ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡന കഥകള്‍ വീണ്ടും അരങ്ങേറുന്നു. എട്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ബലാത്സംഗത്തിനിരയായി ഡല്‍ഹിയിലെ നേതാജി സഭാഷ് പ്ലേസില്‍ തിങ്കളാഴ്ചയാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ദില്ലിയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. കുഞ്ഞിന്‍റെ അച്ഛന്‍റെ സഹോദരി പുത്രനായ 28 വയസുകാരനാണ് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. കുട്ടിയെ സഹോദരിയുടെ വീട്ടിൽ ഏൽപ്പിച്ചാണ് മാതാപിതാക്കൾ ജോലിക്ക് പോയിരുന്നത്. ഞായറാഴ്ചയും പതിവുപോലെ കുട്ടിയെ സഹോദരിയെ ഏൽപ്പിച്ച് ഇരുവരും ജോലിക്ക് പോയി. ഞായറാഴ്ച ആയതിനാൽ പ്രതിയും വീട്ടിലുണ്ടായിരുന്നു. […]
Tag: rape
ഭര്‍ത്താവിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
ഗുരുഗ്രാം: ഗുരുഗ്രാമില്‍ ഭര്‍ത്താവിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി യുവതിയെ മാനഭംഗം ചെയ്തു. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് ഭര്‍ത്താവിനൊപ്പം മടങ്ങുന്നതിനിടെയാണ് 22-കാരിയായ യുവതിയെ കാറില്‍ നിന്ന് വലിച്ചിറക്കിയാണ് ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാത്രി വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ശേഷം കാറില്‍ മടങ്ങുകയായിരുന്നു യുവതിയുടെ കുടുംബം. ഗുരുഗ്രാം 56 സെക്ടറിനടുത്തുള്ള ബിസ്നസ് ടവറില്‍ എത്തിയപ്പോള്‍ ഭര്‍ത്താവിന് മൂത്രമൊഴിക്കാന്‍ കാര്‍ നിര്‍ത്തിയിരുന്നു. ഈ സമയത്ത് രണ്ട് കാറുകളിലായി എത്തിയ നാലംഗ സംഘം ഇവരെ ചോദ്യം ചെയ്യുകയും. കാറിലുണ്ടായിരുന്ന […]
ചോറ്റാനിക്കരയിലെ നാലുവയസ്സുകാരിയുടെ കൊലപാതകം; ഒന്നാം പ്രതി രഞ്ജിത്തിന് വധശിക്ഷ
കൊച്ചി: ചോറ്റാനിക്കരയില്‍ അമ്മയും കാമുകനും നാലുവയസ്സുകാരിയായ മകളെ കൊന്ന കേസില്‍ ഒന്നാം പ്രതി രഞ്ജിത്തിന് വധശിക്ഷ. രണ്ടാം പ്രതികളായ റാണിക്കും ബേസിലിനും ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു. എറണാകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം വിധി പ്രഖ്യാപനത്തിനു മുമ്പേ രഞ്ജിത്ത് ജയിലില്‍ വച്ച് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കോടതി പിന്നീട് വിധി പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. 2013 ഒക്ടോബര്‍ 29നായിരുന്നു കേസിന് ആസ്പദമായ സംഭവം. അവിഹിത ബന്ധത്തിന് തടസ്സമാകുമെന്ന് കരുതിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. രഞ്ജിത്താണ് കുട്ടിയെ കൊലപ്പെടുത്തിയത്. പിറ്റേന്ന് കുട്ടിയെ […]
പതിനഞ്ചുകാരിയുടെ ആത്മഹത്യാശ്രമം; കുടുംബസുഹൃത്തായ മധ്യവയസ്‌കന്‍ അറസ്റ്റില്‍
സുല്‍ത്താന്‍ബത്തേരി: പതിനഞ്ചു വയസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ച കേസില്‍ കുടുംബസുഹൃത്തായ മധ്യവയസ്‌കന്‍ അറസ്റ്റിലായി. കൊട്ടിയൂര്‍ സ്വദേശിനിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച കേസിലാണ് തമിഴ്നാട് ബിദര്‍ക്കാട് മുണ്ടനിശ്ശേരി വര്‍ഗീസ് എന്ന തങ്കച്ചനെ (57) ആണ് പൊലീസ് പിടികൂടിയത്. ഒരാഴ്ചമുമ്പാണ് പെണ്‍കുട്ടി കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വര്‍ഗീസിന്‍റെ പീഡനം സഹിക്കവയ്യാതായതോടെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നായിരുന്നു പെണ്‍കുട്ടി പൊലീസിനു നല്‍കിയ മൊഴി. ഇതോടെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പഴൂര്‍ ആശാരിപ്പടിയിലുള്ള ഫര്‍ണിച്ചര്‍ കടയില്‍വച്ചായിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമം. നാട്ടില്‍ ഒരു യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. […]
ജിഷ ഒരു കൊലപാതകത്തിന് ദൃക്സാക്ഷിയായിരുന്നെന്ന് ഓട്ടോ ഡ്രൈവറുടെ വെളിപ്പെടുത്തല്‍
കൊച്ചി: കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷ ഒരു കൊലപാതകത്തിന് ദൃക്സാക്ഷിയായിരുന്നെന്ന് ഓട്ടോഡ്രൈവറുടെ വെളിപ്പെടുത്തല്‍. പെരുമ്പാവൂരിലെ ഓട്ടോ ഡ്രൈവറായ കെ.വി നിഷയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പെരുമ്പാവൂരിലെ പാറമടയില്‍ നടന്ന കൊലപാതകം ജിഷ നേരിട്ടു കണ്ടിരുന്നുവെന്ന് നിഷ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ കാര്യമായ അന്വേഷണം പൊലീസ് നടത്തിയില്ലെന്നും കൊലപാതകത്തിന്‍റെ കാര്യം അന്വേഷണ സംഘത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അത് അന്വേഷിക്കാന്‍ പൊലീസ് കൂട്ടാക്കിയില്ലെന്നും നിഷ ആരോപിക്കുന്നു. ഈ വിഷയത്തില്‍ തെളിവുകള്‍ ശേഖരിക്കാനായാണ് ജിഷ പെന്‍ക്യാമറ വാങ്ങിയത്. ജിഷയുടെ അമ്മ രാജേശ്വരിക്ക് ഇക്കാര്യങ്ങള്‍ അറിയാമായിരുന്നെന്നും നിഷ പറയുന്നു. […]
അഞ്ചും ഒമ്പതും വയസുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചു; പുറത്തു പറയാതിരിക്കാന്‍ 5 രൂപ പ്രതിഫലം
ന്യൂഡല്‍ഹി: തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ അറുപതുകാരന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗത്തിനിരയാക്കി. അഞ്ചും ഒമ്പതും വയസുള്ള കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ ദക്ഷിണ ഡല്‍ഹിയിലെ തൊഴിലാളിയായ മുഹമ്മദ് ജയ്നുള്‍ എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. ഇക്കാര്യം വെളിയില്‍ പറയാതിരിക്കാന്‍ ഇയാള്‍ കുട്ടികള്‍ക്ക് അഞ്ചു രൂപ വീതം നല്‍കിയതായും പോലീസ് വ്യക്തമാക്കി. വീടിനു പുറത്ത് കളിക്കുകയായിരുന്ന കുട്ടികളെ മിഠായി വാഗ്ദാനംചെയ്ത് ഇയാള്‍ സ്വന്തം വീടിനുള്ളിലേയ്ക്ക് വിളിച്ചുകൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു. ഈ സമയം മുഹമ്മദിന്‍റെ ഭാര്യയും മകളും വീട്ടില്‍ ഇല്ലായിരുന്നു. പീഡനം പുറത്തു പറയാതിരിക്കുന്നതിനായി മുഹമ്മദ് […]
ഡല്‍ഹിയില്‍ വീണ്ടും നിര്‍ഭയ മോഡല്‍; ഓടിക്കൊണ്ടിരുന്ന കാറില്‍ 19 കാരിയെ ബലാത്സംഗം ചെയ്തു
ഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും നിര്‍ഭയയ്ക്കു സമാനമായ പീഡനം. ഗുരുഗ്രാമില്‍ ഓടിക്കൊണ്ടിരുന്ന ടാക്സിയില്‍ ഡ്രൈവറും സഹയാത്രികനും ചേര്‍ന്ന് പത്തൊന്‍പതുകാരിയെ ബലാത്സംഗം ചെയ്തു. ഡ്രൈവറായ ബിദുര്‍ സിങ്, സുമിത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ദ്വാരക സെക്ടര്‍ 21 മെട്രോ സ്റ്റേഷന് സമീപം ഒരു പെണ്‍കുട്ടി ഇരുന്ന് കരയുന്നതായും, അവളെ രണ്ടു പേര്‍ ബലാത്സംഗം ചെയ്തുമെന്ന സന്ദേശം പുലര്‍ച്ചേ 12.30ഓടെയാണ് പോലീസിന് ലഭിച്ചത്. ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഡല്‍ഹി സ്വദേശിയായ […]
നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന ശേഷം തല കല്ലുകൊണ്ട് തകര്‍ത്തു; യുവാവ് അറസ്റ്റില്‍
ഭോപ്പാല്‍: നാലു വയസുകാരിയെ പീഡിപ്പിച്ച് കൊന്നതിനു ശേഷം യുവാവ് കുഞ്ഞിന്‍റെ തല തകര്‍ത്തു. സംഭവത്തില്‍ കിരണ്‍ എന്ന ഇരുപത്തിയഞ്ചുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. വിജനമായ സ്ഥലത്തേക്ക് കുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ചതിനു ശേഷം ഇയാള്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. ലൈംഗീകമായി പീഡിപ്പിച്ചതിനുശേഷം തെളിവ് നശിപ്പിക്കാനാണ് ഇയാള്‍ കുട്ടിയുടെ തല കല്ലുകൊണ്ട് തകര്‍ത്തത്. ശേഷം കുഞ്ഞിന്‍റെ വീടിനടുത്ത് നിന്ന് 500 മീറ്റര്‍ അകലെയായി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിനെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. പ്രതി […]
തൃണമൂല്‍ പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ സിപിഐഎം പ്രവര്‍ത്തകയെ കൂട്ടബലാത്സംഗംചെയ്ത് കൊന്നു. ദക്ഷിണ ദിനാജ്പുര്‍ ജില്ലയിലെ ലോഹാഗിലാണ് സംഭവം. ഒറ്റയ്ക്ക് താമസിച്ചിരുന്ന നാല്‍പ്പത്തിരണ്ടുകാരിയെയാണ് കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രി ദക്ഷിണ ദിനാജ്പുര്‍ ജില്ലയിലെ ലോഹാഗിയിലുള്ള വീട്ടില്‍ സംഘം അതിക്രമിച്ചു കയറുകയായിരുന്നു. സിപിഐഎമ്മിന്‍റെയും ജനാധിപത്യ മഹിളാ അസോസിയേഷന്‍റെയും സജീവ പ്രവര്‍ത്തകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് കേരളത്തില്‍ ജോലി ചെയ്യുകയാണ്. നാട്ടിലെത്തിയ ശേഷം സംസ്കാര ചടങ്ങുകള്‍ നടക്കും. തൃണമൂലിന്‍റെ സജീവപ്രവര്‍ത്തകരായ അമല്‍ സര്‍ക്കാര്‍, പരിമള്‍ സര്‍ക്കാര്‍ എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് അമല്‍ സര്‍ക്കാരിനെ […]
”ഇതിനെ എവിടെയെങ്കിലും കൊണ്ടുപോയിക്കളയൂ, എനിക്കിതിനെ നോക്കാന്‍ പറ്റുന്നില്ല”; അധ്യാപകന്‍റെ പീഡനത്തില്‍ പ്രസവിച്ച 15കാരി അച്ഛനോട് അപേക്ഷിക്കുന്നു
ഡെറാഡൂണ്‍: രക്ഷകര്‍ത്താവ് ആകേണ്ടവര്‍ ഘാതകര്‍ ആയാല്‍ എന്ത് ചെയ്യും. അതെന്നും മനസ്സില്‍ ഉണങ്ങാത്ത ഒരു മുറിവായിരിക്കും. അതുതന്നെയാണ് തന്നെയാണ് ഡെറാഡൂണിലെ പതിനഞ്ചുകാരി അനുഭവിച്ചുകൊണ്ടിരിക്കുന്നത്. 57കാരനായ സ്വന്തം അദ്ധ്യാപകനാണ് ഈ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. തുടര്‍ന്ന്‍ അമ്മയാവേണ്ടി വന്ന പെണ്‍കുട്ടിയുടെ മാനസികാവസ്ഥ ദയനീയമാണെന്ന് അവളുടെ പിതാവ് പറയുന്നു. ”ഇതിനെ എവിടെയെങ്കിലും കൊണ്ടുപോയിക്കളയൂ, എനിക്കിതിനെ നോക്കാന്‍ പറ്റുന്നില്ല” എന്ന് പറഞ്ഞ് അവള്‍ അപേക്ഷിക്കുകയാണ്. കഴിഞ്ഞ ആഴ്ച്ചയാണ് പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. അതിനും രണ്ട് മാസം മുന്‍പാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞത്. സര്‍ക്കാര്‍ സ്കൂളിലെ […]








