വനിതാ പോലീസിനെക്കൊണ്ട് മസ്സാജ് ചെയ്യിപ്പിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

ഹൈദരാബാദ്:  പെട്ടു. ഗാഡ്വാള്‍ ജില്ലയിലെ ജോഗുലമ്ബ സ്റ്റേഷന്‍ എഎസ്‌ഐ ഹസനാണ് തന്‍റെ കീഴുദ്യോഗസ്ഥയെ കൊണ്ട് മസാജ് ചെയ്യിക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായിരിക്കുന്നത്.

ബനിയന്‍ ധരിച്ച്‌ കമഴ്ന്നുകിടക്കുന്ന പോലീസുകാരന്‍റെ പുറം തടവികൊടുക്കുന്ന വനിത പോലീസ്, ഇതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. വീഡിയോ കാണാം.

വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ജോഗുലമ്പ  ഗഡ്വാള്‍ പോലീസ് സൂപ്രണ്ട് വിജയ് കുമാര്‍ പറഞ്ഞു. തിരുമ്മല്‍ വിവാദം നേരത്തെയും ഹൈദരാബാദില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്കൊണ്ട കമ്മീഷണറേറ്റില്‍ പുരുഷ ഹോം ഗാര്‍ഡിനെ കൊണ്ട് എസ്.ഐ തിരുമ്മല്‍ നടത്തിയത് വന്‍ വിവാദത്തിന് വഴിവച്ചിരുന്നു.

prp

Related posts

Leave a Reply

*