ന്യൂഡല്‍ഹി: ഡല്‍ഹി തണുത്ത് വിറക്കുന്നതായി റിപ്പോര്‍ട്ട്. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് എട്ട് ട്രെയിനുകള്‍ റദ്ദാക്കി. 15 ട്രെയിനുകള്‍ വൈകിയോടുകയാണ്. വടക്കേ ഇന്ത്യയില്‍ പലയിടത്തും അനുഭവപ്പെട്ട തണുപ്പും മൂടല്‍ മഞ്ഞും ജനജീവിതത്തെ ബാധിച്ചു. ഡല്‍ഹിയില്‍ സീസണില്‍ അനുഭവപ്പെട്ടതിനെക്കാള്‍ കുറഞ്ഞ താപനിലയാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഡല്‍ഹിയില്‍ അനുഭവപ്പെട്ട കുറഞ്ഞ താപനില 7.6 ഡിഗ്രിയാണ്. വെള്ളിയാഴ്ച ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 9.4 ഡിഗ്രി ആയിരുന്നു. കൂടിയ താപനില 25.2 ഉം ആണ്. പലയിടത്തും കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. പകല്‍സമയത്ത് മഞ്ഞ് രൂക്ഷമാകുന്നതിനാല്‍ രാവിലെയുള്ള […]
Tag: new delhi
അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തി നാടുവിട്ട 16 കാരന്‍ പിടിയില്‍; പിന്നില്‍ ബ്ലൂ വെയ്ലിനേക്കാള്‍ അപകടകാരിയായ ഗെയിം?
ദില്ലി: അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന 16കാരനെ വാരാണാസിയില്‍ നിന്നും കണ്ടെത്തി. കഴിഞ്ഞ ആഴ്ച നോയിഡയിലെ ഫ്ളാറ്റിലാണ് അഞ്ജലി അഗര്‍വാള്‍, മകള്‍ മണികര്‍ണിക എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അന്ന് മുതല്‍ കാണാതായ മകനെ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. ബാറ്റുകൊണ്ട് തലയ്ക്ക് നിരവധി തവണ അടിച്ചും കുത്തിയുമാണ് ഇരുവരെയും കൊന്നത്. അഞ്ജലിയുടെ തലയില്‍ ഏഴ് മുറിവുകളും മണികര്‍ണയുടെ തലയില്‍ അഞ്ച് മുറിവുകളുമാണ് ഉണ്ടായിരുന്നത്. രക്തം പുരണ്ട കത്രികയും സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. രണ്ട് പേരുടേയും മരണം സംഭവിച്ചത് തലക്കേറ്റ ആഘാതം മൂലമാണെന്ന് […]
അനധികൃത മദ്യവില്‍പന സംഘത്തെ പിടിക്കാന്‍ സഹായിച്ച സ്ത്രീയ്ക്ക് നേരെ ക്രൂരമര്‍ദ്ദനം
ന്യൂഡല്‍ഹി: അനധികൃത മദ്യവില്‍പന സംഘത്തെ പിടികൂടുന്നതിനായി പൊലീസിനെയും വനിതാ കമ്മിഷനെയും സാഹായിച്ച സ്ത്രീയ്ക്ക് ക്രൂര മര്‍ദ്ദനവും അപമാനവും. നഷാ മുക്തി പഞ്ചായത്തിലെ വനിതാ അംഗമാണ് പ്രദേശത്തെ മറ്റു സ്ത്രീകളില്‍ നിന്നും അപമാനത്തിനും മര്‍ദ്ദനത്തിനും ഇരയായത്. ഡല്‍ഹിക്കടുത്ത് നരേലയിലെ ജെ.ജെ ക്ലസ്റ്ററിലാണ് സംഭവം നടന്നത്. നാട്ടിലുള്ള കള്ളവാറ്റുകാരെ പിടികൂടാന്‍ സഹായിച്ചു എന്ന പേരിലാണ് 25ലധികം പേരടങ്ങുന്ന സംഘം ഇരുമ്പുവടികളുപയോഗിച്ച് യുവതിയെ മര്‍ദ്ദിച്ചത്. സ്ത്രീയെ തെരുവിലൂടെ വലിച്ചിഴക്കുകയും നഗ്നയാക്കി തെരുവിലൂടെ നടത്തിക്കുകയും ചെയ്തു. മദ്യമാഫിയകള്‍ക്കെതിരെ പ്രതികരിച്ചതിന് ഇവരെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെയും വസ്ത്രങ്ങള്‍ വലിച്ചു […]
ഒ.ബി.സി പട്ടികയിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി വിഭാഗങ്ങള്‍ രംഗത്ത്
ന്യൂഡല്‍ഹി: ഒ.ബി.സി പട്ടികയിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ എട്ട് പട്ടികജാതി വിഭാഗങ്ങള്‍ രംഗത്ത്. പല്ലന്, കുഡുംബന്‍, പന്നാടി, ദേവേന്ദ്രകുലന്താന്, കടയന്, കാലാടി, വാതിരിയന് എന്നീ പട്ടികജാതി വിഭാഗത്തില്‍പെട്ടവരാണ് തങ്ങളെ ദേവേന്ദ്രകുല വെള്ളാളര്‍ എന്ന ഒറ്റ ജാതിയാക്കി പരിഗണിച്ച് ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നത്. ജാതി അധിക്ഷേപത്തിലും സമൂഹത്തിന്റെ പൊതുധാരയില്‍നിന്നുള്ള ഒറ്റപ്പെടലിലും നിന്ന് രക്ഷനേടാനാണ് അവര്‍ ഈ ആവശ്യം ഉന്നയിക്കുന്നത്. പുതിയ തമിഴകം പാര്‍ട്ടി പ്രസിഡന്റും രണ്ടുതവണ തമിഴ്നാട് നിയമസഭാംഗവുമായിരുന്ന ഡോ. ഡി. കൃഷ്ണ സ്വാമിയുടെ നേതൃത്വത്തില്‍ ഇൗ […]
ബാബ്റി മസ്ജിദ് തര്‍ക്കം; അന്തിമ വാദം കേള്‍ക്കുന്നത് ഫെബ്രുവരി 8ലേക്ക് മാറ്റി
ന്യൂഡല്‍ഹി: ബാബ്റി മസ്ജിദ് നിന്നിരുന്ന ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ സുപ്രീംകോടതിയില്‍ അന്തിമ വാദം കേള്‍ക്കുന്നത് ഫെബ്രുവരി എട്ടിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്. അബ്ദുല്‍നാസര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേട്ടത്. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാംലാല വിരാജ്മാന്‍ എന്നിവക്ക് 2.77 ഏക്കര്‍ വരുന്ന ഭൂമി തുല്യമായി പങ്കിട്ടു നല്‍കണമെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് കാല്‍ നൂറ്റാണ്ട് തികയുന്നതിനൊപ്പമാണ് […]
പെണ്‍കുഞ്ഞിനെ കൊന്ന് വാഷിങ് മെഷിനിലൊളിപ്പിച്ച യുവതി അറസ്റ്റില്‍
ദില്ലി: പെണ്‍കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്ന് വാഷിങ് മെഷിനിലൊളിപ്പിച്ച 22കാരി അറസ്റ്റിലായി. ഗാസിയാബാദ് പാട്ലയിലെ ആരതിയെന്ന യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നു മാസങ്ങള്‍ക്കു മുമ്പാണ് യുവതി ഒരു പെണ്‍കുഞ്ഞിനു ജന്‍മം നല്‍കിയത്. എന്നാല്‍ കുഞ്ഞ് ജനിച്ചതു മുതല്‍ ഇവര്‍ അസ്വസ്ഥയായിരുന്നുവെന്ന് പോലീസ് പറയുന്നു. ആണ്‍കുഞ്ഞ് ജനിക്കാത്തതിനെ തുടര്‍ന്ന് കടുത്ത നിരാശയിലും ദേഷ്യത്തിലുമായിരുന്നു യുവതി. ഞായറാഴ്ചയാണ് മകളെ തലയണ കൊണ്ടു ശ്വാസം മുട്ടിച്ച ശേഷം ആരതി കൊലപ്പെടുത്തിയത്. തുടര്‍ന്നു കുഞ്ഞിനെ വാഷിങ് മെഷീന്‍റെ അകത്തിട്ടു കവര്‍ കൊണ്ടു മൂടിയിടുകയായിരുന്നു. കുഞ്ഞിനെ […]
ഇനി രാഹുല്‍ യുഗം?; കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിലവിലെ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി മുമ്പാകെ പത്രിക സമര്‍പ്പിച്ചു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനൊപ്പമാണ് രാഹുല്‍ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയത്. മുഖ്യ ഭരണാധികാരി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് പത്രിക സ്വീകരിച്ചത്. വിവിധ പി.സി.സികളില്‍ നിന്നെത്തിയ 93 പത്രികകളാണ് അദ്ദേഹം സമര്‍പ്പിച്ചത്. ഇന്ന് രാവിലെ ഡല്‍ഹി അക്ബര്‍ റോഡിലെ എ.ഐ.സി.സി ആസ്ഥാനത്തെത്തിയ രാഹുല്‍ തനിക്ക് വേണ്ടി സമര്‍പ്പിക്കുന്ന പത്രികകളില്‍ ഒപ്പിട്ടു. വൈകിട്ട് 3.30ന് പത്രികാ […]
വന്ദേമാതരം പാടിയ മുസ്ലീം കുടുംബത്തിന് ഊരുവിലക്ക്
ആഗ്ര: വന്ദേമാതരം പാടിയതിന് മുസ്ലീം കുടുംബത്തിന് ഊരുവിലക്കേര്‍പ്പെടുത്തി. ആസംപുര സ്വദേശിയായ ഗുല്‍ചമന്‍ ഷെര്‍വാണിയും കുടുംബവുമാണ് ഇത്തരത്തില്‍ ഒറ്റപ്പെട്ടത്. കൂടാതെ ഇവരുടെ കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്താക്കിയതായും ആക്ഷേപമുണ്ട്. താന്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജി രചിച്ച ദേശീയഗീതമായ വന്ദേമാതരത്തെ അതിയായി സ്നേഹിക്കുന്നുണ്ടെന്നും അത് പാടിയതിന്‍റെ പേരില്‍ തനിക്കെതിരെയുണ്ടായ നടപടി അമ്പരപ്പിക്കുന്നുവെന്നും ഷെര്‍വാണി പറഞ്ഞു. തന്‍റെ സമുദായത്തിലെ ചിലരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്താക്കിയതെന്നും കുട്ടികള്‍ക്ക് മറ്റു സ്കൂളുകളില്‍ അഡ്മിഷന്‍ കിട്ടാതെ ബുദ്ധിമുട്ടുന്നതായും ഷെര്‍വാണി പറയുന്നു. എന്നാല്‍ സ്കൂള്‍ അധികൃതര്‍ […]
കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുന്നു
ന്യൂഡല്‍ഹി: കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ് പിന്‍വലിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വിവിധ സംസ്ഥാനങ്ങളുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് വിജ്ഞാപനം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിക്കുന്നത്. ഇത് സംബന്ധിച്ച് ഫയല്‍ നിയമമന്ത്രാലയത്തിന് കൈമാറിയതായി കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. പുതിയ ഭേദഗതികളോടെ മറ്റൊരു വിജ്ഞാപനം ഇറക്കാനാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. മേയ് 23നാണ് വിവാദ ഉത്തരവ് പുറത്തിറങ്ങിയത്. 1960ലെ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു അനിമല്‍സ് ആക്‌ട് പ്രകാരമായിരുന്നു ഉത്തരവ്. കാള, പശു, […]
തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ കണ്ടെയ്നറിനുള്ളില്‍ കിടന്നുറങ്ങിയ ആറ് പേര്‍ ശ്വാസം മുട്ടി മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കണ്ടെയ്നറിനുള്ളില്‍ കിടന്നുറങ്ങിയ ആറ് പേര്‍ ശ്വാസം മുട്ടി മരിച്ചു. കന്റോണ്‍മെന്റ് മേഖലയിലാണ് സംഭവം. രുദ്രാപുര്‍ സ്വദേശികളായ അമിത്, പങ്കജ്, അനില്‍, നേപ്പാള്‍ സ്വദേശി കമല്‍, ഗോരഖ്പുര്‍ സ്വദേശികളായ അവ്ധാല്‍, ദീപ് ചന്ദ് എന്നിവരാണു മരിച്ചത്. തണുപ്പ് ശക്തമായതിനെ തുടര്‍ന്ന് കണ്ടെയ്നറിനുള്ളില്‍ അടുപ്പുകൂട്ടി തീ കാഞ്ഞിരുന്നു. അതു കെടുത്താതെയാണ് അവര്‍ കണ്ടെയ്നര്‍ അടച്ചു കിടന്നുറങ്ങിയത്. ഇതാണ് ശ്വാസംമുട്ടി മരിക്കാന്‍ കാരണം. കേറ്ററിങ് പണിയെടുത്തിരുന്ന ഇവര്‍ കന്‍റോണ്‍മെന്‍റ് മേഖലയിലെ ഒരു വിവാഹത്തിനു ഭക്ഷണം ഒരുക്കാനെത്തിയതാണെന്ന് പൊലീസ് അറിയിച്ചു. […]










