ഓണ്‍ലൈന്‍ പത്രങ്ങളുടെ കൂട്ടായ്മയായ കോം ഇന്ത്യക്ക് പുതിയ ഭാരവാഹികളായി

തിരുവനന്തപുരം: മലയാളത്തിലെ സ്വതന്ത്ര ഓണ്‍ലൈന്‍ പത്രങ്ങളുടെ കൂട്ടായ്മയായ കോം ഇന്ത്യയുടെ പുതിയ വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സൗത്ത് ലൈവിന്‍റെ ചീഫ് എഡിറ്ററും അറിയപ്പെടുന്ന മാധ്യമ നിരീക്ഷകനും സുപ്രീം കോടതി അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോള്‍ ചെയര്‍മാനാണ്.

ഇ-വാര്‍ത്ത മാനേജിങ് എഡിറ്റര്‍ അല്‍ അമീന്‍ പുതിയ പ്രസിഡന്‍റായും മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയ പുതിയ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ട്രഷററായി പ്രവര്‍ത്തിക്കുന്നത് കാസര്‍ഗോഡ് വാര്‍ത്ത മാനേജിങ് എഡിറ്റര്‍ അബ്ദുള്‍ മുജീബാണ്. വൈസ് പ്രസിഡന്റ് സത്യം എഡിറ്റര്‍ വിന്‍സന്റ് നെല്ലിക്കുന്നേല്‍ ആണ്. ജോയിന്‍റ് സെക്രട്ടറിമാര്‍ ഷാജി ജോണ്‍ മെട്രോ മാറ്റിനി, അജയ് മുത്താന വൈഗ ന്യൂസ്.

ദിവസേന കുറഞ്ഞത് പതിനായിരം വായനക്കാരും കേരളത്തില്‍ ഓഫീസും രണ്ട് എഡിറ്റോറിയല്‍ ജീവനക്കാരടക്കം മൂന്ന് ജീവനക്കാരും ഉള്ള പോര്‍ട്ടലുകള്‍ക്ക് മാത്രമാണ് കോം ഇന്ത്യയില്‍ അംഗത്വം നല്‍കുന്നത്. ഈ യോഗ്യത ഉള്ള ന്യൂസ് പോര്‍ട്ടലുകള്‍ക്ക് അംഗത്വത്തിനായി ചുവടെ കൊടുത്തിരിക്കുന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കാവുന്നതാണ്. വേണ്ടത്ര പരിശോധനകള്‍ക്ക് ശേഷം എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതി ലഭിച്ചാല്‍ യോഗ്യതയുള്ളവര്‍ക്ക് കോം ഇന്ത്യയില്‍ പ്രവേശനം നല്‍കും.

ഇ-മെയില്‍ വിലാസം:- office@comindia.org

prp

Related posts

Leave a Reply

*