12 വയസില്‍ താഴെയുള്ളവരെ ബലാത്സംഗം ചെയ്‌താല്‍ വധശിക്ഷ; പുതിയ നിയമം നടപ്പിലാക്കാനൊരുങ്ങി മധ്യപ്രദേശ്

മധ്യപ്രദേശ്: 12 വയസ്സോ അതിന് താഴെയോ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ മധ്യപ്രദേശ്. സംസ്ഥാന ധനമന്ത്രി ജയന്ത് മലയ്യയാണ് ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ച നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു. കൂട്ടബലാത്സംഗ കേസുകളിലും വധശിക്ഷ നല്‍കും. ബലാത്സംഗ കേസിലെ കുറ്റവാളികളുടെ ശിക്ഷയിലും പിഴയിലും മാറ്റം വരുത്തുന്നതിനായി ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഭേദഗതി വരുത്താനും കാബിനറ്റ് അംഗീകാരം നല്‍കി. പുതിയ നിയമനിര്‍മാണത്തിനുള്ള ബില്‍ ഇന്ന് ആരംഭിക്കുന്ന നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. ബില്‍ നിയമസഭ പാസാക്കിയാല്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും.

നാല് വയസ്സുകാരന്‍ സഹപാഠിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന്; നിയമ നടപടി എങ്ങനെയെന്നറിയാതെ കുഴങ്ങി പോലീസ്

ന്യൂഡല്‍ഹി: സഹപാഠിയായ പെണ്‍കുട്ടിയെ നാല് വയസ്സുകാരന്‍ പീഡിപ്പിച്ചെന്നാരോപണം. ഡല്‍ഹി ദ്വാരകയിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം.പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. കഴിഞ്ഞ ആഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്കൂളിന്‍റെ  ശുചിമുറിയില്‍ വച്ച്‌ പെണ്‍കുട്ടിയുടെ സ്വാകാര്യ ഭാഗങ്ങളില്‍ നാല് വയസ്സുകാരന്‍ സ്പര്‍ശിച്ചെന്നും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതിയിലുള്ളത്. സ്കൂളില്‍ നിന്ന് തിരികെ വന്ന പെണ്‍കുട്ടി സ്വകാര്യഭാഗത്ത് വേദനിക്കുന്നുവെന്ന് മാതാപിതാക്കളോട് പരാതിപ്പെട്ടു. തുടര്‍ന്ന് നടന്ന കാര്യങ്ങളെക്കുറിച്ച് പെണ്‍കുട്ടി തന്നെ പറഞ്ഞപ്പോഴാണ് വിവരം പുറത്തറിയുന്നത്. എന്നാല്‍, ഓരോ ശുചിമുറിയിലും […]

ബലാത്സംഗത്തിലൂടെ ഗര്‍ഭിണിയായ 12 കാരി കുഞ്ഞിന് ജന്മം നല്‍കി

ഭോപാല്‍: ബലാത്സംഗത്തിലൂടെ ഗര്‍ഭിണിയായ പന്ത്രണ്ടുവയസ്സുകാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. മധ്യപ്രദേശിലാണ് സംഭവം. ഗര്‍ഭസ്ഥശിശുവിന് ആറ് മാസം പ്രായമുള്ളപ്പോഴാണ് ഗര്‍ഭിണിയാണെന്ന് കുട്ടിയും മാതാപിതാക്കളും അറിയുന്നത്. അബോര്‍ഷന്‍ ചെയ്യുന്നതിനായി പെണ്‍കുട്ടി അപേക്ഷ നല്‍കിയിരുന്നെങ്കിലും മധ്യപ്രദേശ് ഹൈക്കോടതി തള്ളുകയായിരുന്നു. കഴിഞ്ഞ ആഗസ്തിലാണ്  അകന്ന ബന്ധുവായ 21 വയസ്സുള്ള എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥി പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. അപ്പോഴേക്കും ഗര്‍ഭസ്ഥശിശുവിന് 20 ആഴ്ച വളര്‍ച്ചയെത്തിയിരുന്നു. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് […]

സഹപ്രവര്‍ത്തകന്‍റെ മകളെ ബലാത്സംഗം ചെയ്ത കേണല്‍ അറസ്റ്റില്‍

ഷിംല: സഹപ്രവര്‍ത്തകനായ ലെഫ്റ്റനന്‍റ് കേണലിന്‍റെ മകളെ ബലാത്സംഗം ചെയ്​ത  അമ്പത്തിയാറുകാരനായ കേണല്‍ അറസ്​റ്റില്‍. ഷിംലയിലെ ആര്‍മി ട്രെയിനിങ്​ കമാന്‍ഡിലായിരുന്നു സംഭവം. തിങ്കളാഴ്​ചയാണ്​ ഇരുപത്തിയൊന്നുകാരിയായ​ യുവതി കേണലിനെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന്​ പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക്​ വിധേയയാക്കി. പ്രാഥമിക അന്വേഷണത്തിന്​ ശേഷം ബുധനാഴ്​ചയാണ്​ ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ്  യുവതിക്കും കുടുംബത്തിനും പ്രതി ഒരു വിരുന്നൊരുക്കിയിരുന്നു. ഈ ചടങ്ങില്‍ വച്ച്‌ കുട്ടിക്ക്  മോഡലിംഗ് രംഗത്ത് നല്ല ഭാവിയുണ്ടെന്ന് പ്രതി കുടുംബത്തെ ധരിപ്പിച്ചു. തുടര്‍ന്ന് പിന്നീടൊരു ദിവസം […]

ലോകത്തുതന്നെ അത്യപൂര്‍വമായ സംഭവം; കോഴിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചു കൊന്ന പതിനാലുകാരന്‍ അറസ്റ്റില്‍

ഇസ്ലാമാബാദ്: സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണങ്ങളും, പീഡനങ്ങളും പതിവു കാഴ്ചയാണ്. എന്നാല്‍ ലൈംഗിക ആസക്തി തീര്‍ക്കുന്നത് മൃഗങ്ങളോടായാലോ. അതിനുള്ള തെളിവാണ് കഴിഞ്ഞ ദിവസം പാകിസ്താനില്‍ നടന്നത്. പിടക്കോഴിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന പരാതിയില്‍ പതിനാലുകാരനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ജലാപൂര്‍ ഭാട്യാന്‍ സ്വദേശിയായ അന്‍സാര്‍ ഹുസൈനാണ് ഈ  കൃത്യത്തിനു പിന്നില്‍. അയല്‍വാസി മന്‍സാബ് അലി നല്‍കിയ പരാതിയിലാണ് ഹഫീസാബാദ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. നവംബര്‍ 11 ന് ആണ് കേസിനാസ്പദമായ സംഭവം. അന്‍സാര്‍ തന്‍റെ  പിടക്കോഴിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്നു എന്നാണ് മന്‍സാബ് […]

വീട്ടുപകരണങ്ങള്‍ വില്‍ക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

താമരശേരി: വീട്ടുപകരണങ്ങള്‍ വില്‍ക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന യുവാവ് പിടിയില്‍. ചെറുപ്ലാട് വനഭൂമിയിലെ കുഞ്ഞുമോനെയാണ് കക്കാടന്‍ പൊയിലില്‍വച്ച്‌ താമരശ്ശേരി എസ്.ഐ സായൂജ്കുമാറിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 12-ാം തിയതിയാണ് സംഭവം. വീട്ടുപകരണങ്ങള്‍ വില്‍ക്കാനെത്തിയ പെണ്‍കുട്ടിക്ക് ഇയാളുടെ വീട്ടില്‍ നിന്ന് ചായയും നല്‍കിയാണ് യാത്രയാക്കിയത്. ഇതിനു ശേഷം ഇയാള്‍ യുവതിയുടെ പിന്നാലെ കൂടുകയായിരുന്നു. വേറെ വീടു കാണിച്ചു തരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ആളൊഴിഞ്ഞിടത്തു വെച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും എതിര്‍ത്തപ്പോള്‍ ശാരീകമായി മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. താമരശേരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍റ് […]

പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ചു; ബാഹുബലിയിലെ നടനെതിരെ കേസ്

ഹൈ​ദ​രാ​ബാ​ദ്: പ്ര​ണ​യം​ന​ടി​ച്ചു പെ​ണ്‍​കു​ട്ടി​യെ വ​ഞ്ചി​ച്ച കേ​സി​ല്‍ ബാ​ഹു​ബ​ലിയിലെ  ന​ട​നെ​തി​രേ പോ​ലീ​സ് കേ​സ്. വെ​ങ്ക​ട് പ്ര​സാ​ദ് എ​ന്ന ന​ട​നെ​തി​രേ​യാ​ണ് ഹൈ​ദ​രാ​ബാ​ദ് ജൂ​ബി​ലി ഹി​ല്‍​സ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി വെ​ങ്ക​ട് ഒ​രു വ​ര്‍​ഷ​മാ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നു കാ​ട്ടി​യാ​ണ് യു​വ​തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. അ​ടു​ത്തി​ടെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ ഇ​യാ​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും യു​വ​തി​യു​ടെ പ​രാ​തി​യി​ലു​ണ്ട്. ഹൈ​ദ​രാ​ബാ​ദി​ലെ ഐ​മാ​ക്സ് മ​ള്‍​ട്ടി​പ്ല​ക്സി​ന്‍റെ ഉ​ട​മ കൂ​ടി​യാ​ണ് പ്ര​സാ​ദ്. ​രാ​ജ​മൗ​ലി​യൊ​രു​ക്കി​യ ബ്ര​ഹ്മാ​ണ്ഡ​ചി​ത്രം ബാ​ഹു​ബ​ലി​യി​ല്‍ നാ​യ​ക ക​ഥാ​പാ​ത്ര​മാ​യ പ്ര​ഭാ​സി​ന്‍റെ വ​ള​ര്‍​ത്ത​ച്ഛ​ന്‍റെ വേ​ഷ​ത്തി​ലാ​ണ് വെ​ങ്ക​ട് […]

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ  പീഡനത്തിനിരയാക്കിയ രണ്ടാനച്ഛന്‍ അറസ്റ്റില്‍. നടുവില്‍ സ്വദേശി മൊയ്തീന്‍ (52) ആണ് പിടിയിലായത്. യത്തീംഖാനയില്‍ താമസിച്ചു പഠിക്കുകയായിരുന്ന പതിമൂന്നുകാരിയെ അവധിക്കു വീട്ടില്‍ വരുമ്പോഴും യത്തീം ഖാനയില്‍നിന്നു പല തവണയായി പുറത്തേക്കു വിളിച്ചുകൊണ്ടുപോയുമാണ് ഇയാള്‍ പീഡനത്തിനിരയാക്കിയതെന്നു പൊലീസ് പറഞ്ഞു.

സ്വന്തം മക്കളുടെ മുന്നില്‍ വെച്ച് ഒന്നരവയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി:അയല്‍വാസികളായ കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ പോയ ഒരു വയസുകാരിയെ കുട്ടികളുടെ മുമ്പില്‍ വെച്ച്‌ പീഡിപ്പിച്ച  സംഭവത്തില്‍ രാകേഷ്(33) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ദില്ലിയിലാണ് സംഭവം. പീഡനത്തിനിരയായ കുട്ടിയുടെ അയല്‍വാസിയാണ് രാകേഷ്. കളിക്കാനായി കുട്ടി വീട്ടിലെത്തിയപ്പോള്‍ 4 വയസ്സുളള മകനും 2 വയസ്സുളള മകളും നോക്കി നില്‍ക്കെ ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സ്വകാര്യഭാഗത്തുനിന്ന് രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചത്. ഉടനെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ കുട്ടിയുടെ മാതാവ് […]

നൂറുവയസുള്ള വൃദ്ധയെ യുവാവ് ബലാത്സംഗം ചെയ്ത് കൊന്നു

മീററ്റ്:മീററ്റില്‍  നൂറുവയസ്സുള്ള വൃദ്ധയെ യുവാവ് ബലാത്സംഗം ചെയ്തു കൊന്നു. മീററ്റിലെ ജാനി ഗ്രാമത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം. പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍, ഇയാള്‍ കുറ്റസമ്മതം നടത്തിയിട്ടില്ല. വാര്‍ധക്യസഹജമായ അസ്വാസ്ഥ്യങ്ങള്‍മൂലം കിടപ്പിലായിരുന്നു വൃദ്ധ. സഹോദരനൊപ്പം കഴിയുകയായിരുന്ന ഇവരെ മദ്യലഹരിയിലായിരുന്ന അങ്കിത് പുനിയ എന്ന യുവാവ് ക്രൂരമായി ആക്രമിക്കുകയായിരുന്നു. ശബ്ദംകേട്ട് സഹോദരനും അയല്‍വാസികളും ഓടിയെത്തിയപ്പോഴേക്കും വൃദ്ധ മരിച്ചിരുന്നു. ശബ്ദം കേള്‍ക്കാതിരിക്കാന്‍ യുവാവ് ഇവരുടെ  മുഖം പൊത്തിപ്പിടിച്ചിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.