ആം ആദ്മി പാര്‍ട്ടിയുടെ അഞ്ചാം വാര്‍ഷികാഘോഷം നാളെ ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ അഞ്ചാം വാര്‍ഷികാഘോഷം നാളെ ഡല്‍ഹിയില്‍ നടക്കും. ഡല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ അതിഗംഭീര റാലിയില്‍ ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാള്‍ അടക്കമുള്ള അഖിലേന്ത്യാ നേതാക്കള്‍ പങ്കെടുക്കും. കാര്‍ഷിക യുവജന സമ്മേളനമായാണ് പരിപാടി നടത്തുന്നത്.

ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തു നിന്നുമുള്ള ആം ആദ്മി വളണ്ടിയര്‍മാരും റാലിയില്‍ ഒത്തുചേരും. കൂടാതെ കേരളത്തില്‍ നിന്ന് 200 ല്‍ അധികം പ്രതിനിധികള്‍ പങ്കെടുക്കും.

കേരളത്തിന്‍റെ കാര്‍ഷിക പ്രതിസന്ധി തുറന്നു കാട്ടുന്ന പ്രകടനവും, കേരളത്തിന്‍റെ തനത് കലാ സാസ്കാരിക മുദ്രാവാക്യങ്ങളും ഉന്നയിച്ചു കൊണ്ടുള്ള പരിപാടികളും റാലിയില്‍ അവതരിപ്പിക്കും.

prp

Related posts

Leave a Reply

*