ബലാത്സംഗത്തിലൂടെ ഗര്‍ഭിണിയായ 12 കാരി കുഞ്ഞിന് ജന്മം നല്‍കി

ഭോപാല്‍: ബലാത്സംഗത്തിലൂടെ ഗര്‍ഭിണിയായ പന്ത്രണ്ടുവയസ്സുകാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. മധ്യപ്രദേശിലാണ് സംഭവം. ഗര്‍ഭസ്ഥശിശുവിന് ആറ് മാസം പ്രായമുള്ളപ്പോഴാണ് ഗര്‍ഭിണിയാണെന്ന് കുട്ടിയും മാതാപിതാക്കളും അറിയുന്നത്. അബോര്‍ഷന്‍ ചെയ്യുന്നതിനായി പെണ്‍കുട്ടി അപേക്ഷ നല്‍കിയിരുന്നെങ്കിലും മധ്യപ്രദേശ് ഹൈക്കോടതി തള്ളുകയായിരുന്നു.

കഴിഞ്ഞ ആഗസ്തിലാണ്  അകന്ന ബന്ധുവായ 21 വയസ്സുള്ള എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥി പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. അപ്പോഴേക്കും ഗര്‍ഭസ്ഥശിശുവിന് 20 ആഴ്ച വളര്‍ച്ചയെത്തിയിരുന്നു. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

അമ്മയുടെയും കുഞ്ഞിന്‍റെയും  ആരോഗ്യം തൃപ്തികരമാണെന്ന് പെണ്‍കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍ ഇന്ദിര ഗുപ്ത അറിയിച്ചു. കുഞ്ഞിന് 2.6.കിലോഗ്രാം ഭാരമാണുള്ളത്. കേസിന്‍റെ ആവശ്യങ്ങള്‍ക്കായി വൈകാതെ കുഞ്ഞിനെ ഡിഎന്‍എ ടെസ്റ്റിന് വിധേയമാക്കും. കുഞ്ഞിനെ സ്വീകരിക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തയ്യാറാണെങ്കിലും കുഞ്ഞിന് ഒരു വയസ്സ് ആകുന്നത് വരെ മറ്റൊരു സഹായിയുടെ ആവശ്യമുണ്ടാകുമെന്നും ഇവരുടെ വക്കീലായ രാജേന്ദ്ര സിംഗ പാര്‍മര്‍ പറഞ്ഞു.

prp

Related posts

Leave a Reply

*