ദേശീയ പാതയോരത്തെ കടകള്‍ക്ക് താഴു വീഴുന്നു; ഹൈവേ വില്ലേജുകള്‍ ഉടന്‍

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി നടപ്പാക്കുന്ന റോഡ് വികസന പദ്ധതിയുടെ ഭാഗമായി എല്ലാ സൗകര്യങ്ങളോടും കൂടിയ ഹൈവേ വില്ലേജുകള്‍ വികസിപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി ദേശീയപാതയോരത്തുള്ള ചായക്കടകളും സാധാരണ ധാബകളും നിര്‍ത്തലാക്കും.

രാജ്യത്തുടനീളം 425 ഹൈവേ ഗ്രാമങ്ങള്‍ക്കു സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ 167 ഗ്രാമങ്ങള്‍ കൂടി വികസിപ്പിക്കാനാണു റോഡ് ഗതാഗത മന്ത്രാലയത്തിന്‍റെ നിര്‍ദേശം. സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കിയാണു ഗ്രാമങ്ങള്‍ സ്ഥാപിക്കുക.  ഒരു ഗ്രാമം 50 കിലോമീറ്ററില്‍ നിര്‍മ്മിക്കാനാണു പദ്ധതി.

കാര്‍, ബസ് യാത്രക്കാര്‍ക്കും ചരക്കുവാഹന ഡ്രൈവര്‍മാര്‍ക്കും പ്രത്യേകം സൗകര്യങ്ങളേര്‍പ്പെടുത്തും. ബ്രാന്‍ഡഡ് റസ്റ്റോറന്‍റുകള്‍, വില്‍പന കേന്ദ്രങ്ങള്‍, പാര്‍ക്കിങ് സൗകര്യം,ശുചിമുറി സൗകര്യം, ട്രക്കേഴ്സ് ക്ലബ്, കുടിവെള്ളം, കാര്‍ വാഷ്, മോട്ടല്‍, സമ്മേളന ഹാള്‍, ഹെലിപ്പാഡ്, ഭക്ഷ്യകേന്ദ്രം, കലാ, കൈത്തറി കേന്ദ്രങ്ങള്‍, സിഎന്‍ജി സ്റ്റേഷന്‍, ഇലക്‌ട്രിക് ചാര്‍ജിങ് സ്റ്റേഷന്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

ആഗോള നിലവാരത്തിലുള്ള സൗകര്യങ്ങളൊരുക്കുന്നതിനൊപ്പം നിലനിര്‍ത്തുന്നതിനും മുന്‍ഗണന നല്‍കും. ശുചിമുറികളും കുടിവെള്ള സൗകര്യമൊരുക്കുന്നതിനും എണ്ണക്കമ്പനികളുമായി ധാരണയായിട്ടുണ്ട്.

 

prp

Related posts

Leave a Reply

*