ഡെങ്കിപ്പനി ബാധിച്ച്‌ കുട്ടി മരിച്ചു; രണ്ടാഴ്ചത്തെ ആശുപത്രി ബില്‍ 18 ലക്ഷം!

ന്യൂഡല്‍ഹി: ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് ഏഴുവയസ്സുകാരി മരിച്ചതിനു പിന്നാലെ വീട്ടുകാര്‍ക്കു ഭീമമായ തുകയുടെ ബില്‍ നല്‍കി ആശുപത്രി. 15 ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കിടന്ന ശേഷമായിരുന്നു പെണ്‍കുട്ടി മരിച്ചത്. തുടര്‍ന്നാണ് 18 ലക്ഷത്തിലേറെ രൂപയുടെ ബില്‍ ഹരിയാനയിലെ ഗുരുഗ്രാം ഫോര്‍ട്ടിസ് ആശുപത്രി അധികൃതര്‍ കുട്ടിയുടെ വീട്ടുകാര്‍ക്കു നല്‍കിയത്. നവംബര്‍ 17ന് ഫോര്‍ട്ടിസ് ആശുപത്രിയിലെ കൊള്ളയെക്കുറിച്ച്‌, മരിച്ച കുട്ടിയുടെ ഒരു ബന്ധു പോസ്റ്റിട്ടതോടെയാണ് ഇത് സംബന്ധിച്ച വിവാദം ആരംഭിക്കുന്നത്. ”ഫോര്‍ട്ടിസ് ആശുപത്രിയില്‍ 15 ദിവസം ഡെങ്കി ബാധിച്ച്‌ കിടന്ന […]

സ്​കൂളുകളില്‍ കായിക പരിശീലനം നിര്‍ബന്ധമാക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: സ്​കൂൾ വിദ്യാർഥികൾക്ക്​ എല്ലാദിവസവും ഒരു മണിക്കൂർ കായിക പരിശീലനം നിർബന്ധമാക്കുന്നു. ഇതിനായി സർക്കാർ പ്രതിനിധികളും ആക്​ടിവിസ്​റ്റുകളും അടങ്ങിയ സമിതി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്​ റിപ്പോർട്ട്​ സമർപ്പിച്ചു. റിപ്പോർട്ട്​ അംഗീകരിച്ചാൽ സ്കൂളുകളില്‍ ഒരു മണിക്കൂർ കായിക പരിശീലനം നിർബന്ധമാക്കും. കായിക വിദ്യാഭ്യാസം വിദ്യാഭ്യാസത്തിന്‍റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാക്കണമെന്നും പ്രത്യേകിച്ചും സ്​കൂൾ വിദ്യാഭ്യാസത്തി​ൽ നിർബന്ധമാണെന്നും മാനവശേഷി മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്​ഥർ പറഞ്ഞു. മുഴുവൻ പ്രായത്തിലുള്ള വിദ്യാർഥികൾക്കും ഒരു മണിക്കൂർ കായിക പ്രവർത്തനം നിർബന്ധമാക്കാനാണ്​ ശുപാർശയെന്നും ഉദ്യോഗസ്​ഥർ പറഞ്ഞു. മാനവവിഭവശേഷി മന്ത്രാലയം […]

പട്ടാപ്പകല്‍ ഹിന്ദു നേതാവിനെ പരസ്യമായി വെടിവെച്ചു കൊന്ന കാരണം വ്യക്തമാക്കി പ്രതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ന്യൂഡല്‍ഹി: പട്ടാപ്പകല്‍ ഹിന്ദു നേതാവിനെ പരസ്യമായി വെടിവെച്ചു കൊന്ന കാരണം വ്യക്തമാക്കി പ്രതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. തന്‍റെ കൂട്ടുകാരന്‍റെ പിതാവിനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമാണ് കൊലയെന്നും മറിച്ച്‌ മതവികാരത്തെ ബന്ധപ്പെടുത്തി ഉള്ളതല്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതും പോലീസ് ചമച്ചിരിക്കുന്നതുമെല്ലാം അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്നും  പോസ്റ്റില്‍ പറയുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റ്‌ വായിക്കാം. “വിപിന്‍ശര്‍മ്മയെ കൊലപ്പെടുത്തിയത് ഞാന്‍ തന്നെ. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്റെ പിതാവിനെ കൊലപ്പെടുത്തിയതിന് കൊടുത്ത അര്‍ഹിച്ച ശിക്ഷ. എന്റെ അമ്മാവനെ കൊല്ലാനായി ഗൂഡാലോചന നടത്തിയതിന് […]

ദേശീയ പാതയോരത്തെ കടകള്‍ക്ക് താഴു വീഴുന്നു; ഹൈവേ വില്ലേജുകള്‍ ഉടന്‍

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി നടപ്പാക്കുന്ന റോഡ് വികസന പദ്ധതിയുടെ ഭാഗമായി എല്ലാ സൗകര്യങ്ങളോടും കൂടിയ ഹൈവേ വില്ലേജുകള്‍ വികസിപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി ദേശീയപാതയോരത്തുള്ള ചായക്കടകളും സാധാരണ ധാബകളും നിര്‍ത്തലാക്കും. രാജ്യത്തുടനീളം 425 ഹൈവേ ഗ്രാമങ്ങള്‍ക്കു സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ 167 ഗ്രാമങ്ങള്‍ കൂടി വികസിപ്പിക്കാനാണു റോഡ് ഗതാഗത മന്ത്രാലയത്തിന്‍റെ നിര്‍ദേശം. സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കിയാണു ഗ്രാമങ്ങള്‍ സ്ഥാപിക്കുക.  ഒരു ഗ്രാമം 50 കിലോമീറ്ററില്‍ നിര്‍മ്മിക്കാനാണു പദ്ധതി. കാര്‍, ബസ് യാത്രക്കാര്‍ക്കും ചരക്കുവാഹന ഡ്രൈവര്‍മാര്‍ക്കും പ്രത്യേകം സൗകര്യങ്ങളേര്‍പ്പെടുത്തും. ബ്രാന്‍ഡഡ് റസ്റ്റോറന്‍റുകള്‍, […]

യോഗ പഠിപ്പിക്കുന്നതിന്‍റെ പേരില്‍ മുസ്ലിം യുവതിക്ക് വധഭീഷണി

ന്യൂഡല്‍ഹി: യോഗ പഠിപ്പിക്കുന്നതിന്‍റെ പേരില്‍ മുസ്ലിം യുവതിക്ക് വധഭീഷണി. റാഞ്ചിയിലെ ദോറണ്ട സ്വദേശിയായ റഫിയ നാസാണ് വധഭീഷണി നേരിടുന്നത്. ചില മതപണ്ഡിതന്മാര്‍ നാസിനെതിരെ ഫത്വ പുറപ്പെടുവിച്ചതായും പറയപ്പെടുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി യോഗ പഠിപ്പിക്കുന്നതിന്‍റെ പേരില്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് റഫിയ പറഞ്ഞു. വീട്ടിലേക്ക് കല്ലേറുമുണ്ടാകാറുണ്ട്. നാല് വയസു മുതല്‍ യോഗ അഭ്യസിക്കുന്ന നാസിന് നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ഫത്വ പുറപ്പെടുവിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് ശിവസേന നേതാവ് മനിഷ കയാണ്ടെ ആവശ്യപ്പെട്ടു.

റയാന്‍ സ്കൂളിലെ വിദ്യാര്‍ഥിയുടെ കൊലപാതകം ക്ലാസ് പരീക്ഷയും പിടിഎ മീറ്റിങ്ങും ഒഴിവാക്കാന്‍?

ദില്ലി: റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ക്ലാസ് പരീക്ഷയും പിടിഎ മീറ്റിങ്ങും ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു 11ാം ക്ലാസുകാരന്‍   ഈ കുറ്റകൃത്യം ചെയ്തത് എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കുട്ടിയെ കൊല്ലാനുപയോഗിച്ച കത്തി അപ്പോള്‍ത്തന്നെ  ടോയ്ലറ്റിലൂടെ ഒഴുക്കിവിട്ടതായും പറയുന്നു. സ്​കൂളിലെ 16 സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ്​ പ്രതിയെ പൊലീസ്​ പിടികൂടിയത്​. കൊലക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്തിരിക്കുന്ന പ്രതിയെ  ഇന്ന് രണ്ടു മണിയോടെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയുടെ പിതാവിനെയും പൊലീസ് അറസ്റ്റ് […]

ജെല്ലിക്കെട്ട് നിരോധനത്തില്‍ മറുപടി ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: ജല്ലിക്കെട്ട് നിരോധിക്കണമെന്ന ഹര്‍ജിയില്‍ മറുപടി ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റെ  ഉത്തരവ്. ജല്ലിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് മൃഗക്ഷേമ സംഘടനയായ ‘പെറ്റ’ സുപ്രിംകോടതിയെ സമീപിച്ചത്. തമിഴ്നാട്ടില്‍ ജല്ലിക്കെട്ട് നിരോധിച്ചെങ്കിലും പിന്നീട് നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍ ഇത് മറികടക്കുകയായിരുന്നു. എന്നാല്‍ പുതിയ നിയമത്തിനെതിരെയുള്ള നടപടികളില്‍ വിശദീകരണം ആവശ്യപ്പെട്ട്  തമിഴ്നാട് സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും നോട്ടീസ് […]

കൗമാരക്കാരെ ക്രൂരമായി പീഡിപ്പിച്ച് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച 10 പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: മോഷണക്കുറ്റം ആരോപിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ പത്തുപേര്‍ അറസ്റ്റില്‍. ദൃശ്യങ്ങള്‍ കണ്ട് മാതാപിതാക്കള്‍ ശനിയാഴ്ച പോലീസില്‍ പരാതിപ്പെട്ടതോടെയാണ് പ്രതികളെ പിടികൂടിയത്. ഡല്‍ഹിയിലെ രോഹിണിയില്‍ ഒക്ടോബര്‍ 26നാണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച പീഡനം നടന്നത്. മെട്രോ നഗറില്‍ താമസിക്കുന്ന 13ഉം 15ഉം വയസുള്ള സുഹൃത്തുക്കളെയാണ് പത്തംഗസംഘം  വിധേയമാക്കിയത്. കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ സിഗരറ്റ് കൊണ്ട് പൊള്ളിക്കുകയും മുളക്പൊടി വിതറുകയും പെട്രോളൊഴിക്കുകയും ചെയ്തു. പിന്നീട്പ്രതികളിലൊരാളായ കന്‍വാര്‍ സിങ് ഈ രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. […]

2022 നുള്ളില്‍ രാജ്യത്തെ പട്ടിണിയും അഴിമതിയും ഇല്ലാതാക്കും : നിതി ആയോഗ്

ന്യൂഡല്‍ഹി: 2022നുള്ളില്‍ രാജ്യത്തെ പട്ടിണിയും അഴിമതിയും ഇല്ലാതാക്കുമെന്ന്​ നീതി ആയോഗ്​. ന്യൂ ഇന്ത്യ എന്ന പദ്ധതിയിലൂടെ പട്ടിണി, അഴിമതി, തീവ്രവാദം, വര്‍ഗീയത എന്നിവ ഇല്ലാതാക്കുമെന്നാണ്​ നീതി ആയോഗ്​ അറിയിച്ചിരിക്കുന്നത്​. ആസൂത്രണ കമീഷന്​ പകരമുള്ള സംവിധാനമാണ്​ നീതി ആയോഗ്​. ഗവര്‍ണര്‍മാരുടെ കോണ്‍ഫറന്‍സിലാണ്​ നീതി ആയോഗി​​ന്‍റെ ഭാവി പദ്ധതികളെ കുറിച്ച്‌​ വൈസ്​ ചെയര്‍മാന്‍ രാജീവ്​ കുമാര്‍ സൂചിപ്പിച്ചത്​. ലോകത്തിലെ മികച്ച്‌​ മൂന്ന്​ സമ്ബദ്​വ്യവസ്ഥകളില്‍ ഒന്നാകും ഇന്ത്യ. 2047 വരെ 8 ശതമാനം നിരക്കില്‍ സമ്ബദ്​വ്യവസ്ഥയില്‍ വളര്‍ച്ചയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 2019 […]

എല്ലാ ശാരീരിക സ്പര്‍ശനങ്ങളെയും ലൈംഗികാതിക്രമമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.

ന്യൂഡല്‍ഹി: സമ്മതമില്ലാതെയുള്ള എല്ലാ ശാരീരിക സ്പര്‍ശനങ്ങളെയും ലൈംഗികാതിക്രമമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. കൗണ്‍സില്‍ ഓഫ് സൈന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്‌ ജീവനക്കാരനെതിരെ സഹപ്രവര്‍ത്തക നല്‍കിയ ലൈംഗികാതിക്രമ പരാതി തള്ളിയാണ് ഹൈക്കോടതി നിരീക്ഷണം. സഹപ്രവര്‍ത്തകന്‍ അനുമതിയില്ലാതെ കൈയില്‍ പിടിച്ചെന്നായിരുന്നു ഹര്‍ജിക്കാരിയുടെ പരാതി. എന്നാല്‍ പരാതിയില്‍ നടപടിയെടുക്കാന്‍ സിഎസ്‌ഐആര്‍ അച്ചടക്കസമിതി തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ലൈംഗിക താല്‍പ്പര്യത്തോടെ നടത്തുന്ന സ്പര്‍ശനങ്ങളും സമീപനങ്ങളും ലൈംഗികാതിക്രമം തന്നെയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതേസമയം, ആകസ്മികമായ ശാരീരിക സ്പര്‍ശനങ്ങളെ ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ലെന്ന് വിധിയില്‍ പറയുന്നു. […]