തനിക്ക് സ്വാതന്ത്ര്യം വേണമെന്ന് ഹാദിയ; കേസില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റി

ന്യൂഡല്‍ഹി: തനിക്ക് സ്വാതന്ത്ര്യം വേണമെന്ന് ഹാദിയ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ സുപ്രീംകോടതി നിലപാട് ആരാഞ്ഞപ്പോഴാണ് സുപ്രധാന ആവശ്യം ഹാദിയ ഉന്നയിച്ചത്. അടച്ചിട്ട കോടതിയില്‍ വാദം വേണമെന്ന ഹാദിയയുടെ അച്ഛന്‍ അശോകന്‍റെ ആവശ്യം കോടതി തള്ളി. അതേസമയം ഷെഫിന്‍ ജഹാന് ഐഎസ് ബന്ധമെന്ന് അശോകന്‍റെ ഗുരുതര ആരോപണം. അശോകന്‍റെ  അഭിഭാഷകന്‍ ശ്യാം ദിവാനാണ് ഷെഫിന്‍ ജഹാന് തീവ്രാവാദ ബന്ധം തെളിയിക്കുന്ന വിഡിയോ തെളിവുണ്ടെന്ന് പറഞ്ഞത്. ഐസിസ് റിക്രൂട്ടര്‍ മന്‍സിയോട് ഷെഫിന്‍ ഫോണില്‍ സംസാരിച്ചിരുന്നു. ഒരാളെ ഐസിസില്‍ ചേര്‍ത്താല്‍ എത്ര പണം കിട്ടുമെന്ന് […]

ഒരു ഗ്ലാസ് ജ്യൂസിന്‍റെ പേരില്‍ തര്‍ക്കം; പ്രതിരോധ വകുപ്പ് ജീവനക്കാരന്‍ കുത്തേറ്റു മരിച്ചു

ന്യൂഡല്‍ഹി: ഒരു ഗ്ലാസ് ജ്യൂസിന്‍റെ പണം കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പ്രതിരോധ വകുപ്പ് ജീവനക്കാരനെ മൂവര്‍ സംഘം കുത്തി കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം സുഹൃത്തിന്‍റെ  കടയിലുണ്ടായ തര്‍ക്കം തീര്‍ക്കാനെത്തിയ ഗോവിന്ദ് എന്നയാളാണ് മരിച്ചത്. പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു ശനിയാഴ്ച ഉച്ചയ്ക്കു ശേഷം ജ്യൂസ് കുടിക്കാനായി രണ്ടു പേര്‍ സന്തോഷ് എന്നയാളുടെ കടയിലെത്തി. ജ്യൂസ് ഫ്രീ ആയി നല്‍കണമെന്ന് അവര്‍ ആവശ്യപ്പെടുകയും കടയുടമ അത് നിരസിക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ടു പേര്‍ ചേര്‍ന്ന് കടയുടമയെ മര്‍ദ്ദിച്ചിട്ട് കടന്നുകളഞ്ഞു. അതേ […]

എനിക്ക് ഭര്‍ത്താവിന്‍റെ കൂടെ പോകണം; ഇസ്ലാം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരം; നിലപാട് വ്യക്തമാക്കി ഹാദിയ

കൊച്ചി: തനിക്ക് ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം പോകണമെന്ന് ഹാദിയ. തനിക്ക് നീതി കിട്ടണം. ഇസ്ലാം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണ്. തന്നെ ആരും നിര്‍ബന്ധിച്ച്‌ കല്യാണം കഴിപ്പിച്ചതല്ലെന്നും ഹാദിയ പറഞ്ഞു . സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ വേണ്ടി വൈക്കത്തു നിന്നും പുറപ്പെട്ട് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഹാദിയ ഇക്കാര്യം മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞത്. ഇന്ന് രാത്രി പത്തരയോടെ ഡല്‍ഹിയിലെത്തുന്ന ഹാദിയയും കുടുംബവും  കേരളാ ഹൗസിലാണ് താമസിക്കുക. കേരളാ ഹൗസിലെ നാല് മുറികള്‍ ഇവര്‍ക്ക് അനുവദിച്ചിട്ടുണ്ട്. പ്രത്യേക സുരക്ഷയും കേരളാ ഹൗസിന് നല്‍കും. ഹാദിയയെ […]

ആം ആദ്മി പാര്‍ട്ടിയുടെ അഞ്ചാം വാര്‍ഷികാഘോഷം നാളെ ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ അഞ്ചാം വാര്‍ഷികാഘോഷം നാളെ ഡല്‍ഹിയില്‍ നടക്കും. ഡല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ അതിഗംഭീര റാലിയില്‍ ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാള്‍ അടക്കമുള്ള അഖിലേന്ത്യാ നേതാക്കള്‍ പങ്കെടുക്കും. കാര്‍ഷിക യുവജന സമ്മേളനമായാണ് പരിപാടി നടത്തുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തു നിന്നുമുള്ള ആം ആദ്മി വളണ്ടിയര്‍മാരും റാലിയില്‍ ഒത്തുചേരും. കൂടാതെ കേരളത്തില്‍ നിന്ന് 200 ല്‍ അധികം പ്രതിനിധികള്‍ പങ്കെടുക്കും. കേരളത്തിന്‍റെ കാര്‍ഷിക പ്രതിസന്ധി തുറന്നു കാട്ടുന്ന പ്രകടനവും, കേരളത്തിന്‍റെ തനത് കലാ സാസ്കാരിക മുദ്രാവാക്യങ്ങളും ഉന്നയിച്ചു കൊണ്ടുള്ള […]

സുപ്രീംകോടതിയില്‍ ഹാജരാകാന്‍ ഹാദിയ ഇന്ന് ഡല്‍ഹിയിലേക്ക്

കോട്ടയം: സുപ്രീംകോടതിയില്‍ ഹാജരാകാന്‍ കനത്ത സുരക്ഷയോടെ ഹാദിയ ഇന്ന് ഡല്‍ഹിയിലേക്ക്. വൈകിട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് യാത്ര. അച്ഛനും, അമ്മയും ഹാദിയക്കൊപ്പമുണ്ടാകും.  ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം മാതാപിതാക്കള്‍ക്കൊപ്പം പോയതിന് ശേഷം ആദ്യമായാണ് ഹാദിയ പുറത്ത് വരുന്നത്. നേ​ര​ത്തേ ട്രെ​യി​നി​ല്‍ ഡ​ല്‍​ഹി​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​മെ​ന്നാ​യി​രു​ന്നു പൊ​ലീ​സ്​ ന​ല്‍​കി​യ വി​വ​ര​മെ​ങ്കി​ലും ഹാ​ദി​യ​യു​ടെ ജീ​വ​നു​ത​ന്നെ ഇ​ത്​ ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​മെ​ന്ന ആ​ശ​ങ്ക വി​വി​ധ​ത​ല​ങ്ങ​ളി​ല്‍​നി​ന്ന്​ ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ്​ യാ​ത്ര വി​മാ​ന​മാ​ര്‍​ഗ​മാ​ക്കി​യ​ത്​. 27ന് സുപ്രീംകോടതിയില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹാദിയയുടെ യാത്ര. മറ്റന്നാള്‍ ഡല്‍ഹിയില്‍ അഭിഭാഷകരുമായി ഇവര്‍ കൂടിക്കാഴ്ച നടത്തും. ഇതിനിടെ […]

മൊബൈല്‍ ഫോണ്‍ മോഷണം പോയത് ചോദ്യം ചെയ്ത യുവാവിനെ വിദ്യാര്‍ഥികള്‍ കുത്തിക്കൊന്നു

ന്യൂഡല്‍ഹി:  രാജ്യ തലസ്ഥാനത്ത് ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ച്‌ യുവാവിനെ ഒരു കൂട്ടം സ്കൂള്‍ വിദ്യാര്‍ഥികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. ദക്ഷിണ ഡല്‍ഹിയിലെ മഥുര റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ബസിലാണ് സംഭവം നടന്നത്. 13നും 16നും മധ്യേ പ്രായമുള്ള കുട്ടികളാണ് യാത്രക്കാരനെ കുത്തി കൊന്നത്. ഇവര്‍ യാത്രക്കാരന്‍റെ  മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിച്ചു. ഇതു തടഞ്ഞതാണ് കൊലപാതകത്തിനു കാരണമായതെന്നാണ് വിവരം. തന്‍റെ മൊബൈല്‍ ഫോണ്‍ മോഷണം പോയെന്നും ഈ സ്കൂള്‍ വിദ്യാര്‍ഥികളായിരിക്കാം ഇത് എടുത്തതെന്നും യുവാവ് പറഞ്ഞതോടെയാണ് തര്‍ക്കം തുടങ്ങിയത്. ഇതിന്‍റെ […]

സിപിഐ ദേശീയ എക്സിക്യൂട്ടീവ് യോഗം ഇന്ന് ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സിപിഐ ദേശീയ എക്സിക്യൂട്ടീവ് ഇന്ന് ഡല്‍ഹിയില്‍ ചേരും. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ കെഇ ഇസ്മയിലിനെതിരായ അച്ചടക്ക നടപടിയും സംസ്ഥാനത്തെ സിപിഎം സിപിഐ തര്‍ക്കവും ചര്‍ച്ചയാകും. പാര്‍ട്ടി നിലപാടിനെതിരെ പരസ്യമായി പ്രതികരിച്ചതിനു ഇസ്മയിലിനെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന നേതൃത്വം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ പരസ്യ നടപടിയിലേക്ക് തുനിഞ്ഞാല്‍ തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐ നേടിയ പ്രതിച്ഛായയ്ക്കു മങ്ങലേല്‍ക്കുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് […]

നാല് വയസ്സുകാരന്‍ സഹപാഠിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന്; നിയമ നടപടി എങ്ങനെയെന്നറിയാതെ കുഴങ്ങി പോലീസ്

ന്യൂഡല്‍ഹി: സഹപാഠിയായ പെണ്‍കുട്ടിയെ നാല് വയസ്സുകാരന്‍ പീഡിപ്പിച്ചെന്നാരോപണം. ഡല്‍ഹി ദ്വാരകയിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം.പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. കഴിഞ്ഞ ആഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്കൂളിന്‍റെ  ശുചിമുറിയില്‍ വച്ച്‌ പെണ്‍കുട്ടിയുടെ സ്വാകാര്യ ഭാഗങ്ങളില്‍ നാല് വയസ്സുകാരന്‍ സ്പര്‍ശിച്ചെന്നും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതിയിലുള്ളത്. സ്കൂളില്‍ നിന്ന് തിരികെ വന്ന പെണ്‍കുട്ടി സ്വകാര്യഭാഗത്ത് വേദനിക്കുന്നുവെന്ന് മാതാപിതാക്കളോട് പരാതിപ്പെട്ടു. തുടര്‍ന്ന് നടന്ന കാര്യങ്ങളെക്കുറിച്ച് പെണ്‍കുട്ടി തന്നെ പറഞ്ഞപ്പോഴാണ് വിവരം പുറത്തറിയുന്നത്. എന്നാല്‍, ഓരോ ശുചിമുറിയിലും […]

പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന്‍ വിട്ടുനില്‍ക്കുകയാണെന്ന് ദീപിക പദുക്കോണ്‍

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലി ചിത്രം വന്‍ വിവാദമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച്‌ ചിത്രത്തിലെ നായിക ദീപിക പദുക്കോണ്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ  മകള്‍ ഇവാന്‍ക ട്രംപും പങ്കെടുക്കുന്ന ആഗോള സംരംഭകത്വ ഉച്ചകോടിയില്‍ നിന്നുമാണ് ദീപിക വിട്ടുനില്‍ക്കുക. ഉച്ചകോടിയില്‍ ഹോളിവുഡ് ടൂ നോളിവുഡ് ടു ബോളിവുഡ്: ദ പാത്ത് ടു മൂവി മേക്കിംഗ് എന്ന വിഷയത്തില്‍ സംസാരിക്കുന്നതിനാണ് ദീപികയെ സംഘാടകര്‍ ക്ഷണിച്ചിരുന്നത്. പരിപാടിയില്‍ പങ്കെടുക്കുമെന്ന് ദീപിക […]

ഡല്‍ഹി ദ്വാരക മെട്രോ സ്റ്റേഷന് സമീപം വെടിവെയ്പ്പ്; 5 പേര്‍ അറസ്റ്റില്‍

ദക്ഷിണ ഡല്‍ഹിയില്‍ ദ്വാരക മെട്രോ സ്റ്റേഷന് സമീപം പൊലീസും കൊള്ളസംഘവും തമ്മിലുണ്ടായ വെടിവെപ്പില്‍ അഞ്ചുപേര്‍ അറസ്റ്റില്‍ . സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ഥലത്ത് കുറ്റവാളികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഡല്‍ഹി- പഞ്ചാബ് പൊലീസിന്‍റെ സംയുക്ത സംഘം നടത്തിയ നീക്കത്തിലാണ് കുറ്റവാളികളെ കീഴടക്കിയത്. രാവിലെയാണ് തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സ്റ്റേഷനു സമീപം ഒരു വീട്ടില്‍ വെടിവയ്പ്പുണ്ടായത്.     സംഭവ സ്ഥലത്ത് നിന്ന് 12 പിസ്റ്റളുകളും 11 തോക്കിന്‍ തിരകളും കണ്ടെടുത്തു. മേവാത്തില്‍ നിന്നുള്ള കാര്‍ മോഷ്ടാക്കളുടെ […]