിക്കൂ വേണ്ടിയുള്ള എല്ലാ സമരത്തിലും, ഞാനും സാധാരണക്കാരുടേയും, പാവപ്പെട്ടവരുടേയും കൂടെ ഉണ്ടാകും. എന്നാലാകുന്ന സകല സഹായങ്ങളും […]

കേരളം അഴിമതിരഹിത സംസ്ഥാനം: ജസ്റ്റിസ് പി സദാശിവം

തിരുവനന്തപുരം: രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളം അഴിമതിരഹിത സംസ്ഥാനമാണെന്നും മികച്ച ക്രമസമാധാന നിലയാണുള്ളതെന്നും ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. അതേസമയം ചില സംഘടനകള്‍ ദേശീയതലത്തില്‍ കേരളത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സംഘപരിവാറിനെ ഉന്നംവെച്ച്‌ അദ്ദേഹം പറഞ്ഞു. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്. ചില സംഘടനകള്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിച്ചത്. ക്രമസമാധാനനിലയെക്കുറിച്ച്‌ ദേശീയതലത്തില്‍ ഒരുമാസം നീണ്ട കുപ്രചരണം നടത്തി. സാമൂഹ്യവികസനത്തില്‍ കേരളത്തിന്‍റെ നേട്ടങ്ങള്‍ തമസ്കരിക്കാന്‍ ശ്രമിച്ചുവെന്നും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക […]

ശ്രീജിവിന്‍റെ മരണം സിബിഐ അന്വേഷിക്കും

തിരുവനന്തപുരം: പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിവിന്‍റെ മരണം സിബിഐ അന്വേഷിക്കും.   ഇത് സംബന്ധിച്ച ഉത്തരവ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ ശ്രീജിവിന്‍റെ സഹോദരന്‍ ശ്രീജിത്തിന് കൈമാറി. ശ്രീജിവിന്‍റെ ഘാതകരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ കഴിഞ്ഞ 771 ദിവസമായി സമരം നടത്തി വരികയായിരുന്നു. മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ രമണി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍  അന്വേഷണം നടത്താന്‍ സാധിക്കില്ലെന്നായിരുന്നു സിബിഐയുടെ നിലപാട്. തുടര്‍ന്ന്‍  കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി […]

ശ്രീജിവിന്‍റെ മരണം; അമ്മ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ശ്രീജിവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ രമണി പ്രമീള സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.  ശ്രീജിത്തിന്റെ സമരം ഇന്ന് 769 -ാം ദിവസത്തിലേക്ക് കടക്കവേയാണ് സംഭവം നടന്ന 2014 മുതല്‍ നടത്തിയ നിയമപോരാട്ടങ്ങളുടെ രേഖകള്‍ രമണി ഗവര്‍ണര്‍ പി. സദാശിവത്തിന് കൈമാറിയത്. പൊലീസിലും മനുഷ്യാവകാശ കമ്മിഷനിലും നല്‍കിയ പരാതികളുടെയും പൊലീസ് കംപ്ലെയിന്‍റ്സ്  അതോറിറ്റിയുടെ ഉത്തരവിന്‍റെ പകര്‍പ്പും ഇതില്‍ ഉള്‍പ്പെടുന്നു. കസ്റ്റഡിമരണമെന്ന് പൊലീസ് കംപ്ലൈന്‍റ് അതോറിറ്റിയുടെ കണ്ടെത്തലുണ്ടായിട്ടും പൊലീസ് നടപടികള്‍ കാര്യക്ഷമമല്ല. സ്വതന്ത്ര ഏജന്‍സി  കേസ് […]

തോമസ് ചാണ്ടിക്കെതിരായ കേസ്; വിജിലന്‍സ് സംഘത്തെ മാറ്റി

തിരുവനന്തപുരം: രാജിവെച്ച മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ കൈയ്യേറ്റ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെ മാറ്റി. വലിയകുളം – സീറോ ജെട്ടി റോഡ് നിര്‍മ്മാണ ക്രമക്കേട് അന്വേഷിക്കുന്ന സംഘത്തെയാണ് മാറ്റിയിരിക്കുന്നത്. മുമ്പ് കേസ് അന്വേഷിച്ച കോട്ടയം യൂണിറ്റിലെ ഉദ്യോഗസ്ഥരില്‍ ആരും തന്നെ പുതിയ സംഘത്തിലില്ല. തിരുവനന്തപുരം യൂണിറ്റായിരിക്കും ഇനി അന്വേഷണം നടത്തുക. തോമസ് ചാണ്ടിക്കെതിരായ ക്രമക്കേടില്‍ കേസെടുക്കണമെന്ന് ആദ്യ വിജിലന്‍സ് സംഘം ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ തന്നെ വിജിലന്‍സിനെ മാറ്റിയുള്ള ഈ പുതിയ നീക്കം കേസ് അട്ടിമറിക്കാനാണെന്നും ആക്ഷേപമുണ്ട്. […]

ഓണ്‍ലൈന്‍ പത്രങ്ങളുടെ കൂട്ടായ്മയായ കോം ഇന്ത്യക്ക് പുതിയ ഭാരവാഹികളായി

തിരുവനന്തപുരം: മലയാളത്തിലെ സ്വതന്ത്ര ഓണ്‍ലൈന്‍ പത്രങ്ങളുടെ കൂട്ടായ്മയായ കോം ഇന്ത്യയുടെ പുതിയ വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സൗത്ത് ലൈവിന്‍റെ ചീഫ് എഡിറ്ററും അറിയപ്പെടുന്ന മാധ്യമ നിരീക്ഷകനും സുപ്രീം കോടതി അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോള്‍ ചെയര്‍മാനാണ്. ഇ-വാര്‍ത്ത മാനേജിങ് എഡിറ്റര്‍ അല്‍ അമീന്‍ പുതിയ പ്രസിഡന്‍റായും മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയ പുതിയ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ട്രഷററായി പ്രവര്‍ത്തിക്കുന്നത് കാസര്‍ഗോഡ് വാര്‍ത്ത മാനേജിങ് എഡിറ്റര്‍ അബ്ദുള്‍ മുജീബാണ്. വൈസ് പ്രസിഡന്റ് സത്യം എഡിറ്റര്‍ വിന്‍സന്റ് […]

”ഓട് പാറൂ കണ്ടം വഴി..’; ശ്രീജിത്തിനെ പിന്തുണച്ച പാര്‍വതി വീണ്ടും കുടുങ്ങി

നടി പാര്‍വതിയ്ക്കെതിരെ വീണ്ടും സൈബര്‍ ആക്രണം. പൊലീസ് കസ്റ്റഡിയിലിരിക്കെ ദുരൂഹ സാഹചര്യത്തില്‍ കൊലചെയ്യപ്പെട്ട ശ്രീജിവിന്‍റെ മരണത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണയേകി പാര്‍വതി രംഗത്തെത്തിയിരുന്നു. ശ്രീജിത്തിന് പിന്തുണയര്‍പ്പിച്ച്‌ പാര്‍വതി ഫെയ്സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് സൈബര്‍ ആക്രമണം നടക്കുന്നത്. അശ്ലീല ചുവയുള്ള പരാമര്‍ശങ്ങളാണ് പാര്‍വതിയുടെ പോസ്റ്റിന് താഴെ കമന്‍റുകളായി വന്നുകൊണ്ടിരിക്കുന്നത്.        ”അവനും അവളും ഒരേ നാട്ടില്‍ നീതി തേടിയവര്‍…. അവള്‍ വീട്ടിലിരുന്നു പോപ്കോണ്‍ തിന്നു നീതിതേടിയപ്പോള്‍ ഭരണ കൂടം ഉണര്‍ന്നു […]

വാഹനരജിസ്ട്രേഷന്‍ തട്ടിപ്പ്; സുരേഷ് ഗോപിയുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

തിരുവനന്തപുരം: പുതുച്ചേരിയില്‍ വ്യാജരേഖ ചമച്ച്‌ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ നടന്‍ സുരേഷ് ഗോപി എം.പിയുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് പേരുടെ ആള്‍ജാമ്യത്തിലുമാണ് വിട്ടയച്ചത്. ചോദ്യം ചെയ്യലിന് എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്നും  അന്വേഷണത്തില്‍ ഇടപെടരുതെന്നും കോടതി സുരേഷ് ഗോപിയോട് പറഞ്ഞു. കേസില്‍ സുരേഷ് ഗോപിക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി […]

ശ്രീജീവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും

ന്യൂഡല്‍ഹി : ശ്രീജീവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും. ഇത് സംബന്ധിച്ച്‌ ഉറപ്പ് ലഭിച്ചതായി എംപിമാരായ ശശി തരൂരും കെസി വേണുഗോപാലും അറിയിച്ചു. കേന്ദ്രമന്ത്രി പേഴ്സണല്‍ കാര്യമന്ത്രി ജിതേന്ദ്രസിംഗാണ് ഇക്കാര്യം ഉറപ്പ് നല്‍കിയതെന്നും സിബിഐ ഡയറക്ടറുമായി ജിതേന്ദ്രസിംഗ് ഉടന്‍ ചര്‍ച്ച നടത്തുമെന്നും ഇവര്‍ വ്യക്തമാക്കി. അതേസമയം സെക്രട്ടറിയേറ്റ് പടിക്കല്‍ നടന്നുകൊണ്ടിരിക്കുന്ന  സമരം തുടരാനാണ് ശ്രീജിത്തിന്‍റെ തീരുമാനം. സിബിഐ അന്വേഷണം തുടങ്ങുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ശ്രീജിത്ത്. സഹോദരന്‍റെ കൊലപാതകത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്‌ കൊണ്ടുള്ള സമരം  766 […]