ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി നേതാവും ഡയലോഗ് ആന്‍റ് ഡെവലപ്‌മെന്‍റ് കമ്മീഷന്‍ വൈസ് ചെയര്‍മാനുമായ ആശിഷ് ഖേതന്‍ രാജിവെച്ചു. മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞ ഖേതന്‍ അരവിന്ദ് കെജ്‌രിവാളിന്‍റെ വിശ്വസ്തനായിരുന്നു. മൂന്നു വര്‍ഷം മുമ്ബാണ് എ.എ.പി സര്‍ക്കാറിന്റെ ഉപദേശക സമിതിയിലെ ഡി.ഡി.സി വൈസ് ചെയര്‍മാനായി അദ്ദേഹത്തെ നിയമിച്ചത്. അഭിഭാഷകനായി സേവനമനുഷ്ഠിക്കുന്നതിനായാണ് സ്ഥാനം രാജിവെച്ചതെന്നാണ് ആശിഷ് ഖേതന്‍റെ വിശദീകരണം. താന്‍ നിയമസേവനത്തിന് ഒരുങ്ങിയിരിക്കുകയാണ്. ഡല്‍ഹി ബാര്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ സ്ഥാനം രാജിവെക്കേണ്ടി വന്നു. ബാര്‍ കൗണ്‍സില്‍ നിയമ പ്രകാരം […]
Tag: aam aadmi party
ആം ആദ്മി പാര്‍ട്ടിയിലെ 20 എംഎല്‍എ മാരെ അയോഗ്യരാക്കി
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹിയിലെ 20 എംഎല്‍എ മാരെ അയോഗ്യരാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെതാണ് നടപടി. ഇരട്ട പദവി വഹിച്ചുവെന്ന ആരോപണത്തിലാണ് നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ രാഷ്ട്രപതിക്ക് കൈമാറി. കെജ്രിവാള്‍ സര്‍ക്കാരിന് ഭീഷണിയല്ല. 70 അംഗ നിയമസഭയില്‍ കെജ്രിവാളിന്റെ ആം ആദ്മിക്ക് നിലവില്‍ 66 സീറ്റാണ് ഉള്ളത്. ഇത് 46 ആയി കുറയും. അതേസമയം നടപടിയെ ബിജെപി സ്വാഗതം ചെയ്തു.
ആം ആദ്മി പാര്‍ട്ടിയുടെ അഞ്ചാം വാര്‍ഷികാഘോഷം നാളെ ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ അഞ്ചാം വാര്‍ഷികാഘോഷം നാളെ ഡല്‍ഹിയില്‍ നടക്കും. ഡല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ അതിഗംഭീര റാലിയില്‍ ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാള്‍ അടക്കമുള്ള അഖിലേന്ത്യാ നേതാക്കള്‍ പങ്കെടുക്കും. കാര്‍ഷിക യുവജന സമ്മേളനമായാണ് പരിപാടി നടത്തുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തു നിന്നുമുള്ള ആം ആദ്മി വളണ്ടിയര്‍മാരും റാലിയില്‍ ഒത്തുചേരും. കൂടാതെ കേരളത്തില്‍ നിന്ന് 200 ല്‍ അധികം പ്രതിനിധികള്‍ പങ്കെടുക്കും. കേരളത്തിന്‍റെ കാര്‍ഷിക പ്രതിസന്ധി തുറന്നു കാട്ടുന്ന പ്രകടനവും, കേരളത്തിന്‍റെ തനത് കലാ സാസ്കാരിക മുദ്രാവാക്യങ്ങളും ഉന്നയിച്ചു കൊണ്ടുള്ള […]



