തിരുവനന്തപുരം: മലയാളത്തിലെ സ്വതന്ത്ര ഓണ്‍ലൈന്‍ പത്രങ്ങളുടെ കൂട്ടായ്മയായ കോം ഇന്ത്യയുടെ പുതിയ വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സൗത്ത് ലൈവിന്‍റെ ചീഫ് എഡിറ്ററും അറിയപ്പെടുന്ന മാധ്യമ നിരീക്ഷകനും സുപ്രീം കോടതി അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോള്‍ ചെയര്‍മാനാണ്. ഇ-വാര്‍ത്ത മാനേജിങ് എഡിറ്റര്‍ അല്‍ അമീന്‍ പുതിയ പ്രസിഡന്‍റായും മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയ പുതിയ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ട്രഷററായി പ്രവര്‍ത്തിക്കുന്നത് കാസര്‍ഗോഡ് വാര്‍ത്ത മാനേജിങ് എഡിറ്റര്‍ അബ്ദുള്‍ മുജീബാണ്. വൈസ് പ്രസിഡന്റ് സത്യം എഡിറ്റര്‍ വിന്‍സന്റ് […]

