വീട്ടമ്മയെ കൊലപ്പെടുത്തി ബലാല്‍സംഗത്തിനിരയാക്കി;2 യുവാക്കള്‍ അറസ്റ്റില്‍

ബറേലി: വീട്ടമ്മയെ ആക്രമിച്ച്‌ കൊന്ന ശേഷം മൃതദേഹം  ബലാത്സംഗത്തിന് ഇരയാക്കിയ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.  ബറേലിയിലെ ശരണ്യ ഗ്രാമത്തിലെ  റിങ്കു (20), സര്‍ജു (19) എന്നിവരാണ് പിടിയിലായത് . ഒക്ടോബര്‍ 2നാണ് മന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവംനടന്നത്.  യുവതിയെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണു പീഡന വിവരവും കൊലപാതകവും അറിയുന്നത്.  നാലു മക്കളുടെ അമ്മയായ യുവതിക്കു നേരെയായിരുന്നു യുവാക്കളുടെ ആക്രമണം. മാനഭംഗശ്രമം തടുത്ത വീട്ടമ്മയെ രണ്ടു പ്രതികളും ചേര്‍ന്നു വടി കൊണ്ടടിച്ച്‌ അവശയാക്കി. അപ്പോള്‍ തന്നെ മരണം സംഭവിച്ച യുവതി ബോധം കെട്ടതാണെന്ന് […]

ആറുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച സ്കൂളിലെ തൂപ്പുജോലിക്കാരന്‍ അറസ്റ്റില്‍

  ന്യൂഡല്‍ഹി:   സ്കൂളുകളില്‍ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം തുടരുന്നു. ദക്ഷിണ ഡെല്‍ഹിയിലെ ഒരു സ്വകാര്യ സ്കൂളിലെ ശുചീകരണ മുറിയില്‍  ആറുവയസുകാരിയെ  ക്രൂരമായി പീഡിപ്പിച്ച കേസില്‍    സ്കൂളിലെ തൂപ്പുജോലിക്കാരനെ പോലീസ് അറസ്റ്റു ചെയ്തു.  ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു   സംഭവം. സ്കൂളിലെ ഒന്നാംക്ലാസുകാരിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി.  കൊച്ചുകുട്ടികള്‍ ശുചിമുറിയില്‍ പോകുമ്പോള്‍  സഹായത്തിനായി ഇവിടെ വനിതാ ജീവനക്കാരെ നിയോഗിച്ചിരുന്നു. എന്നാല്‍  പെണ്‍കുട്ടി ശുചിമുറിയില്‍ നിന്ന് വിളിച്ചപ്പോള്‍  അവര്‍ തിരക്കിലായതിനാല്‍ പകരം എത്തിയത് തൂപ്പുകാരനായിരുന്നു.  അയാള്‍ കുട്ടിയെ  ലൈംഗികമായി   പീഡിപ്പിക്കുകയായിരുന്നു. ഇതോടെ കുട്ടി നിലവിളിച്ചുകൊണ്ട് ക്ലാസ് മുറിയിലേക്ക് ഓടി. […]

വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച യു.എസ്. കായികാധ്യാപകന് 105 വര്‍ഷം തടവ്

വാഷിംഗ്ടണ്‍: വിദ്യാര്‍ത്ഥിനികളെ ലൈഗിക പീഡനത്തിനിരയാക്കിയ കായികാധ്യാപകന് 105 വര്‍ഷം കഠിന തടവ്. കാലിഫോര്‍ണിയയിലെ സ്കൂളില്‍ അധ്യാപകനായ റോണി ലി റോമന്‍ എന്ന 44 വയസ്സുകാരനാണ് കോടതി ശിക്ഷ വിധിച്ചത്. 2002ലാണ് ഇയാള്‍ എട്ടിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള ഏഴ് കുട്ടികളെ പീഡിപ്പിച്ചത്. ഏഴാമത്തെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അധ്യാപകനെ പിടികൂടിയത്. ഇതോടെ മറ്റു പീഡനങ്ങളും പുറത്തു വന്നു. ആദ്യ ആറു പെണ്‍കുട്ടികളെയും സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ചാണ് ഇയാള്‍ പീഡിപ്പിച്ചത്. ഭയന്ന പെണ്‍കുട്ടികള്‍ വിവരം മറച്ചു വെച്ചു. ഇയാള്‍ […]

വന്ധ്യതാ ക്ലിനിക്കിലെത്തിയ യുവതിയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍

മുംബൈ: താനെയില്‍ വന്ധ്യതാ ക്ലിനിക്കില്‍ പരിശോധനയ്ക്കെത്തിയ യുവതിയെ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. വാടക ഗര്‍ഭധാരണത്തിനു തയ്യാറായി പരിശോധനയ്ക്കെത്തിയ 21കാരിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ പരാതിയെത്തുടര്‍ന്ന് ഡോക്ടര്‍ പ്രതീക് താംബെ(40) യെ നൗപാഡയിലെ നിര്‍മിത് ക്ലിനിക്കില്‍ വെച്ച്  പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. താനെ കസര്‍വാഡവ്ലി നിവാസിയായ ഡോക്ടര്‍ പ്രശസ്ത വന്ധ്യതാ ചികിത്സകനാണെന്ന് പോലീസ് പറയുന്നു.  വാടക ഗര്‍ഭം ധരിക്കുന്നതിനായി 30000-40000 രൂപ ഇയാള്‍ യുവതിക്കു വാഗ്ദാനം ചെയ്തിരുന്നു. തുടര്‍ന്ന് പരിശോധനയ്ക്കായി വെള്ളിയാഴ്ചയാണ് യുവതി നൗപാദയിലെ ആശുപത്രിയിലെത്തിയത്. […]