മുത്തലാഖ് ഭരണഘടനാ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം

ന്യൂഡല്‍ഹി: മുസ്ലീം പുരുഷന്മാര്‍ മൂന്ന് വട്ടം തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന മുത്തലാഖ് സമ്പ്രദായം അവസാനിപ്പിക്കുന്നതിനായി കൊണ്ട് വന്ന നിയമഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ബില്ല്​പാര്‍ലമെ​ന്‍റി​​ന്‍റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കും.  മു​ത്ത​ലാ​ഖ്​​ നി​യ​മ​വി​രു​ദ്ധ​വും ജാ​മ്യ​മി​ല്ല കു​റ്റ​വു​മാ​ക്കു​ന്നതാണ്​ ക​ര​ട്​ ബി​ല്ല്​. ബില്ല്​ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നേരത്തെ, സം​സ്​​ഥാ​ന സര്‍ക്കാറുകളുടെ പ​രി​ഗ​ണ​ന​ക്ക​യ​ച്ചിരുന്നു. മുത്തലാഖ് നിരോധിച്ച സുപ്രീം കോടതി ആറ് മാസത്തേക്ക് മുത്തലാഖ് വഴി വിവാഹമോചനം പാടില്ലെന്നും വ്യക്തമാക്കിയിരുന്നു. മു​ത്ത​ലാ​ഖ് ചൊ​ല്ലി​യാ​ല്‍ മൂ​ന്നു വ​ര്‍ഷം വ​രെ ത​ട​വും പി​ഴ​യും ബി​ല്ലി​ല്‍ വ്യ​വ​സ്​​ഥ​ചെ​യ്യു​ന്നു. വി​വാ​ഹ​മോ​ച​ന […]

6 വയസ്സുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി

ന്യൂഡല്‍ഹി : അച്ഛനെ അമ്മയുടെ അവിഹിത ബന്ധം അറിയിക്കുമെന്ന് പറഞ്ഞ ആറ് വയസ്സുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി. കേസില്‍ 29 കാരിയായ അമ്മയെയും 23 കാരനായ കാമുകന്‍ സുധീറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി ഗാസിയാപുരില്‍ ബുധനാഴ്ച രാത്രിയാണ് ഈ ക്രൂരമായ സംഭവം നടന്നത്.  കൈവണ്ടി വലിക്കുന്ന ജോലിക്ക് പോവുന്ന ഭര്‍ത്താവ് ബുധനാഴ്ച വൈകുന്നേരം മദ്യപിക്കാന്‍ പുറത്തുപോയ സമയത്താണ് കൊലപാതകം നടന്നത്. അച്ഛന്‍ വീട്ടിലില്ലാത്തപ്പോള്‍ അമ്മയെയും കാമുകനെയും പ്രത്യേക സാഹചര്യത്തില്‍ കുട്ടി കണ്ടു. ഈ കാര്യം അച്ഛനോട്‌  പറയുമെന്ന് […]

പാര്‍ലമെന്‍റിന്‍റെ ശൈത്യകാലസമ്മേളനം ഇന്നുമുതല്‍

ദില്ലി: പാര്‍ലമെന്‍റിന്‍റെ ശൈത്യകാലസമ്മേളനം ഇന്ന് ആരംഭിക്കും. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ സമ്മേളനം നീണ്ട് പോവുകയായിരുന്നു. 14 ദിവസമാണ് സഭ സമ്മേളിക്കുക. സമ്മേളനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. പാകിസ്താനുമായി ചേര്‍ന്ന് ഗുജറാത്ത് നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ശ്രമിച്ചെന്ന പ്രധാനമന്ത്രിയുടെ ആരോപണവും ഗുജറാത്ത് നിയമസഭാ തെരെഞ്ഞെടുപ്പില്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച പക്ഷപാതപരമായ നിലപാടും സഭാ സമ്മേളനത്തിന്‍റെ ആദ്യ ദിവസം തന്നെ പ്രക്ഷുബ്ധമായ രംഗങ്ങള്‍ക്ക് വഴിവെച്ചേക്കും. […]

വിമാനത്തില്‍ ഇന്‍റര്‍നെറ്റ് സൗകര്യമൊരുങ്ങുന്നു

ന്യൂഡല്‍ഹി: വിമാനത്തില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ അവസരമൊരുക്കാന്‍ പദ്ധതി. ഇന്‍ഫ്ലൈറ്റ് കണക്ടിവിറ്റി സംവിധാനം നടപ്പിലാക്കാനുള്ള പരിശോധനയിലാണെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ വ്യക്തമാക്കി. ഇതേകുറിച്ചുള്ള ഐ എഫ് സി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പതിനഞ്ചു ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. രണ്ട് വര്‍ഷം മുമ്പ് വിമാനങ്ങളില്‍ ഇന്‍റര്‍നെറ്റ് സംവിധാനം ആരംഭിക്കുന്നത് സംബന്ധിച്ച്‌ വ്യോമയാന മന്ത്രാലയം നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വിവിധ മന്ത്രാലയങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ ഇക്കാര്യത്തില്‍ തീരുമാനം നീളുകയായിരുന്നു. ട്രായ് ഐ എഫ് സി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുന്നതോടെ […]

ആധാര്‍-അക്കൗണ്ട്​ ബന്ധിപ്പിക്കല്‍: അവസാന തീയതി കേന്ദ്രസര്‍ക്കാര്‍ അനിശ്ചിതമായി നീട്ടി

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ്​ ബാങ്ക്​ അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി കേന്ദ്രസര്‍ക്കാര്‍ അനിശ്ചിതമായി നീട്ടി. നേരത്തെ ഡിസംബര്‍ 31ന്​ മുമ്പ് ബാങ്ക്​ അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കണമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്​. ഇൗ തീരുമാനത്തിലാണ്​ ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്​. കള്ളപ്പണം തടയുന്നതിനായുള്ള നിയമപ്രകാരമാണ്​ ആധാര്‍ ബന്ധനത്തിനുള്ള തീയതി സര്‍ക്കാര്‍ അനിശ്ചിതമായി നീട്ടിയത്​. ബാങ്ക്​ അക്കൗണ്ടിനൊപ്പം മ്യൂചല്‍ ഫണ്ട്​, ഇന്‍ഷൂറന്‍സ്​ സേവനങ്ങളുമായും ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയും​ നീട്ടിയിട്ടുണ്ട്​​. നേരത്തെ ആധാര്‍ നമ്പര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതിയും കേന്ദ്രസര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചിരുന്നു. ആധാര്‍ സംബന്ധിച്ച്‌​ […]

ദാവൂദ് ഇബ്രാഹിമും അടുത്ത അനുയായി ഛോട്ടാ ഷക്കീലും വഴിപിരിഞ്ഞതായി സൂചന

ന്യൂഡല്‍ഹി: 1993ലെ മുംബൈ സ്ഫോടന പരമ്പര കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയും പിടികിട്ടാപ്പുള്ളിയായി ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ള കുപ്രസിദ്ധ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമും അടുത്ത അനുയായിയുമായ ഛോട്ടാ ഷക്കീലും വഴിപിരിഞ്ഞതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചു. കറാച്ചിയിലെ ക്ലിഫ്റ്റന്‍ പ്രദേശത്ത് നിന്ന് രക്ഷപ്പെട്ട ഛോട്ടാ ഷക്കീല്‍ ഒളിവിലാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇന്ത്യയില്‍ വിവിധ കേസുകളില്‍ പ്രതിയായതോടെ 1980ല്‍ രാജ്യം വിട്ട ദാവൂദും ഛോട്ടാ ഷക്കീലും ആദ്യം ദുബായിലേക്കാണ് പോയത്. പിന്നീട് പാകിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയില്‍ […]

വന്ദേമാതരത്തിനും ദേശീയ ഗാനത്തിന്‍റെ പദവി നല്‍കണം: സുപ്രീംകോടതി ഹര്‍ജി തള്ളി

ദില്ലി: വന്ദേമാതരത്തിനും ദേശീയ ഗാനത്തിന്‍റെ പദവി നല്‍കണമെന്നാവശ്യപെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. വന്ദേമാതരത്തിന് ജനഗണമനയ്ക്ക് തുല്യമായ പദവി നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി നേരത്തെ ദില്ലി ഹൈക്കോടതിയും തള്ളിയിരുന്നു. സ്വാതന്ത്ര സമരവുമായി അഭേദ്യമായ ബന്ധമുള്ള വന്ദേമാതരത്തിന് നിയമപരിരക്ഷയില്ലാതെ തന്നെ ആദരവ് കിട്ടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി ഹൈക്കോടതി തളളിയത്. വന്ദേമാതരത്തെ ജനഗണമനയ്ക്ക് തുല്യമാക്കാനാവില്ലെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഡല്‍ഹി സ്വദേശി ഗൗതം ആര്‍ മൊറാര്‍ക്കയാണ് […]

വിമാനത്തില്‍ ബോളിവുഡ് നടി അപമാനിക്കപ്പെട്ട സംഭവം; വികാസ് സച്ചദേവ് കുറ്റക്കാരനല്ലെന്ന് ഭാര്യ

മുംബൈ: വിമാനത്തില്‍ വച്ച്‌ പീഡിപ്പിക്കപ്പെട്ടതായ ബോളിവുഡ് നടിയുടെ ആരോപണം വെറും പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് അറസ്റ്റ് ചെയ്യപ്പെട്ട വ്യവസായി വികാസ് സച്ചദേവിന്‍റെ ഭാര്യ ദിവ്യ സച്ച്‌ദേവ്. പ്രശസ്തിക്ക് വേണ്ടിയാണ് പെണ്‍കുട്ടി ഇതിന് മുതിര്‍ന്നതെന്നും, തന്‍റെ ഭര്‍ത്താവിനെതിരെ   ഉന്നയിച്ചിരിക്കുന്നതെന്നും അവര്‍ മുംബൈയില്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് പൊലീസ് 39 കാരനായ വികാസിനെ അറസ്റ്റ് ചെയ്തത്.ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കി. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന തന്‍റെ ഭര്‍ത്താവ്, ബന്ധുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് മാനസികമായി […]

ദംഗല്‍ നടി സൈറ വസിമിന് നേരെ ലൈംഗിക അതിക്രമം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പിടിയില്‍

മുംബൈ: വിമാനയാത്രയ്ക്കിടെ ബോളിവുഡ് യുവ നടി സൈറ വസിമിന് നേരെ ലൈംഗിക അതിക്രമം നടത്തിയ ആള്‍ പൊലീസ് പിടിയില്‍. മുംബൈയിലെ ബിസിനസ്സുകാരനായ വികാസ് സച്ചദേവ് ആണ് അറസ്റ്റിലായത്. നടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഞായറാഴ്ച പുലര്‍ച്ചെ വിസ്താര എയര്‍ലൈന്‍സ് വിമാനത്തില്‍ ഡല്‍ഹിയില്‍നിന്ന് മുംബൈയിലെയ്ക്ക് വരുമ്പോഴാണ് നടിയ്ക്ക് നേരെ ലൈംഗിക അതിക്രമം നടന്നത്. പിന്‍സീറ്റിലിരുന്നയാള്‍ ആദ്യം കാലെടുത്ത് തന്‍റെ സീറ്റില്‍വെച്ചു. പിന്നെ, താന്‍ പാതിമയക്കത്തിലായിരിക്കുമ്പോള്‍ കഴുത്തിലും പിന്നിലും കാലുകൊണ്ട് ഉരസിയെന്നും സൈറ പറഞ്ഞു. പെരുമാറ്റം മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചെങ്കിലും […]

എതിരാളികളില്ലാതെ രാഹുല്‍ ഗാന്ധി; അധ്യക്ഷ സ്ഥാനത്തേക്ക് ഇന്ന്‍ ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിയമിക്കുന്നതിനുള്ള ഔദ്യോഗിക നടപടികള്‍ ഇന്ന് പൂര്‍ത്തിയാകും. അധികാരമേല്‍ക്കുന്നതിന് രാഹുലിന് മുന്നിലുള്ള കടമ്പകള്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഇന്ന് തീരും. വേറെ ആരും നാമനിര്‍ദ്ദേശ പത്രിക നല്‍കാത്തതിനാല്‍ രാഹുല്‍ ഗാന്ധി അദ്ധ്യക്ഷനായ വിവരം കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിക്കും. വിപുലമായ ആഘോഷത്തോടെ അധികാരകൈമാറ്റം നടത്തുന്നതിനുളള ഒരുക്കത്തിലാണ് എഐസിസി ആസ്ഥാനം. ഇതിനായി അക്ബര്‍ റോഡിലെ എഐസിസി ആസ്ഥാനം മോടിപിടിപ്പിക്കുന്ന ജോലികള്‍ തുടങ്ങി. രാഹുല്‍ ഗാന്ധി ഗുജറാത്തിലായതിനാല്‍ […]