ശ്രീജിത്തിന് പിന്തുണയുമായി മലയാള സിനിമാലോകം; ബ്ലാസ്റ്റേഴ്സ് താരം വിനീതും റിനോയും സമരമുഖത്ത്

തിരുവനന്തപുരം: പൊലീസ് മര്‍ദനത്തെത്തുടര്‍ന്ന് മരിച്ച ശ്രീജിവിന്‍റെ  മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയേറുകയാണ്. മലയാള സിനിമാ ലോകം കൂട്ടമായി പിന്തുണയുമായി എത്തിയപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് താരം വിനീതും റിനോയും കൂടെ നിന്നു. സെക്രട്ടേറിയേറ്റ് പടിക്കല്‍ കഴിഞ്ഞ ദിവസം കണ്ടത് പുതിയ ഒരു തലമുറയുടെ ആവേശമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പിന്തുണയര്‍പ്പിച്ചവര്‍ നേരിട്ട് തന്നെ സമരാഹ്വാനവുമായി എത്തിയപ്പോള്‍ സിനിമാ ലോകത്ത് നിന്ന് യുവതാരങ്ങളില്‍ ശ്രദ്ധേയനായ ടോവിനോ തോമസും പ്രിയങ്കയും നേരിട്ട് തന്നെയെത്തി തങ്ങളുടെ […]

എകെജിയ്ക്കെതിരെയുള്ള വി ടി ബല്‍റാമിന്‍റെ പരാമര്‍ശം; സോഷ്യല്‍ മീഡിയയില്‍ ഇന്ന്‍ കരിദിനം

തിരുവനന്തപുരം: എകെജിയ്ക്കെതിരെയുള്ള വിടി ബല്‍റാം എംഎല്‍എയുടെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഇന്ന് കരിദിനം ആചരിക്കും. എകെജിയ്ക്കെതിരെയുള്ള ബല്‍റാമിന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് സോഷ്യല്‍ മീഡിയയും പ്രതിഷേധത്തില്‍ അണിചേരുന്നത്. സംഭവത്തില്‍ പ്രതിഷേധം അറിയിക്കാന്‍ ഇന്ന് പ്രൊഫൈല്‍ പിക്ച്ചര്‍ മാറ്റി കറുപ്പ് നിറമാക്കും. സോഷ്യല്‍ മീഡിയയുടെ കറുപ്പണിഞ്ഞുകൊണ്ടുള്ള പ്രതിഷേധത്തിനെ പരിഹസിച്ചുകൊണ്ട് ബല്‍റാം രംഗത്തെത്തിയിരുന്നു. കറുപ്പ് നിറത്തെത്തന്നെ ഇതിനുവേണ്ടി കൃത്യമായി തെരഞ്ഞെടുത്തത് ശുദ്ധ വംശീയതയാണ്. കമ്മ്യൂണിസ്റ്റുകളുടെ ഇപ്പോഴും തുടരുന്ന സവര്‍ണ്ണബോധമാണെന്നും ബല്‍റാം പരിഹസിക്കുന്നു. #blackday, #balramlies, #balramshouldapologize തുടങ്ങിയ […]

കേരളത്തിന്‍റെ സമഗ്രവികസത്തിനായി ലോക കേരള സഭ; ഇന്ന്​ സമാപിക്കും

തിരുവനന്തപുരം: പ്രവാസികളുടെ സഹായത്തോടെ സംസ്​ഥാനത്തിന്‍റെ സമഗ്രവികസനം നടപ്പാക്കുന്നതിനായി സംഘടിപ്പിച്ച ലോക കേരള സഭ ഇന്ന്​ സമാപിക്കും. വിവിധ വിഷയങ്ങളില്‍ രണ്ട് ദിവസമായി നടന്ന ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രി ഇന്ന് സഭയില്‍ മറുപടി നല്‍കും. വരും നാളുകളില്‍ സംസ്ഥാനത്തെ വിവിധ രംഗങ്ങളില്‍ കൂടുതല്‍ വിദേശ നിക്ഷേപത്തിന് പ്രവാസികള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. നിക്ഷേപ വിനിയോഗത്തിനായി ഭാവനാപരമായ പദ്ധതികള്‍ ഉണ്ടാക്കുമെന്ന ഉറപ്പാണ് ലോക കേരള സഭയുടെ ആദ്യ ദിനം പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. പെട്ടെന്നുള്ള ഹര്‍ത്താല്‍ ഒഴിവാക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പിന്മാറണമെന്നാണ് പ്രവാസികളില്‍ […]

മാന്‍ഹോളിലിറങ്ങാന്‍ യന്ത്രമനുഷ്യര്‍; പദ്ധതിക്ക് ഒരുമാസത്തിനുള്ളില്‍ തുടക്കമാകും

തിരുവനന്തപുരം: മനുഷ്യര്‍ക്ക് പകരം മാന്‍ഹോളിലിറങ്ങി ജോലി ചെയ്യാന്‍ യന്ത്രമനുഷ്യരെ വികസിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. ഒരു മാസത്തിനകം റോബോട്ട് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാനത്ത് പലയിടത്തും മാന്‍ഹോളിലിറങ്ങി അപകടകരമായി തൊഴിലാളികള്‍ ജോലി ചെയ്യുന്ന സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടല്‍. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇത് സംബന്ധിച്ച്‌ വിശദീകരിച്ചത്. പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം; ”എന്തൊരു അവസ്ഥയാണിത്, ഇതിനൊരു മാറ്റം വരണ്ടേ?’ മാന്‍ഹോളിലിറങ്ങി ജോലി എടുക്കുന്ന തൊഴിലാളിയുടെ ചിത്രം കണ്ട മുഖ്യമന്ത്രിയുടെ ചോദ്യം മാലിന്യം മാറ്റുന്ന […]

പ്രതിദിന വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച്‌ കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: പ്രതിദിന വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച്‌ കെഎസ്‌ആര്‍ടിസി. ഇന്നലെ ഒരു ദിവസത്തെ മാത്രം കണക്കു നോക്കിയാല്‍  7.44 കോടിരൂപയാണ് വരുമാനം ലഭിച്ചിരിക്കുന്നത്.  പെന്‍ഷന്‍ പ്രതിസന്ധിയും ഡീസല്‍ ക്ഷാമവും കെഎസ്‌ആര്‍ടിസിയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ നേരിയ ആശ്വാസമാവുകയാണ് ഈ നേട്ടം. ഇതുവരെയുള്ള ഏറ്റവും വലിയ പ്രതിദിന വരുമാനം ഡിസംബര്‍ 23 നായിരുന്നു. അന്നത്തെ കളക്ഷന്‍ 7.18കോടിരൂപയാണ്. ഈ റെക്കോര്‍ഡാണ് ഇന്നലെ മറികടന്നത്. ശബരിമല തീര്‍ത്ഥാടകരുടെ എണ്ണംകൂടിയതാണ് റെക്കോര്‍ഡ് കളക്ഷന് പ്രധാന കാരണം. ഒപ്പം തമിഴ്നാട് സര്‍ക്കാരിനു കീഴിലുള്ള ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ പണിമുക്കിലായതോടെ […]

ഓഖി; 3 മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു, തിരിച്ചെത്താനുള്ളത് 216 പേരെന്ന് സര്‍ക്കാര്‍

കോഴിക്കോട്: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ചനിലയില്‍ തിരിച്ചറിയാനാകാത്ത വിധം ആശുപത്രിയില്‍ സൂക്ഷിച്ച മൂന്നു മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു. കോഴിക്കോട് സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളാണ്  ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. വിഴിഞ്ഞം  സ്വദേശി ജെറോം, പൂന്തുറ സ്വദേശി ഡെന്‍സണ്‍ ,പുല്ലുവിള സ്വദേശി സിറില്‍ മിറാന്‍ഡ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ സിറിലിന്‍റെയും, ജെറോമിന്‍റെയും മൃതദേഹങ്ങള്‍      ബേപ്പൂരാണ്. ഡെന്‍സന്‍റെത് നീണ്ടകരയിലും. മറ്റ് മൂന്ന് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ തമിഴ്നാട് സ്വദേശികളാണ്. അതേസമയം ഓഖി കൊടുങ്കാറ്റില്‍ കാണാതാവര്‍ 216 പേരെന്ന് പുതിയ കണക്ക്. ഇതില്‍ […]

ഓഖി: ദുരന്തബാധിതര്‍ക്ക് മുഖ്യമന്ത്രി 22 ലക്ഷം രൂപ കൈമാറി

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ പെട്ട് മരണം സ്ഥിരീകരിച്ച 25 മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് 22 ലക്ഷം രൂപ വീതം മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. വിഴിഞ്ഞത്ത് നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി സഹായധനം കൈമാറിയത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ട് ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള രണ്ട് ലക്ഷം രൂപയും ചേര്‍ത്താണ് സഹായം.  കാണാതായവര്‍ക്കുള്ള സഹായം സമയബന്ധിതമായി നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുന:രധിവാസം പൂര്‍ണമായും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള രണ്ട് ലക്ഷം രൂപയും […]

സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് അവതരിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് അവതരിപ്പിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.  ഇതിനു മുന്നോടിയായി നിയമസഭാ സമ്മേളനം ഈ മാസം 22 മുതല്‍ ചേരും.   നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സമ്പൂര്‍ണ ബജറ്റ് സമ്മേളനമായിരിക്കും ഇത്തവണത്തേത്. സാധാരണ ബജറ്റ് സമ്മേളനത്തില്‍ ബജറ്റ് അവതരണവും നാല് മാസത്തെ വോട്ട് ഓണ്‍ അക്കൗണ്ടുമാണ് പാസാക്കലുമാണ് നടക്കാറ്. എന്നാല്‍ സമ്പൂര്‍ണ ബജറ്റ് സമ്മേളനം […]

പുതുവത്സരാഘോഷത്തിനിടെ സംഘര്‍ഷം; ഒരാള്‍ വെട്ടേറ്റു മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ വെട്ടേറ്റു മരിച്ചു. മറനല്ലൂര്‍ സ്വദേശി അരുണ്‍ജിത്ത് ആണ് കൊല്ലപ്പെട്ടത്. ബാലരാമപുരം ശാന്തിപുരം കോളനിയില്‍ വച്ചായിരുന്നു സംഭവം. ആഘോഷങ്ങള്‍ക്കിടെ ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അരുണിന്‍റെ സുഹൃത്ത് വണ്ടനൂര്‍ സ്വദേശി അനീഷിനും വെട്ടേറ്റു.  ഇയാളെ ഗുരതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരുണ്‍ ജിത്ത് നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ്.

ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; തലസ്ഥാന നഗരിയില്‍ 15 ഹോട്ടലുകള്‍ പൂട്ടി

തിരുവനന്തപുരം: നഗരത്തിലെ 15 ഹോട്ടലുകള്‍ക്ക് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ താഴ് വീണു. സെക്രട്ടേറിയറ്റിനും എംഎല്‍എ ക്വാട്ടേഴ്സിനും സമീപത്ത് പ്രവര്‍ത്തിച്ച ഹോട്ടലുകളാണ് ഭക്ഷ്യ സുരക്ഷ കമീഷണറുടെ പരിശോധനയെത്തുടര്‍ന്ന് പൂട്ടിയത്. 3,42,500 രൂപ പിഴയും ഭക്ഷ്യ സുരക്ഷ വകുപ്പ് ഈടാക്കി. പത്ത് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. പത്ത് പ്രത്യേക സ്ക്വാഡുകള്‍ 60 ഹോട്ടലുകളിലായാണ് പരിശോധന നടത്തിയത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളെ കുറിച്ച്‌ വ്യാപകമായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഭക്ഷ്യ സുരക്ഷ കമീഷണറുടെ നടപടി. ലൈസന്‍സില്ലാതെയും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രവര്‍ത്തിച്ച ഹൗസിങ് […]